അബുദാബി : യു. എ. ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ റമദാന്‍ അതിഥി കളായി എത്തിയ പ്രമുഖ പണ്ഡിതര്‍ പ്രൊഫസര്‍ ആലിക്കുട്ടി മുസ്ല്യാര്‍, റഹ്മത്തുള്ള ഖാസിമി മൂത്തേടം എന്നിവര്‍ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിലും നാഷണല്‍ തിയ്യേറ്ററിലും റമദാന്‍ പ്രഭാഷണം നടത്തും.
അബുദാബി യിലെ മത സാമൂഹ്യ സാംസ്കാരിക രംഗത്ത് പ്രശംസനീയമായ സേവനം കാഴ്ച വെക്കുന്ന ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ , പരിശുദ്ധ റമദാന്‍ മാസത്തില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുകയാണ് എന്ന് സെന്ററില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.
പ്രമുഖ വാഗ്മിയും ഗ്രന്ഥ കര്‍ത്താവും കേന്ദ്ര ഹജ്ജ് കമ്മിറ്റി മുന്‍ വൈസ് ചെയര്‍മാനുമായ പ്രൊഫസര്‍ ആലിക്കുട്ടി മുസ്ല്യാരും ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ഡയറക്ടറും പ്രഭാഷകനുമായ റഹ്മത്തുള്ള ഖാസിമി മൂത്തേടം എന്നിവര്‍ കുടുംബം, റമദാനിലെ പ്രാര്‍ത്ഥന കള്‍ എന്നീ വിഷയ ങ്ങളെ ആധാരമാക്കി നടത്തുന്ന വിജ്ഞാന പ്രദമായ പ്രഭാഷണം ജൂലായ് 26 വ്യാഴാഴ്‌ചയും, ആഗസ്റ്റ് 5 ഞായറാഴ്ചയും തറാവീഹ് നിസ്കാര ത്തിനു ശേഷം ഇസ്ലാമിക് സെന്ററില്‍ ഉണ്ടായി രിക്കും.
തുടര്‍ന്ന് ആഗസ്റ്റ് 2 വ്യാഴാഴ്‌ച രാത്രി 10 മണിക്ക് അബുദാബി നാഷണല്‍ തിയ്യേറ്ററിലും റമദാന്‍ പ്രഭാഷണം നടത്തും. കൂടാതെ വിവിധ പള്ളികളിലും വരും ദിവസങ്ങളില്‍ റമദാന്‍ പ്രഭാഷണം ഉണ്ടായിരിക്കും.
പരിപാടിയുടെ വിജയകരമായ നടത്തിപ്പിന്നായി സെന്റര്‍ പ്രസിഡന്റ് പി. ബാവാ ഹാജി ചെയര്‍മാനും ജനറല്‍ സെക്രട്ടറി എം. പി. എം. റഷീദ് ജനറല്‍ കണ്‍ വീനറുമായി വിപുലമായ കമ്മിറ്റി രൂപീകരിച്ചു.
സര്‍ക്കാര്‍ അതിഥി സയ്യിദ് ഇബ്രാഹിമുല്‍ ഖലീലുല്‍ ബുഖാരി തങ്ങളുടെ റമദാന്‍ പ്രഭാഷണം ആഗസ്റ്റ് 3 വെള്ളിയാഴ്ച ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ ഉണ്ടായിരിക്കും എന്നും സംഘാടകര്‍ അറിയിച്ചു.
വിശദ വിവരങ്ങള്‍ക്ക് വിളിക്കുക : 02 642 44 88