അബുദാബി : ചെറിയ പെരുന്നാള്‍ ദിവസം (ആഗസ്റ്റ് 19 ഞായറാഴ്ച) മുതല്‍ അബുദാബി യില്‍ നിന്ന് അല്‍ ഐനിലേക്ക് എക്സ്പ്രസ് ബസ്സുകള്‍ സര്‍വീസ് തുടങ്ങുന്നു.
അബുദാബി ബസ് സ്റ്റേഷനില്‍ നിന്ന് അല്‍ ഐനിലേക്ക് പോകുന്ന 700 ആം നമ്പര്‍ ബസ്സാണ് എക്സ്പ്രസായി മാറുന്നത്. ഇതില്‍ 15 ദിര്‍ഹമാണ് അല്‍ഐനി ലേക്ക് നല്‍കേണ്ടത്. നിലവില്‍ സര്‍വീസ് നടത്തുന്ന നമ്പര്‍ 700 ബസ് ഇനിയുണ്ടാവില്ല. പകരം ‘എക്സ് 90’ ബസാണ് ഓടുക. ഇതിന് രണ്ടു സ്റ്റോപ്പുകള്‍ മാത്രമേയുള്ളൂ. അല്‍ഖതം, അല്‍ഐന്‍ ബസ്സ് സ്റ്റേഷന്‍ എന്നിവിട ങ്ങളിലാണ് നിര്‍ത്തുക. അല്‍ഖതമിലേക്ക് എട്ടു ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. ഇപ്പോള്‍ സര്‍വീസ് നടത്തുന്ന 700 നമ്പര്‍ ബസ് അബുദാബി സ്റ്റേഷന്‍ വിട്ടാല്‍ അല്‍ഐന്‍ വരെ എല്ലാ പ്രധാന കേന്ദ്രങ്ങളിലും നിര്‍ത്തുന്നുണ്ട്. 10 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. പെരുന്നാള്‍ ദിനം മുതല്‍ ഈ സര്‍വീസില്ല. പകരം എക്സ്പ്രസ് സര്‍വീസ് നടത്തും.
അബുദാബി യില്‍നിന്ന് അല്‍ഐനി ലേക്ക് രണ്ടു പുതിയ റൂട്ടുകള്‍ ഈ ദിവസം ആരംഭിക്കും. ആദ്യത്തേത് (ബസ് നമ്പര്‍ 490) അബുദാബി വിമാന ത്താവള ത്തില്‍ നിന്ന് അല്‍ഐന്‍ ബസ് സ്റ്റേഷനി ലേക്കാണ്. ഈ ബസ്സിന്റെ ആദ്യ സ്റ്റോപ്പ് ബനിയാസ് കോര്‍ട്ട് പരിസര ത്താണ്. മൊത്തം 10 സ്ഥലങ്ങളില്‍ സ്റ്റോപ്പുണ്ടാകും. ഈ ബസ്സിന് രണ്ടു ദിര്‍ഹം മുതല്‍ 10 ദിര്‍ഹം വരെയാണ് ടിക്കറ്റ് നിരക്ക്. രണ്ടാമത്തെ റൂട്ട് (ബസ് നമ്പര്‍ 440) മുസഫ ശഅബിയ ബസ്സ് സ്റ്റേഷനില്‍ നിന്ന് അല്‍ ഐന്‍ വിമാന ത്താവള ത്തിലേക്കാണ്. ഈ ബസ്സി ലും രണ്ടു ദിര്‍ഹം മുതല്‍ 10 ദിര്‍ഹം വരെയാണ് ടിക്കറ്റ് നിരക്ക്.
അബുദാബി ബസ്സ് സ്റ്റേഷനില്‍ നിന്ന് അല്‍ഐനി ലേക്ക് വേഗത്തില്‍ എത്താം എന്നതാണ് എക്സ്പ്രസ് സര്‍വീസിന്റെ നേട്ടം. അല്‍ഐന്‍ സിറ്റി യില്‍ എത്തുന്നതിന് മുമ്പും സിറ്റി യിലെ പ്രധാന കേന്ദ്ര ങ്ങളിലും ഇറങ്ങേണ്ട യാത്രക്കാര്‍ ഇനി അബുദാബി സിറ്റി യില്‍ നിന്ന് ബനിയാസ് കോര്‍ട്ട് വരെ പോയി അവിടെനിന്ന് ബസ് കയറേണ്ടി വരും.
-അബുബക്കര്‍ പുറത്തേല്‍ – അബുദാബി