സല്യൂട്ട് യു. എ. ഇ.

November 30th, 2012

ദുബായ് : യു. എ. ഇ. യുടെ ദേശീയ ദിനത്തോട് അനുബന്ധിച്ച് ഡിസംബര്‍ 2 ന് വൈകീട്ട് 5 മണി മുതല്‍ ബര്‍ ദുബായിലുള്ള ഷെയ്ഖ്‌ റാഷിദ് ഓഡിറ്റോറിയ ത്തില്‍ വെച്ച് സല്യൂട്ട് യു. എ. ഇ. 2012 എന്ന പേരില്‍ ദേശീയ ദിനം ആഘോഷിക്കുന്നു.

അഡ്വ. വൈ. എ. റഹീം, വി. ടി. ബല്‍റാം എം. എല്‍. എ. തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

പി. ജയചന്ദ്രന്‍, ഗായത്രി അശോകന്‍, കലാഭവന്‍ സതീഷ് തുടങ്ങിയര്‍ നേതൃത്വം കൊടുക്കുന്ന സംഗീത ഹാസ്യ വിരുന്നും ഉണ്ടായിരിക്കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സമാജം ഓഡിറ്റോറിയം ആഭ്യന്തര മന്ത്രി ഉദ്ഘാടനം ചെയ്യും

November 30th, 2012

അബുദാബി: അബുദാബി മലയാളി സമാജത്തിന്റെ പുതിയ ഓഡിറ്റോറിയം നവംബര്‍ 30 വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ തൃത്താല എം. എല്‍. എ. വി. ടി. ബല്‍റാം, എം. എ. യൂസഫലി എന്നിവര്‍ പങ്കെടുക്കും. പൂര്‍ണമായും ശീതീകരിച്ച ഓഡിറ്റോറിയ ത്തില്‍ 650 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യവുമുണ്ട്.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

പ്രസക്തി കാര്‍ട്ടൂണ്‍ പ്രദര്‍ശനം അബുദാബി യില്‍

November 30th, 2012

prasakthi-cartoon-epathram

അബുദാബി : പ്രമുഖ കാര്ട്ടൂണിസ്റ്റുകളായ രാജി ചെങ്ങന്നൂര്‍, രാജീവ്‌ മുളക്കുഴ, അജിത്ത് കണ്ണൂര്‍ എന്നിവരുടെ കാര്‍ട്ടൂണു കളുടെ പ്രദര്‍ശനം അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍ പ്രസക്തി സംഘടി പ്പിക്കുന്നു. ഡിസംബര്‍ 2, ഞായറാഴ്ച മൂന്നു മണി മുതല്‍ രാത്രി പത്തു മണി വരെ സൗജന്യമായാണ് പ്രദര്‍ശനം.

സിനിമ – നാടക സംവിധായകന്‍ മനോജ്‌ കാന പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. വൈകുന്നേരം ആറു മണിയ്ക്ക് പ്രമുഖ സാംസ്കാരിക പ്രവര്‍ത്തകന്‍ K. K. മൊയ്തീന്‍ കോയ ‘കാര്‍ട്ടൂണിന്റെ രാഷ്ട്രീയം’ എന്ന വിഷയ ത്തില്‍ പ്രഭാഷണം നടത്തും.

തുടര്‍ന്ന് പ്രശസ്ത ചലച്ചിത്ര ഗാനങ്ങള്‍ കോര്ത്തിണക്കി ക്കൊണ്ട് അബുദാബി സ്മൃതി ലയ ഒരുക്കുന്ന സംഗീത സായാഹ്ന്നം നടക്കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

യു എ ഇ ദേശീയ ദിനം : ഇസ്ലാമിക്‌ സെന്ററില്‍ ആഘോഷങ്ങള്‍

November 28th, 2012

uae-41th-national-day-logo-ePathram
അബുദാബി : യു എ ഇ യുടെ നാല്പത്തി ഒന്നാം ദേശിയ ദിന ആഘോഷത്തോട് അനുബന്ധിച്ച് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്‍റര്‍ നവംബര്‍ 29 നു വിപുലമായ ആഘോഷ പരിപാടികള്‍ ഒരുക്കുന്നു.

കേന്ദ്ര – സംസ്ഥാന കെ എം സി സി കമ്മറ്റി കളുടെ സഹകരണ ത്തോടെ അബുദാബി ഇസ്ലാമിക്‌ സെന്ററില്‍ നടക്കുന്ന പരിപാടി യില്‍ യു എ ഇ പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവ് ഷെയ്ക്ക് അലി അല്‍ ഹാശിമി, കേരള അഭ്യന്തര വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പത്മശ്രീ എം എ യുസുഫ് അലി, എം പി അബ്ദു സമദ് സമദാനി, മുനവ്വറലി തങ്ങള്‍ തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും. അല്‍ നൂര്‍ ഇന്ത്യന്‍ ഇസ്ലാമിക്‌ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന കലാരൂപങ്ങള്‍ ആഘോഷ ങ്ങള്‍ക്ക് മറ്റേകും.

