രാജ്യാന്തര തലത്തില്‍ ക്രെഡിറ്റ്‌ ട്രാന്‍സ്ഫര്‍ സംവിധാനവുമായി ഇത്തിസലാത്ത്

May 10th, 2013

etisalat-logo-epathram അബുദാബി : യു. എ. ഇ. ക്ക് പുറമേ മറ്റു രാജ്യ ങ്ങളിലേക്കും ക്രെഡിറ്റ്‌ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള സംവിധാന വുമായി ഇത്തിസലാത്ത്. മൊബൈല്‍ ക്രെഡിറ്റ്‌ ട്രാന്‍സ്ഫര്‍ മാര്‍ഗം റീചാര്‍ജ്ജ് ചെയ്യാനാണ് പുതിയ സംവിധാനം.

നിലവില്‍ രാജ്യത്തിനക ത്തുള്ള വരിക്കാര്‍ക്ക് മാത്ര മായിരുന്നു ക്രെഡിറ്റ്‌ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള സൗകര്യം ഉണ്ടായിരുന്നുള്ളൂ. ലോക ത്തിലെ തന്നെ എഴുപതോളം രാജ്യ ങ്ങളി ല്‍നിന്നുള്ള 170 മൊബൈല്‍ നെറ്റ്വര്‍ക്ക് ഗ്രൂപ്പു മായി യോജിച്ചാണ് പുതിയ സംരഭം നടപ്പില്‍ വരുത്തുന്നത്.

ഇത്തിസലാത്തിന്‍റെ വാസല്‍, അഹലന്‍ വരിക്കാര്‍ക്ക് ആണ് ഈ ആനുകൂല്യം പ്രയോജനപ്പെടുക. അവധിക്കു പോകുന്ന വരുടെയും വിദേശ ത്തേക്ക് പോകുന്ന യു എ ഇ സ്വദേശി കളുടെയും നാട്ടിലുള്ള ബന്ധു ക്കളുടെയും മൊബൈലി ലേക്ക് ഇനി മുതല്‍ ക്രെഡിറ്റ്‌ ട്രാന്‍സ്ഫര്‍ മാര്‍ഗം റീചാര്‍ജ്ജ് ചെയ്യാന്‍ സാധിക്കും.

ഒരു ട്രാന്‍സ്ഫറില്‍ മുന്നൂറു ദിര്‍ഹം വരെയും മാസ ത്തില്‍ അഞ്ഞൂറ് ദിര്‍ഹം വരെ യുമായി ഇങ്ങനെ ട്രാന്‍സ്ഫര്‍ ചെയ്യാം. ആഴ്ച യില്‍ മൂന്നു പ്രാവശ്യ വും മാസ ത്തില്‍ പത്തു പ്രാവശ്യ വുമായി ട്രാന്‍സ്ഫര്‍ നടത്താം. രാജ്യാന്തര തല ത്തില്‍ ക്രെഡിറ്റ്‌ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ട്രാന്‍സ്ഫര്‍ ചെയ്യേണ്ട മൊബൈല്‍ നമ്പര്‍ 1700 എന്ന നമ്പറില്‍ മെസ്സേജ് ചെയ്യുക.

കഴിഞ്ഞ ദിവസം മുതല് ഇത്തിസലാത്ത് രാജ്യ ത്തിനകത്ത് ക്രെഡിറ്റ്‌ ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് ചാര്‍ജ്ജ് ഈടാക്കി തുടങ്ങി യിട്ടുണ്ട്. ഒരു മൊബൈല്‍ നമ്പറില്‍ നിന്ന് മറ്റൊരു മൊബൈല്‍ നമ്പറി ലേക്ക്‌ ക്രെഡിറ്റ്‌ ട്രാന്‍സ്ഫര്‍ ചെയ്യുമ്പോള്‍ പത്തു ദിര്‍ഹംസിനു അന്‍പത് ഫില്‍സ് തോതില്‍ തുക കൂടുതല്‍ ഈടാക്കി വരുന്നുണ്ട്.

