കോള്‍ ഫോര്‍വേഡ്‌ : ഇത്തിസാലാത്ത്‌ പണം ഈടാക്കി തുടങ്ങി

October 6th, 2012

etisalat-logo-epathram അബുദാബി : യു. എ. ഇ. യിലെ ആദ്യ ടെലികോം കമ്പനിയായ ഇത്തിസലാത്ത്‌ ഉപഭോക്‌താക്കള്‍ക്ക്‌ സ്വന്തം നമ്പറില്‍ നിന്ന്‌ മറ്റു ഏതു നമ്പറി ലേക്കും കോള്‍ ഫോര്‍വേഡ്‌ ചെയ്യുന്നതിന്‌ പണം ഈടാക്കി തുടങ്ങി.

ഒക്ടോബര്‍ ഒന്ന്‌ മുതലാണ്‌ നിരക്ക്‌ നിലവില്‍ വന്നത്‌. ഡു നേരത്തെ തന്നെ ഇത്‌ പ്രാബല്യത്തില്‍ വരുത്തിയിരുന്നു. ഇത്തിസലാത്ത്‌ ആദ്യമായാണ്‌ ഇങ്ങനെ ഒരു ചാര്‍ജ്ജുമായി രംഗത്ത്‌ എത്തുന്നത്‌.

തുടക്കത്തില്‍ പ്രീപെയ്‌ഡ്‌ കണക്‌ഷനു മാത്രമേ നിരക്ക്‌ നല്‍കേണ്ടതുള്ളൂ. സംസാരിക്കുന്ന സമയത്തിന് അനുസരിച്ചായിരിക്കും ബാലന്സില്‍ നിന്ന്‌ പണം ഈടാക്കുക.

എം. സി. എന്‍, വോയ്‌സ്‌ മെയില്‍ പോലുള്ള ഷോര്‍ട്ട്‌ നമ്പറു കളിലേക്ക്‌ ഫ്രീ ആയിരിക്കും. മിസ്‌ഡ്‌ കോള്‍ നോട്ടിഫിക്കേഷന്‌ പണം ചാര്‍ജ്‌ ചെയ്യുന്നതല്ല. കോള്‍ ഫോര്‍വേഡ്‌ ചെയ്യുന്നതിന്‌ ഡു പണം ഈടാക്കുന്നതിനാല്‍ പലരും ഇത്തിസലാത്തില്‍ നിന്നും ഡു വിലേക്ക്‌ ഫോര്‍വേഡ്‌ ചെയ്‌തു വെക്കുന്നത്‌ പതിവാണ്‌.

ഇതു മൂലം ഇത്തിസലാത്തില്‍ നിന്നും കോള്‍ ചെയ്യുന്നവരുടെ എണ്ണ ത്തില്‍ കുറവ്‌ വന്നിരുന്നു. ഈയടുത്താണ്‌ ഇത്തിസലാത്ത്‌ സെക്കന്‍ഡ്‌ പള്‍സ്‌ നിരക്കില്‍ കോള്‍ ആക്കിയതും. ഇത്തിസലാത്തും പണം ഈടാക്കി തുടങ്ങിയാല്‍ ആളുകള്‍ രണ്ടു സിമ്മുകളും ഉപയോഗിച്ചു തുടങ്ങും.

-അയച്ചു തന്നത് : അബൂബക്കര്‍ പുറത്തീല്‍ -അബുദാബി.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സീതി മാസ്റ്ററെ അനുമോദിച്ചു

October 6th, 2012

ദുബായ് : സംസ്ഥാന അദ്ധ്യാപക അവാര്‍ഡ്‌ നേടിയ മുസ്ലിം ലീഗ് പ്രവര്‍ത്തകനും കേരള സ്കൂള്‍ ടീച്ചേഴ്സ് യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും സാമൂഹ്യ പ്രവര്‍ത്തകനും സീതി സാഹിബിന്റെ പൌത്രനുമായ സീതി മാസ്റ്ററെ ദുബായ് കെ. എം. സി. സി. തൃശൂര്‍ ജില്ലാ കമ്മിറ്റി യോഗം അനുമോദിച്ചു.

