ദുബായ് : ഗള്‍ഫ് ആര്‍ട്ട് ആന്‍ഡ് ലീഡര്‍ഷിപ്പ് അക്കാദമി (ഗാല) യുടെ ആഭിമുഖ്യ ത്തില്‍ നടക്കുന്ന സാഹിത്യ പുരസ്കാര ദാന വും സാംസ്‌കാരിക പരിപാടിയും ഫെബ്രുവരി എട്ട് വെള്ളിയാഴ്ച ദുബായ് ഇന്ത്യന്‍ ഹൈസ്കൂളിലെ ഷെയ്ഖ് റാഷിദ് ഓഡിറ്റോറിയ ത്തില്‍ നടക്കും.
അറബ് മേഖല യിലെ പ്രശസ്ത സാഹിത്യകാരനായ ശിഹാബ് ഗാനിം, പ്രമുഖ മലയാള സാഹിത്യ കാരന്മാരായ പെരുമ്പടവം ശ്രീധരന്‍, സേതു, ചെമ്മനം ചാക്കോ, പ്രവാസി എഴുത്തുകാരന്‍ ഗഫൂര്‍ പട്ടാമ്പി എന്നിവര്‍ക്കാണ് പുരസ്‌കാരങ്ങള്‍.
ഉച്ചക്ക് 2.30 ന് “എഴുത്തുകാരന്റെ സാമൂഹിക ഇടപെടല്‍” എന്ന വിഷയ ത്തില്‍ സാഹിത്യ സംവാദം നടക്കും. പെരുമ്പടവം ശ്രീധരന്‍, സേതു, ചെമ്മനം ചാക്കോ, മാധ്യമ പ്രവര്‍ത്തകരായ ജോസ് പനച്ചിപ്പുറം, ജോണ്‍ സാമുവല്‍ എന്നിവര്‍ നേതൃത്വം നല്‍കും.
സാഹിത്യ സംവാദ ത്തില്‍ സംബന്ധിക്കുവാന്‍ താല്‍പര്യമുളളവര്‍ വിളിക്കുക : 050 621 23 25 (അനില്‍ കുമാര്‍ സി. പി.)
വൈകുന്നേരം 7 മണിക്കാണ് പുരസ്കാര ദാനവും കലാപരിപാടിയും നടക്കുന്നത്. പ്രശസ്ത പിന്നണി ഗായകന്‍ ഉണ്ണി മേനോന്‍ നയിക്കുന്ന ഗാനമേള, പ്രശസ്ത നര്‍ത്തകി ഗോപിക വര്‍മ്മയുടെ ശാസ്ത്രീയ നൃത്തം എന്നിവയുണ്ടാകും.
- pma