അബുദാബി : പയ്യന്നൂരിലും പരിസര ങ്ങളിലുമുള്ള വിവിധ ജീവ കാരുണ്യ പ്രവര്‍ത്തന ങ്ങള്‍ക്ക് ഓള്‍ കേരള വിമന്‍സ് കോളേജ് അലംമ്‌നി അബുദാബി ചാപ്റ്റര്‍ സഹായ ധനം നല്‍കി.
ദേശീയ മാസ്റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റില്‍ സ്വര്‍ണ മെഡല്‍ നേടി നവംബറില്‍ ചൈന യില്‍ നടക്കുന്ന ലോക മീറ്റില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയ പയ്യന്നൂരിലെ ടി. സരോജിനിക്ക് പതിനായിരം രൂപ സഹായം നല്‍കി.
5,000 മീറ്റര്‍ നടത്ത ത്തില്‍ സ്വര്‍ണവും സ്റ്റീപ്പിള്‍ ചെയ്‌സില്‍ വെങ്കലവും നേടിയ തായിനേരി സ്വദേശി സരോജിനി കൂലിപ്പണി എടുത്താണ് കുടുംബം പുലര്‍ത്തുന്നത്. കഴിഞ്ഞ വര്‍ഷം അമേരിക്ക യില്‍ നടന്ന ലോക മീറ്റില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയിരുന്നു എങ്കിലും ഭാരിച്ച ചെലവ് താങ്ങാന്‍ കഴിയാത്തതിനാല്‍ പങ്കെടുത്തിരുന്നില്ല.
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരെ സഹായിക്കാന്‍ പതിനയ്യായിരം രൂപയും തൃക്കരിപ്പൂരിലെ വൃദ്ധസദന ത്തിന് മുപ്പതിനായിരം രൂപയും അലംനി സഹായം നല്‍കി.
പയ്യന്നൂര്‍ സൗഹൃദ വേദി പ്രസിഡന്റ് വി. ടി. വി. ദാമോദരന്റെ നേതൃത്വ ത്തില്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തന ങ്ങളിലൂടെ യാണ് അവര്‍ ഈ സഹായം കൈമാറിയത്. ഇന്ത്യ സോഷ്യല്‍ സെന്ററില്‍ വെച്ച് സംഘടനാ ഭാരവാഹികള്‍ സഹായം കൈമാറി. ശാന്തി രമേഷ്, ആശാലത, ഭവാനി കുട്ടികൃഷ്ണന്‍, രാജലക്ഷ്മി മോഹന്‍ നമ്പ്യാര്‍ എന്നിവര്‍ സംബന്ധിച്ചു.