അബുദാബി : അഹല്യ ആശുപത്രിയിലെ യൂറോളജിസ്റ്റ് ഡോക്ടര്‍ രാജന്‍ ഡാനിയലിന്റെ ദാരുണമായ കൊലപാതകവുമായി ബന്ധപ്പെട്ടു അറസ്റ്റിലായ പ്രതി പാകിസ്ഥാന്‍ സ്വദേശി മുഹമ്മദ് ജമീല്‍ പോലിസ് കസ്റ്റഡിയില്‍ ആത്മഹത്യക്ക് ശ്രമിച്ചതായി പോലിസ് അറിയിച്ചു.
ഇയാളെ മനോരോഗ ചികിത്സക്കായി ആശുപത്രി യിലേക്ക് മാറ്റിയതായി അബുദാബി പൊലീസ് സി. ഐ. ഡി. വിഭാഗം മേധാവി കേണല്‍ ഡോ. റാശിദ് മുഹമ്മദ് ബൂര്‍ശിദ് അറിയിച്ചു.
25 ദിവസത്തോളം ഡോക്ടര്‍ രാജന്‍റെ ചികില്‍സ യില്‍ ഉണ്ടായിരുന്ന പ്രതി, തന്റെ രോഗത്തിന് ശമനം കാണാത്ത തിനാല്‍ ഡോക്ടറുടെ കണ്‍സല്‍ട്ടിംഗ് മുറിയില്‍ എത്തി റൂമിലെ ഉപകരണങ്ങള്‍ എടുത്തു ഡോക്റ്ററെ ആക്രമിക്കുകയും ഹോസ്പിറ്റലിനടുത്തുള്ള കടയില്‍ നിന്നും വാങ്ങി കയ്യില്‍ കരുതിയിരുന്ന കിച്ചന്‍ കത്തിയെടുത്ത് ഡോക്റ്ററെ കൊലപെടുത്തുകയും ചെയ്യുകയായിരുന്നു എന്ന് അബുദാബി പൊലീസ് കുറ്റാന്വേഷണ വിഭാഗം കേണല്‍ ജുമാ അല്‍കാബി പറഞ്ഞു.
പോലീസ് ഓപ്പറേഷന്‍സ് റൂമില്‍ സംഭവം അറിയിച്ചു കൊണ്ട് ഉടനെ പോലീസ് വിഭാഗം കുതിച്ചെത്തുകയും ഹോസ്പിറ്റലില്‍ ജീവനക്കാര്‍ കയ്യോടെ പിടികൂടിയ പ്രതിയെ പോലീസിനു കൈമാറുകയും ചെയ്യുകയുമാണ് ഉണ്ടായത്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും.
-അബൂബക്കര്‍ പുറത്തീല്‍ -അബുദാബി
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, നിയമം, പോലീസ്