എം. എസ്‌. എഫ്. സംസ്ഥാന വൈസ് പ്രസിഡന്റ്‌ ആയി തെരെഞ്ഞെടുക്കപ്പെട്ട ബി. വി. കെ. മുസ്തഫ തങ്ങളെ യോഗം അഭിനന്ദിച്ചു. പ്രസിഡന്റ്‌ ഉബൈദ് ചേറ്റുവ അദ്ധ്യക്ഷത വഹിച്ചു. പി. എ. ഫാറൂക്ക് സ്വാഗതവും കെ. എസ്‌. ഷാനവാസ്‌ നന്ദിയും പറഞ്ഞു.

സമസ്ത പ്രസിഡന്റ്‌ ആയിരുന്ന കാളമ്പാടി മുഹമ്മദ്‌ മുസ്ലിയാരുടെ നിര്യാണ ത്തില്‍ യോഗം അനുശോചിച്ചു. പി. എസ്‌. കമറുദ്ധീന്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

തിലകന്റെ നിര്യാണത്തില്‍ അനുശോചിച്ചു

October 6th, 2012

artista-art-group-remember-actor-thilakan-ePathram
ഷാര്‍ജ : പ്രമുഖ നടന്‍ തിലകന്റെ നിര്യാണത്തില്‍ യു. എ. ഇ. യിലെ ചിത്രകാരന്മാരുടെ കൂട്ടായ്മ യായ ആര്‍ട്ടിസ്റ്റ ആര്‍ട്ട് ഗ്രൂപ്പ്‌ അനുശോചനം രേഖപ്പെടുത്തി.

അനുശോചന യോഗത്തില്‍ ‍ആര്‍ട്ടിസ്റ്റ കോര്‍ഡിനേറ്റര്‍ ഇ. ജെ. റോയിച്ചന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ ചിത്രകാരി പ്രിയ ദിലീപ്കുമാര്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു.

എക്സിക്യൂട്ടീവ്‌ കമ്മിറ്റി അംഗങ്ങളായ ശശിന്‍സാ, ഹരീഷ് തച്ചോടി, ഷാഹുല്‍ കൊല്ലങ്കോട്, അനില്‍ താമരശ്ശേരി, അജി രാധാകൃഷ്‌ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ദുബായ് ആനപ്രേമി സംഘം ഓണം ഈദ് ആഘോഷിച്ചു