രാജ്യത്തെ മറ്റൊരു ടെലികോം കമ്പനി യായ du തങ്ങളുടെ ഉപഭോക്താക്കളില്‍ നിന്നും പണം ഈടാക്കാറു ണ്ടെങ്കിലും റീച്ചാര്‍ജ് ചെയ്യുമ്പോള്‍ കൂടുതല്‍ നല്‍കുന്ന പണം മാത്രമേ എടുക്കാറുള്ളൂ.

-തയ്യാറാക്കിയത് : അബുബക്കര്‍ പുറത്തീല്‍
 

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

എസ്. എസ്. എല്‍. സി. ജേതാക്കളെ ആദരിച്ചു

May 10th, 2013

eiff-felicitate-sslc-winners-2013-ePathram
അബുദാബി :എസ്. എസ്. എല്‍. സി. പരീക്ഷ യില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ഥികളെ എമിറേറ്റ്‌സ് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ആദരിച്ചു.

അബുദാബി മേഖല യില്‍ കേരള സിലബസ് എസ്. എസ്. എല്‍. സി. പരീക്ഷ യില്‍ എല്ലാ വിഷയ ങ്ങള്‍ക്കും എ പ്ലസ് നേടിയ  അബുദാബി മോഡല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി കളായ ഫാത്തിമ ഫര്‍ഹാന, മുഹമ്മദ് സമാന്‍, റാസിഖ് മുഹമ്മദ്  എന്നിവര്‍ക്ക് ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ നടന്ന ചടങ്ങില്‍ ഉപഹാരം സമ്മാനിച്ചു.

മോഡല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. വി. വി. അബ്ദുല്‍ ഖാദര്‍, എം. പി. എം. റഷീദ്, ടി. പി. ഗംഗാധരന്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. അബ്ദുള്ള നദ്‌വി സ്വാഗതവും മുഹമ്മദ് അലി നന്ദിയും പറഞ്ഞു. അബ്ദുല്‍ റസാക്ക് അധ്യക്ഷത വഹിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ലുലു ഹൈപ്പർ മാര്‍ക്കറ്റില്‍ ബ്രിട്ടീഷ്‌ ഫെസ്റ്റ് തുടങ്ങി

May 10th, 2013

british-food-festival-at-lulu-hypermarket-ePathram
അബുദാബി : ബ്രിട്ടന്റെ ഭക്ഷണ വിഭവങ്ങളും സംസ്കാരവും ലോക ജനത യിലേക്ക് എത്തിക്കുന്ന തിനായി ഒരുക്കുന്ന ബ്രിട്ടീഷ്‌ ഫെസ്റ്റ് അബുദാബി യില്‍ തുടക്കമായി.

അബുദാബി മുശ്രിഫ് മാളിലെ ലുലു ഔട്ട്‌ ലെറ്റിൽ നടന്ന ചടങ്ങിൽ യു എ ഇ ബ്രിട്ടീഷ്‌ അംബാസഡർ ഡോമിനിക് ജെർമി ബ്രിട്ടീഷ്‌ ഫെസ്റ്റ് ഉല്‍ഘാടനം ചെയ്തു.

എം. കെ. ഗ്രൂപ്പ്‌ എം. ഡി. എം എ യൂസഫലി, എക്സിക്യൂട്ടീവ്‌ ഡയരക്ടര്‍ അഷ്‌റഫ്‌ അലി, ഡയരക്ടര്‍ രാജാ അബ്ദുല്‍ ഖാദര്‍ തുടങ്ങി നിരവധി പ്രമുഖര്‍ സംബന്ധിച്ചു. ബ്രിട്ടനില്‍ ആരംഭിച്ച സംഭരണ കേന്ദ്ര ത്തിലൂടെ കൂടുതല്‍ ബ്രിട്ടീഷ് ഉത്പന്നങ്ങള്‍ ഗള്‍ഫ് മാര്‍ക്കറ്റില്‍ എത്തിക്കാനാണ് ലുലു ഗ്രൂപ്പ് ശ്രമിക്കുന്നതെന്ന് ഉദ്ഘാടന ച്ചടങ്ങില്‍ എം. എ. യൂസഫലി പറഞ്ഞു.