കൂടാതെ ഖത്തറില്‍ നിന്നും അറബി പാട്ടിലൂടെ പ്രസിദ്ധനായ 10 വയസ്സു കാരനായ മലയാളി ഗായകന്‍ നാദിര്‍ അബ്ദുസ്സലാമിന്റെ ഗാനമേള യും വിവിധ കലാപരിപാടി കളും ഉണ്ടായിരിക്കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മാധ്യമങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടേണ്ട കാലം അതിക്രമിച്ചു: എം. പി. വീരേന്ദ്ര കുമാര്‍

November 24th, 2012

veerendrakumar-epathram

അബുദാബി :  മാധ്യമങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടേണ്ട കാലം അതിക്രമിച്ചിരി ക്കുന്നു എന്ന് എം. പി. വീരേന്ദ്ര കുമാര്‍ അബുദാബി യില്‍ പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്‌മ ‘ഇമ’ ഇന്ത്യന്‍ സോഷ്യല്‍ സെന്ററില്‍ സംഘടിപ്പിച്ച മാധ്യമ സെമിനാറില്‍ സംസാരിക്കുക യായിരുന്നു അദ്ദേഹം. അതിജീവന ത്തിനായുള്ള മുസ്ലിം നാമധാരിയുടെ സമരത്തിന്‌ തീവ്രവാദം എന്നും അഫ്ഘാനിലും ഇറാഖിലും നടത്തിയ കടന്നു കയറ്റങ്ങളെ ലോക സമാധാന ത്തിനുള്ള ശ്രമങ്ങള്‍ എന്നും മാധ്യമ ലോകം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ നഷ്ടപ്പെടുന്ന വിശ്വാസ്യത വീണ്ടെടുക്കാന്‍ ഒരു മൂന്നാം ലോക മാധ്യമ സമൂഹം ഉയര്‍ന്നു വരേണ്ട ആവശ്യകത ഉണ്ടെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

അന്തരിച്ച മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും സൈദ്ധാന്തികനുമായ പി. ഗോവിന്ദപ്പിള്ളയുടെ നിര്യാണത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ട് തുടങ്ങിയ മാധ്യമ സെമിനാറില്‍, ഇമ പ്രസിഡന്റ്‌ ടി പി ഗംഗാധരന്‍ സ്വാഗതം പറഞ്ഞു.

പി വി ചന്ദ്രന്‍, പി പി ശശീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കെ. കെ. മൊയ്തീന്‍ കോയ മോഡരേട്ടര്‍ ആയിരുന്നു. കല പ്രസിഡന്റ് അമര്‍ കുമാര്‍ നന്ദി പറഞ്ഞു. അബുദാബി യിലെ സാംസ്കാരിക രംഗത്തെ പ്രമുഖരും വിവിധ മാധ്യമ പ്രതിനിധികളും പങ്കെടുത്തു.

-തയ്യാറാക്കിയത് : ഹഫ്സല്‍ അഹമദ് – ഇമ അബുദാബി

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « നെക്സ് ജെന്‍ ഫാര്‍മ ഉദ്ഘാടനം ചെയ്തു
Next »Next Page » യു എ ഇ ദേശീയ ദിനം : ഇസ്ലാമിക്‌ സെന്ററില്‍ ആഘോഷങ്ങള്‍ »



  • ശൈഖ് നഹ്യാന്റെ കൊട്ടാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക സന്ദർശനം
  • സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ്‌ കത്തീഡ്രൽ കൊയ്ത്തുത്സവം ഞായറാഴ്ച : മനോജ് കെ. ജയൻ മുഖ്യ അതിഥി
  • സ്തനാർബുദ ബോധവൽക്കരണം : ലോക റെക്കോർഡ് ചടങ്ങ് ഐ. എസ്. സി. യിൽ
  • ഒമ്പതാമത് അസ്‌മോ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • മ​ല​യാ​ളോ​ത്സ​വം : മുഖ്യമന്ത്രിയെ സ്വീകരിക്കാൻ അബുദാബി ഒരുങ്ങി
  • ഫേമസ് കപ്പ് 2025 : എം. എഫ്. സി. അബുദാബി ചാമ്പ്യൻ
  • അഹല്യയുടെ ഹെൽത്ത് പ്രിവിലേജ് കാർഡ്‌
  • അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം) നവംബർ അഞ്ചിന് മുസഫയിൽ
  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine