ദുബായ് : കഥാ പ്രസംഗത്തെ ജനകീയ മാക്കുന്ന തില്‍ മുഖ്യ പങ്കു വഹിച്ച പ്രശസ്ത കാഥികയും മാപ്പിളപ്പാട്ട് കലാകാരി യുമായ ആലപ്പുഴ ഐഷാ ബീഗത്തിന് ദുബായിലെ കലാ സാംസ്‌കാരിക വേദിയായ ‘സ്വരുമ ദുബായ്’ സ്വരൂപിച്ച സഹായ ധനം നല്‍കി.
ശാരീരികമായ അവശതകള്‍ കാരണം വിശ്രമ ജീവിതം നയിക്കുന്ന ഐഷാ ബീഗത്തെ സഹായി ക്കുന്നതിനായി കരീം വെങ്കിടങ്ങ്, രാജന്‍ കൊളാവിപ്പാലം, ശുക്കൂര്‍ ഉടുമ്പന്തല, അസീസ് തലശ്ശേരി, സുബൈര്‍ വെള്ളിയോട് എന്നിവര്‍ ചേര്‍ന്നാണ് യു. ഏ. ഇ. യിലെ സഹൃദയരില്‍ നിന്ന് പണം സമാഹരിച്ചത്.
സ്വരുമ രക്ഷാധികാരി ബഷീര്‍ തിക്കോടി, അന്‍വര്‍ ആലപ്പുഴ, സമദ് മേലടി, ശംസുദ്ധീന്‍ എന്നിവര്‍ ചേര്‍ന്നാണ് സഹായ ധനം കൈമാറിയത്. ആലപ്പുഴ പുന്നപ്ര ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി എസ്. എന്‍. ഡി. പി. ഓഡിറ്റോറിയ ത്തില്‍ നടന്ന ചടങ്ങില്‍ വി. എം. കുട്ടി, പൂവച്ചല്‍ ഖാദര്‍, ബോംബെ എസ്. കമാല്‍, ഒ. വി. അബൂട്ടി, കാനേഷ് പൂനൂര്‍, സിനിമാ നടി ഉഷ, അലിയാര്‍ എം. മാക്കയില്‍, കമാല്‍ എം. മാക്കയില്‍, അഡ്വ. പ്രദീപ് കൂട്ടാല എന്നിവര്‍ സംബന്ധിച്ചു.