October 6th, 2012
ദുബായ്: യു.എ.ഈയിലെ ആനപ്രേമികളുടെ സംഘടനയായ ദുബായ് ആനപ്രേമി സംഘത്തിന്റെ ആഭിമുഖ്യത്തില്‍  ഓണം ഈദ് ആഘോഷിച്ചു.  മണ്‍കൂള്‍ മാന്‍‌ഹട്ടന്‍ ഹോട്ടലില്‍ വച്ച് നടന്ന ചടങ്ങ് പ്രമുഖ വ്യവസായിയും ആനയുടമയുമായ ശ്രീ സുന്ദര്‍മേനോന്‍ നിര്‍വ്വഹിച്ചു. പ്രമുഖ വ്യവാസായിയും ആനപ്രേമി സംഘത്തിന്റെ മുതിര്‍ന്ന അംഗവുമായ അയ്യപ്പനെ  ചടങ്ങില്‍ മുരളി പറാടത്ത് പൊന്നാടയണിച്ച് ആദരിച്ചു. പൊന്നാടയണിച്ച് ആദരിച്ചു.  യുവ വ്യവസായിയും ആനയുടമയുമായ അര്‍ജ്ജുന്‍ മേനോന്‍ ചടങ്ങില്‍ മുഖ്യ അതിഥിയായിരുന്നു. ദുബായ് ആനപ്രേമി സംഘം പ്രസിഡണ്ട് ശിവകുമാര്‍ പോലിയത്ത് അധ്യക്ഷനായിരുന്നു. യോഗത്തിന് സംഘടനയുടെ സെക്രട്ടറി പി.ജി ഗോവിന്ദ് മേനോണ്‍ സ്വാഗതം പറഞ്ഞു. രക്ഷാധികാരി വേണുഗോപാല്‍, ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രോഗ്രാം കമ്മറ്റി കണ്‍‌വീനര്‍ അനീഷ് തലേക്കര നന്ദി പറഞ്ഞു.
ആനപ്രേമി സംഘം എന്ന പേരില്‍ ചില സംഘടനകള്‍ നാട്ടിലുണ്ടെന്നും എന്നാല്‍ ആനകളുടെയും അവയെ വഴിനടത്തുന്നവരുടേയും കാര്യങ്ങള്‍ മനസ്സിലാക്കുകയും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കാളിത്തം വഹിക്കുന്നത് ദുബായ് ആനപ്രേമി സംഘമാണെന്ന് സുന്ദര്‍ മേനോന്‍ പറഞ്ഞു. തൃശ്ശൂരില്‍ കഴിഞ്ഞ മാസം സംഘടിടിപ്പിച്ച ചടങ്ങില്‍ ആനയുടെ കുത്തേറ്റ് കൊല്ലപ്പെട്ട പാപ്പാന്റെ അമ്മയ്ക്ക് ദുബായ് ആനപ്രേമി സംഘം  സഹായ ധനം നല്‍കിയത് അദ്ദേഹം എടുത്തു പറഞ്ഞു.
വ്യത്യസ്ഥ മേഘലകളില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന നിരവധി സംഘടനകള്‍ ഉണ്ടെങ്കിലും ദുബായ് ആനപ്രേമി സംഘം നടത്തുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ വേറിട്ടു നില്‍ക്കുന്നതായി അയ്യപ്പന്‍ പറഞ്ഞു.  യദാര്‍ഥ പ്രവര്‍ത്തനങ്ങള്‍ ആനകളെ കാണുന്നതും പാപ്പാന്മാര്‍ക്കൊപ്പം സൌഹൃദം പങ്കിടുന്നതും മാത്രമല്ല അതിനപ്പുറം അവയുടെ നിലനില്പിനും അവയെ പരിചരിക്കുന്ന പാപ്പാന്മാര്‍ക്ക് വേണ്ട സഹായങ്ങള്‍ എത്തിക്കുന്നതിലുമാണ് യദാര്‍ഥ ആനസ്നേഹം ഉള്ളതെന്ന് സംഘടനയുടെ പ്രസിഡണ്ട് ശിവകുമാര്‍ പോലിയത്ത് പറഞ്ഞു.
രാവിലെ പതിനൊന്നു മണിയോടെ ആനകളെ കുറിച്ചുള്ള ഒരു ഡോക്യുമെന്ററിയുടെ പ്രദര്‍ശനത്തോടെ ആയിരുന്നു ചടങ്ങുകള്‍ ആരംഭിച്ചത്. തുടര്‍ന്ന് അംഗങ്ങള്‍ തങ്ങളുടെ ആനയനുഭവങ്ങള്‍ പങ്കുവെച്ചു. ആനകളുടെ ലക്ഷണങ്ങളെ കുറിച്ച് ഗോവിന്ദ് മേനോന്‍ ക്ലാസെടുത്തു. ആനകള്‍ ഇടഞ്ഞോടി ആക്രമണം നടത്തുന്ന ദൃശ്യങ്ങള്‍ ഫേസ് ബുക്ക് ഉള്‍പ്പെടെ ഉള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലും മറ്റും പങ്കുവെക്കുന്നത് നിരുത്സാഹപ്പെടുത്തണമെന്ന് മാധ്യമ പ്രവര്‍ത്തകന്‍ സതീഷ് കുമാര്‍ പറഞ്ഞു.  ആനകളെ സംബന്ധിച്ചുള്ള ക്വിസ് പരിപാടിയും ഉണ്ടായിരുന്നു. ഉച്ചക്ക് 2 മണിക്ക് ഷാര്‍ജ ഭരതം കലാകേന്ദ്രത്തിലെ കലാകാരന്മാരുടെ ചെണ്ടമേളം ഉണ്ടായിരുന്നു. തുടര്‍ന്ന് നടന്ന  വൈകീട്ട് വിവിധ കലാപരിപാടികള്‍ക്ക് ശേഷം അഞ്ചു മണിയോടെ ആഘോഷങ്ങള്‍ക്ക് പരിസമാപ്തിയായി.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