ബ്രിട്ടീഷ്‌ ഫെസ്റ്റില്‍ ഒരുക്കിയ ഭീമന്‍ കേക്ക് സന്ദര്‍ശകരെ ഏറെ ആകര്‍ഷിച്ചു. ഈ മാസം 18 നു ബ്രിട്ടീഷ്‌ ഫെസ്റ്റ് അവസാനിക്കും .

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

കേരള ഹയര്‍ സെക്കന്‍ഡറി പരീക്ഷ യില്‍ മോഡല്‍ സ്‌കൂളിന് മികച്ച വിജയം

May 9th, 2013

അബുദാബി : മോഡല്‍ സ്‌കൂളില്‍ നിന്ന് കേരള ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതിയ മുഴുവന്‍ വിദ്യാര്‍ത്ഥി കളും വിജയിച്ചു. സയന്‍സ് വിഭാഗ ത്തില്‍ നിന്ന് ഫാത്തിമ പര്‍വീന്‍, ഹാത്തിം നിസാര്‍ അഹമ്മദ് എന്നീ വിദ്യാര്‍ത്ഥി  കള്‍ക്കും കൊമേഴ്‌സ് വിഭാഗ ത്തില്‍ നിന്ന് ഷെറിന്‍ എലിസബത്ത് രാജു വിനും മുഴുവന്‍ വിഷയ ങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു.

ഫാത്തിമ പര്‍വീന്‍, റസന ഹസ്സന്‍ കുഞ്ഞി (കൊമേഴ്‌സ്) ഗള്‍ഫ് മേഖല യില്‍ ഒന്നാം റാങ്കും ഹാതിം നിസാര്‍ അഹമ്മദ് (സയന്‍സ്), സല്‍മ നസാരി (സയന്‍സ്) യഥാക്രമം മൂന്നും നാലും റാങ്കും നേടി.

ഷെറിന്‍ എലിസബത്ത് രാജു ഗള്‍ഫ് മേഖല യില്‍ കൊമേഴ്‌സ് വിഭാഗ ത്തില്‍ മൂന്നാം റാങ്കിനും ലെജിഷ അബ്ദുള്‍ ലത്തീഫ് നാലാം റാങ്കിനും അര്‍ഹരായി.

ഹയര്‍ സെക്കന്‍ഡറി സയന്‍സ്, കൊമേഴ്‌സ് വിഭാഗ ങ്ങള്‍ക്ക് ഗള്‍ഫ് മേഖല യില്‍ തന്നെ ഒന്നാം റാങ്കുകള്‍ കരസ്ഥ മാക്കിയത് അബുദാബി മോഡല്‍ സ്‌കൂളിന് ഇരട്ടി മധുര മായി. സയന്‍സില്‍ പരീക്ഷ എഴുതിയ 56 പേരും കൊമേഴ്‌സില്‍ പരീക്ഷക്ക് ഇരുന്ന 51 പേരും വിജയിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എം. ആര്‍. സോമന്റെ നിര്യാണ ത്തില്‍ അനുശോചിച്ചു

May 7th, 2013

m-r-soman-epathram

അബുദാബി : കേരള സോഷ്യല്‍ സെന്ററിന്റെയും ശക്തിയുടെയും ജനറല്‍ സെക്രട്ടറി ആയിരുന്ന എം. ആര്‍. സോമന്റെ നിര്യാണ ത്തില്‍ കേരള സോഷ്യല്‍ സെന്ററും ശക്തി തിയേറ്റഴ്‌സും അനുശോചിച്ചു.

