അബുദാബി : പ്രവാസികളായ കലാകാരന്മാര് ഒരുക്കിയ ‘ മെഹ്ജബിന്‍ ‘ എന്ന മാപ്പിളപ്പാട്ട് ആല്‍ബം റിലീസ് ചെയ്തു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത നടന് ദിലീപ് സംഗീത സംവിധായകരായ ബേണി, അന്‍വര്‍ എന്നിവര്‍ക്ക് നല്‍കിയാണ് സി. ഡി. പ്രകാശനം ചെയ്തത്.
മടത്തറയില്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ അബുദാബി യിലെ ലുഖ്മാനുല്‍ ഹക്കീം നിര്‍മ്മിച്ച മെഹ്ജബിന്‍ എന്ന ആല്‍ബ ത്തില്‍ പതിനഞ്ചു ഗാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
പ്രശസ്ത ഗായകരായ അഫ്സല്, സലിം കോടത്തൂര്‍, കൊല്ലം ഷാഫി, തന്‍സീര്‍ കൂത്തുപറമ്പ്, റിജിയ യൂസുഫ്, സിയാവുല്‍ ഹഖ്, മന്‍സൂര്‍ ഇബ്രാഹിം, ഫഹദ്, സക്കീര്‍ ആലുവ, സംഗീത സംവിധായകന് സയന്, എന്നിവരോടൊപ്പം പ്രവാസി കലാകാരനും മെഹ്ജബിനിലെ ഗാന രചയിതാവും കൂടിയായ ഷമീര്‍ മടത്തറ യില്‍ എന്ന യുവ ഗായകനും പാട്ടുകള്‍ പാടിയിരിക്കുന്നു.
ഓ. എം. കരുവാരക്കുണ്ട്, ബാപ്പു വെള്ളിപ്പറമ്പ്, ചിറ്റൂര്‍ ഗോപി, രാജീവ് ആലുങ്കല്‍, അഡ്വ. സുധാംശു, ജലീല്‍ കെ. ബാവ, ഇബ്രാഹിം കാരക്കാട്, ഷമീര്‍ മടത്തറ യില്‍ എന്നിവരാണ് ഗാന രചയിതാക്കള്‍.
റംസാന് ആഘോഷ ങ്ങളോട് അനുബന്ധിച്ചു കേരള ത്തില്‍ റിലീസ് ചെയ്ത മെഹ്ജബിന്‍ രചനാ മികവ് കൊണ്ടും സംഗീത -ആലാപന ശൈലി കൊണ്ടും ഇതിനോടകം ശ്രദ്ധേയമായി കഴിഞ്ഞു.
ഒട്ടനവധി ഹിറ്റ് ഗാനങ്ങള്‍ സംഗീത പ്രേമികള്‍ക്ക് സമ്മാനിച്ച സയന് അന്‍വര്‍ കൂട്ടുകെട്ടിലെ അന്‍വര്‍ സംഗീതം ചെയ്ത ഈ ആല്‍ബം മില്ലേനിയം ഓഡിയോസ് വിപണിയില്‍ എത്തിച്ചു. ഉടന്‍ തന്നെ ഗള്‍ഫ് നാടുകളിലും മെഹ്ജബിന്‍ റിലീസ് ചെയ്യും.