വിശ്വ മലയാളി മഹോത്സവം 2012

October 6th, 2012
കേരള സര്‍ക്കാരിന്റെയും നോക്കയുടെയും ആഭിമുഖ്യത്തില്‍ കേരള പിറവി ദിനത്തോട് അനുബന്ധിച്ച് 2012
ഒക്ടോബര്‍ 30, 31, നവംബർ 1 തീയതികളിൽ തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ വെച്ച് വിശ്വ മലയാളി മഹോത്സവം സംഖടിപ്പിക്കുന്നു ബഹു: രാഷ്ട്രപതി പ്രണബ് മുഖര്ജീ ഉദ്ഘാടനം ചെയ്യുന്ന ഈ മഹോല്സവവത്ത്തിന്റെ രണ്ടാം ദിനമായ ഒക്ടോബര്‍ 31 ŗപവാസി മലയാളികള്‍ക്കായി സമര്‍പ്പിച്ചിരിക്കുന്നു. അന്നേ ദിവസത്തെ എല്ലാ പരിപാടികളും സ്പോണ്സര്‍ ചെയ്തിരിക്കുന്നത്. വേള്‍ഡ് മലയാളി കൌണ്‍സിലും   (W.M.C) ദുബായ് ആസ്ഥാനമായ ആര്‍ട്സ് & ലിറ്റററി അക്കാദമി  (ഗാല)യും സംയുക്തമായാണ്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യത്തില്‍ ഒരു ദിവസം മുഴുവന്‍ നീളുന്ന സാഹിത്യ കലാ ചര്‍ച്ചകള്‍, പ്രവാസി മലയാളികളെ സംബന്ധിക്കുന്ന കാതലായ വിഷയത്തെ സംബന്ധിച്ച ക്രിയാത്മകമായ ചര്‍ച്ചകള്‍, ഗാന ഗന്ധര്‍വന്‍ യേശുദാസിന്റെ സംഗീതമേള തുടങ്ങിയവയും ഉണ്ടായിരിക്കും എന്ന് വേള്‍ഡ് മലയാളി കൌണ്‍സിലിന്റെയും, ഗാലയുടെയും  ചെയര്‍മാനായ ഐസക് ജോണ് പട്ടാണിപറമ്പില്‍ അറിയിച്ചു.
ഈ മഹോത്സവത്തില്‍ വേള്‍ഡ് മലയാളി കൌണ്സിലിന്റെയും ഗാലയുടെയും അതിഥിയായി പങ്കെടുക്കാന്‍ ആഗ്രഹമുള്ള കലാ സാഹിത്യ വിഷയങ്ങളില്‍ തല്‍പരരായ പ്രവാസി മലയാളികള്‍ തങ്ങളുടെ വിശദ വിവിഅരങ്ങളും പാസ്പോര്‍ട്ട് കോപ്പിയും അടക്കം താഴയുള്ള ഇമെയില്‍ വഴി ഉടന്‍ ബന്ധപ്പെടുക തെരെഞ്ഞെടുക്കപ്പെടുന്നവര്‍ക്കുള്ള താമസ സൌകര്യവും ഭക്ഷണവും സംഘാടകര്‍ ഏര്‍പ്പെടുത്തുന്നതായിരിക്കും
വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
അനില്‍കുമാര്‍ സി. പി
ഇമെയില്‍ : anilcp.gala@gmail.com,  ഫോണ്‍ : 050 6212325 (യു എ ഇ)
മത്തായി സി. യു
ഇമെയില്: dubaiworldmalayaleecouncil@gmail.com,  ഫോണ്: 055 9957664

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വിദ്യാര്‍ത്ഥി പ്രതിഭ ശാക്തീകരണ പദ്ധതി അബുദാബിയില്‍
Next »Next Page » ദുബായ് ആനപ്രേമി സംഘം ഓണം ഈദ് ആഘോഷിച്ചു »



  • സൺഡേ സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
  • വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യണം
  • ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ പ്രകാശനം ചെയ്തു
  • മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച
  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine