വിദ്യാര്‍ത്ഥി പ്രതിഭ ശാക്തീകരണ പദ്ധതി അബുദാബിയില്‍

October 5th, 2012

skssf-step-2-in-abudhabi-ePathram
അബുദാബി : എസ്. കെ. എസ്. എസ്. എഫ്. സംസ്ഥാന കമ്മിറ്റി യുടെ കീഴില്‍ വിദ്യാഭ്യാസ പദ്ധതി കള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ട്രെന്‍ഡ് (TREND) ന്റെ കീഴില്‍ ആവിഷ്കരിച്ച STEP എന്ന ‘വിദ്യാര്‍ത്ഥി പ്രതിഭ ശാക്തീകരണ പദ്ധതി’ (Student Talent Empowering Program) യുടെ ഡ്രീം ജനറേഷന്‍ പ്രോജക്റ്റ്‌ ലോഞ്ചിംഗ് ഒക്ടോബര്‍ 5 വെള്ളിയാഴ്ച വൈകുന്നേരം 8 മണിക്ക് അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ ഓഡിറ്റോറിയ ത്തില്‍ നടക്കും.

സംസ്ഥാന വിദ്യാഭ്യാസ മന്ത്രി പി. കെ. അബ്ദുറബ്, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, എസ്. വി. മുഹമ്മദലി മാസ്റ്റര്‍, മെട്രോ മുഹമ്മദ്‌ ഹാജി എന്നിവര്‍ സംബന്ധിക്കും.

trend-skssf-step-2-launching-ePathram
അബുദാബി സുന്നി സെന്റര്‍, എസ്. കെ. എസ്. എസ്. എഫ്. എന്നിവയുടെ സംയുക്ത ആഭിമുഖ്യ ത്തില്‍ നടക്കുന്ന ഈ പരിപാടി, പത്താം തരം കഴിഞ്ഞ സമര്‍ത്ഥരായ വിദ്യാര്‍ത്ഥികളെ കണ്ടെത്തി സിവില്‍ സര്‍വ്വീസ് പദ്ധതി യുടെ പ്രിലിമിനറി പരീക്ഷാ ഘട്ടം വരെ വളര്‍ത്തി ക്കൊണ്ടു വരുന്ന അക്കാദമിക്ക് പ്രോജക്ട് ആയിരിക്കും.

പൊതുവിജ്ഞാനം, ഗണിതം, ഭാഷാഭിരുചി എന്നിവയെ അടിസ്ഥാന പ്പെടുത്തി നടക്കുന്ന സെലക്ഷന്‍ പരീക്ഷയില്‍ എസ്. എസ്. എല്‍. സി. പരീക്ഷയില്‍ ഏതെങ്കിലും വിഷയങ്ങളില്‍ 5 A Plus നേടിയ വിദ്യാര്‍ത്ഥി കളാണ് പങ്കെടുക്കുന്നത്.

പ്രാഥമിക പരീക്ഷ ജയിക്കുന്നവരെ സംസ്ഥാന തല ത്തില്‍ സി – സാറ്റ് എന്ന പ്രത്യേക മനഃശാസ്ത്ര അഭിരുചി പരീക്ഷയ്ക്ക് വിധേയമാക്കും. ഇതോടൊപ്പം നടക്കുന്ന ഗ്രൂപ്പ് ചര്‍ച്ചയിലും മികവു കാണിക്കുന്ന വിദ്യാര്‍ത്ഥി കളെയാണ് സ്റ്റെപ്പിന്റെ ഫൈനല്‍ പരിശീലന വിഭാഗ മായി തെരഞ്ഞെടുക്കുക.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വൈ. എം. സി. എ. ഓണം ആഘോഷിച്ചു

October 4th, 2012

ymca-abudhabi-onam-2012-ponnonam-ePathram
അബുദാബി : പൊന്നോണം 2012 എന്ന പേരില്‍ വൈ. എം. സി. എ. അബുദാബി ഘടകം ഓണാഘോഷം സംഘടിപ്പിച്ചു.