അബുദാബിയുടെ സാംസ്‌കാരിക രംഗത്ത് തല മുതിര്‍ന്ന കാരണവര്‍ ആയിരുന്ന എം. ആര്‍. സോമന്‍ സംഘടനാ പ്രവര്‍ത്ത കര്‍ക്ക് എന്നും മാര്‍ഗ ദര്‍ശി യായിരുന്നു എന്ന് കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് എം. യു. വാസു, ജനറല്‍ സെക്രട്ടറി ബി. ജയകുമാര്‍, ശക്തി പ്രസിഡന്റ് എ. കെ. ബീരാന്‍കുട്ടി, ജനറല്‍ സെക്രട്ടറി വി. പി. കൃഷ്ണകുമാര്‍, എന്നിവര്‍ സംയുക്തമായി പുറപ്പെടുവിച്ച അനുശോചന സന്ദേശ ത്തില്‍ അറിയിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വേഗത നിയന്ത്രിക്കാനായി അബുദാബിയില്‍ ചുവപ്പ് റോഡ്
Next »Next Page » കേരള ഹയര്‍ സെക്കന്‍ഡറി പരീക്ഷ യില്‍ മോഡല്‍ സ്‌കൂളിന് മികച്ച വിജയം »



  • ഡ്രൈവർമാരായ പ്രമേഹ രോഗികൾക്ക് മുന്നറിയിപ്പ്
  • 45 രാജ്യങ്ങളിൽ നിന്നും മുന്നൂറോളം മത്സരാർത്ഥികൾ : ചെസ്സ് ടൂർണ്ണ മെന്റിനായി വിപുലമായ ഒരുക്കങ്ങൾ
  • നവീകരിച്ച അൽ മംസാർ ബീച്ച് തുറന്നു
  • ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • ഗ്ലോബൽ വില്ലേജ് മെയ് 31 വരെ പ്രവർത്തിക്കും
  • ഷാർജ ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പ്; കേരള രാഷ്ട്രീയത്തിന്റെ പ്രതിഫലനം
  • മൂന്നാമത് ഐ. ഐ. സി. ഓപ്പൺ ചെസ്സ് ടൂർണ്ണമെന്റ് മെയ് 16,17 തിയ്യതികളിൽ
  • റോഡ് ചാടി ക്കടക്കരുത് : നിങ്ങളുടെ സുരക്ഷ മുഖ്യം
  • മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്‌സ് : ബുർജീൽ പവലിയൻ സന്ദർശിച്ച് ശൈഖ് മുഹമ്മദ്
  • ഗുരുതര ട്രാഫിക് നിയമ ലംഘനം : ഡ്രൈവറും വാഹനവും കസ്റ്റഡിയിൽ
  • മിറക്കിൾ ഗാർഡനിൽ കുടുംബങ്ങൾക്ക് സൗജന്യ പ്രവേശനം
  • വാഹനങ്ങൾ മുന്നോട്ട് എടുക്കുമ്പോൾ മറ്റു വാഹനങ്ങളെ പരിഗണിക്കൂ
  • പെയ്ഡ് പാർക്കിംഗ് കൂടുതൽ മേഖലകളിലേക്ക്
  • ബുധനാഴ്ച ഉച്ചക്ക് 2 മണി മുതൽ 4 വരെ ഇന്ത്യൻ എംബസിയിൽ ഓപ്പൺ ഹൗസ്
  • ഇസ്‌ലാമിക് സെന്റർ ടൗൺ ഹാൾ യോഗം സംഘടിപ്പിച്ചു.
  • സിഗ്നൽ മറികടന്നാൽ 1000 ദിർഹം പിഴയും 12 ട്രാഫിക് പോയിന്റുകളും ശിക്ഷ
  • ഒരു നിമിഷത്തെ അശ്രദ്ധ മറ്റുള്ളവരെയും അപകടത്തിൽ ആക്കും
  • ബൈക്ക് സ്റ്റണ്ട് നടത്തിയവരെ പിടികൂടി
  • വാഹന ഇൻഷ്വറൻസ് കുറഞ്ഞ നിരക്കില്‍ എന്നത് വ്യാജം
  • വെടിക്കെട്ട് അപകടം : സഹായ ഹസ്തവുമായി എം. എ. യൂസഫലി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine