ഒമാന്‍ : മനുഷ്യരിലെ ക്ലോണിംഗ് പരീക്ഷണ ങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ ഒമാന്‍ ദേശീയ ബയോ എത്തിക്സ് കമ്മിറ്റി നിര്‍ദേശം നല്‍കി. മനുഷ്യന്റെയും മൃഗങ്ങളുടെയും കാണ്ഡ കോശങ്ങള്‍ കൂട്ടിച്ചേര്‍ത്തുള്ള പരീക്ഷണ ങ്ങള്‍ക്കും നിരോധം ഏര്‍പ്പെടുത്തും.
രാജ്യത്ത് നടക്കുന്ന കാണ്ഡകോശം അഥവാ സ്റ്റെംസെല്‍ സംബന്ധിച്ച പരീക്ഷണ ങ്ങള്‍ക്ക് സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. അലി ബിന്‍ സൗദ് ആല്‍ബിമാനി ചെയര്‍മാനായ ദേശീയ ബയോ എത്തിക്സ് കമ്മിറ്റി പുറപ്പെടുവിച്ച മാര്‍ഗ രേഖയിലാണ് സാമൂഹിക പ്രശ്നങ്ങള്‍ക്ക് കാരണം ആയേക്കാവുന്ന പരീക്ഷണങ്ങള്‍ വിലക്കുന്നത്.
രാജ്യത്തെ മതപരവും നിയമപരവും സാമൂഹികവുമായ സാഹചര്യങ്ങള്‍ കണക്കിലെടുത്തും നേരത്തേ രാജ്യത്ത് നിലവിലുള്ള ബയോ എത്തിക്സ് നിര്‍ദേശങ്ങളും പാലിച്ചാണ് വിശദമായ മാര്‍ഗരേഖ തയാറാക്കിയത് എന്ന് അധികൃതര്‍ പറഞ്ഞു.
കാണ്ഡ കോശവുമായി ബന്ധപ്പെട്ട് നടക്കുന്ന ഗവേഷണ ങ്ങളില്‍ കോശങ്ങളുടെ സ്രോതസ് സുതാര്യമായിരിക്കണം. കോശം ദാനം ചെയ്യുന്ന വ്യക്തിയുടെ സമ്മത ത്തോടെയോ അല്ലെങ്കില്‍ അവരുടെ അടുത്ത ബന്ധുക്കളുടെ അനുമതി യോടെ മാത്രമേ കാണ്ഡകോശം സ്വീകരിക്കാന്‍ പാടുള്ളു. കാണ്ഡ കോശങ്ങള്‍ സ്വീകരിക്കുമ്പോഴും രാജ്യത്തെ മത, സാമൂഹിക നിയമങ്ങളും മറ്റ് നിയമ വ്യവസ്ഥകളും പാലിച്ചിരിക്കണം.
പൊതുജന താല്‍പര്യം മുന്‍നിര്‍ത്തി യാകണം ഈരംഗത്തെ ഗവഷേകരും ശാസ്ത്രജ്ഞരും പ്രവര്‍ത്തിക്കേണ്ടത് എന്നും സമിതി നിര്‍ദേശിക്കുന്നു. മാര്‍ഗനിര്‍ദേശങ്ങള്‍ താമസിയാതെ അന്തിമ അനുമതി ലഭിക്കുന്നതിനും നടപ്പാക്കുന്നതിനുമായി ഉന്നത അധികാരികള്‍ക്ക് സമര്‍പ്പിക്കും.
തയ്യാറാക്കിയത് : ബിജു കരുനാഗപ്പള്ളി