അബുദാബി: കേരള സോഷ്യൽ സെന്റർ സാഹിത്യ വിഭാഗവും, ഗ്രന്ഥശാലാ വിഭാഗവും സമുയുക്തമായി കടമ്മനിട്ട, ഒ. വി. വിജയൻ എന്നിവരുടെ അനുസ്മരണം നടത്തി. കടമ്മനിട്ട കവിതകളും, വിജയൻ ഓര്മ്മകളും നിറഞ്ഞ സന്ധ്യ വേറിട്ട ഒരനുഭവമായി. കടമ്മനിട്ട സമൂഹത്തിലെ ഏറ്റവും താഴെക്കിടയിൽ ജീവിക്കുന്നവന്റെ വേദനയും ജീവിതവും തുറന്നു കാണിച്ച കവിയാണെന്നും മലയാളം ഉള്ള കാലത്തോളം കടമ്മനിട്ടയുടെ കവിതകളും നിലനില്ക്കുമെന്നും പറഞ്ഞു . കടമ്മനിട്ട അനുസ്മരണക്കുറിപ്പ് കെ. എസ്. സി ലൈബ്രേറിയൻ ഹര്ഷനും, ഒ. വി. വിജയൻ അനുസ്മരണക്കുറിപ്പ് ഫൈസൽ ബാവയും വായിച്ചു. ഒ. വി. വിജയൻ എന്ന എഴുത്തുകാരനെ ഒരു ഇതിഹാസത്തിൽ മാത്രം ഒതുക്കേണ്ടതില്ല എന്നും, അടിയന്തിരാവസ്ഥയുടെ പശ്ചാത്തലത്തിൽ എഴുതിയ ധര്മ പുരാണവും, പ്രകൃതിയിലൂടെ വിജയന് നടത്തിയ ആത്മീയമായ ഒരു അന്വേഷണമായ മധുരം ഗായതിയും ഇനിയും മലയാളി വേണ്ടവിധത്തിൽ വായിച്ചിട്ടില്ലെന്നും ഈ നോവലുകൾ ഇനിയും ഒരു പുന:വായന നടത്തിയാണ് വിജയനെ അനുസ്മാരിക്കേണ്ടത് എന്നും അഭിപ്രായം ഉയര്ന്നു. കെ. എസ്. സി സാഹിത്യ വിഭാഗം സെക്രട്ടറി ജലീൽ ടി. കുന്നത് അധ്യക്ഷനാ യിരുന്നു. അനന്തലക്ഷ്മി ഷരീഫ്, അമൽ കെ. ബഷീര്, ഫാസിൽ, സുരേഷ് പാടൂര്, ധനേഷ്, റഫീഖ് അലി എന്നിവര് കടമ്മനിട്ട കവിതകള ചൊല്ലി. കെ. എസ്. സി അസ്സി: ലൈബ്രേറിയൻ ടി. ഗോമസ് നന്ദി പറഞ്ഞു.
- ഫൈസല്‍ ബാവ
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, കേരള സോഷ്യല്‍ സെന്റര്‍