സെന്റ്‌ ജോര്‍ജ്ജ് കത്തീഡ്രലില്‍ നടന്ന ‘പൊന്നോണം 2012’ ല്‍ മാവേലി എഴുന്നെള്ളത്ത്‌, പൂക്കളം, ഗാനമേള, വിവിധ കലാപരിപാടി കള്‍ എന്നിവയും അരങ്ങേറി. തുടര്‍ന്ന് ഓണസദ്യയും ഉണ്ടായിരുന്നു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

യൂത്ത്‌ ഇന്ത്യ ക്ലബ്ബ്‌ ഉദ്ഘാടനവും കലാ സന്ധ്യയും ദുബായില്‍

October 4th, 2012

ദുബായ് : യൂത്ത്‌ ഇന്ത്യ ക്ലബ്ബ്‌ ബര്‍ ദുബായ് ചാപ്റ്റര്‍ ഉദ്ഘാടനവും കലാ സന്ധ്യയും ഒക്ടോബര്‍ 5 വെള്ളിയാഴ്ച വൈകുന്നേരം 6.30ന് കരാമ സെന്‍റര്‍ ഓഡിറ്റോറിയ ത്തില്‍ നടക്കും.

പ്രവാസ ജീവിത ത്തിനിടയിലും കലാ കായിക വാസന കളെ പ്രോല്‍സാഹി പ്പിക്കുകയും അതിനുള്ള അവസരങ്ങള്‍ ഒരുക്കുകയും ചെയ്യുക എന്നുള്ളതാണ് യൂത്ത്‌ ഇന്ത്യ ലക്ഷ്യമിടുന്നത് എന്ന് ഭാരവാഹികള്‍ അറിയിച്ചു.

ഹിറ്റ്‌ എഫ്. എം. റേഡിയോ ജോക്കി അറ്ഫാസ് ഉദ്ഘാടനം ചെയ്യുന്ന പരിപാടി യില്‍ ക്ലബ്ബ്‌ അംഗങ്ങള്‍ അവതരിപ്പിക്കുന്ന നാടകം, നാടന്‍ പാട്ടുകള്‍, മൈം, നിത്യ ഹരിത ഗാനങ്ങള്‍ എന്നിവ ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 050 155 05 40

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

യാത്രയയപ്പ് സംഗമം

October 4th, 2012

അബുദാബി : അബുദാബി യിലെ മത സാമൂഹ്യ സാംസ്‌കാരിക രംഗത്ത് നിറ സാന്നിദ്ധ്യമായ കോഴിക്കോട് ജില്ലാ കെ എം സി സി വൈസ് പ്രസിഡന്റും സി എച് സെന്റര്‍ ട്രഷറ റുമായ കെ കെ ഉമ്മര്‍ സാഹിബിനു അബുദാബി കോഴിക്കോട് ജില്ലാ കെ എം സി സി ഒരുക്കുന്ന യാത്രയയപ്പ് സംഗമം ഒക്ടോബര്‍ 05 വെള്ളിയാഴ്ച ജുമാ നിസ്കാരത്തിനു ശേഷം അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്ററില്‍ നടക്കും. പ്രസ്തുത സംഗമ ത്തിലേക്കു മുഴുവന്‍ കെ എം സി സി പ്രവര്‍ത്തകരെയും ക്ഷണിക്കുന്നു എന്ന് സംഘാടകര്‍ അറിയിച്ചു.

– അബ്ദുല്‍ ബാസിത്ത് കയക്കണ്ടി : 050 31 40 534

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

പ്രലോഭനങ്ങളെ അതിജയിക്കണം : ജാഗ്രതാ സംഗമം വ്യാഴാഴ്ച

October 4th, 2012

അബുദാബി : പ്രലോഭനങ്ങളെ അതിജയിക്കണം എന്ന ശീര്‍ഷക ത്തില്‍ രിസാല സ്റ്റഡി സര്‍ക്കിള്‍ ജി സി സി തലത്തില്‍ നടത്തി വരുന്ന കാമ്പയിന്റെ ഭാഗമായി അബുദാബി സോണ്‍ ആര്‍ എസ് സി സംഘടിപ്പിക്കുന്ന ജാഗ്രതാ സംഗമം ഒക്ടോബര്‍ 04 വ്യാഴാഴ്ച വൈകുന്നേരം ഏഴു മണിക്ക് ഇന്ത്യന്‍ സോഷ്യല്‍ സെന്റരില്‍ നടക്കും.

എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ സി മുഹമ്മദ്‌ ഫൈസി മുഖ്യ പ്രഭാഷണം നടത്തും. സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « ദുബായ് ആനപ്രേമി സംഘം (ദാസ്) വാര്‍ഷികവും ഓണാഘോഷവും ഒക്ടോബര്‍ 5 ന്
Next »Next Page » യാത്രയയപ്പ് സംഗമം »



  • സൺഡേ സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
  • വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യണം
  • ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ പ്രകാശനം ചെയ്തു
  • മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച
  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine