അബുദാബി : പ്രശസ്ത ഗായകന്‍ എരഞ്ഞോളി മൂസയുടെ നേതൃത്വ ത്തില്‍ മാപ്പിളപ്പാട്ടു ഗാന രംഗത്തെ ശ്രദ്ധേയരായ പാട്ടുകാരെ അണിനിരത്തി ഷഫീഖ് തളിപ്പറമ്പ് സംവിധാനം ചെയ്തു യുവ അബുദാബി അവതരിപ്പിക്കുന്ന ‘ഈദ് നിലാവ് എന്ന സ്റ്റേജ് ഷോ, രണ്ടാം പെരുന്നാള്‍ ദിവസം (ശനിയാഴ്ച) രാത്രി 8 മണിക്ക് അബുദാബി ഇന്ത്യന്‍ സോഷ്യല്‍ സെന്‍ററില്‍ അരങ്ങേറും.
പ്രശസ്ത സംഗീത സംവിധായകന്‍ കമറുദ്ധീന്‍ കീച്ചേരി ലൈവ് ഓര്‍ക്കസ്ട്ര നിയന്ത്രിക്കും. സിനിമാ സീരിയല്‍ നടിയും നര്‍ത്തകിയുമായ മയൂരിയുടെ സിനി മാറ്റിക് ഡാന്‍സും സിറാജ് പയ്യോളി യുടെ മിമിക്രിയും അവതരിപ്പിക്കും.
ഈദ് നിലാവ് മൂന്നാം പെരുന്നാള്‍ ദിവസം (ഞായരാഴ്ച) രാത്രി 8 മണിക്ക് അലൈന്‍ ഇന്ത്യ സോഷ്യല്‍ സെന്‍ററിലും അവതരിപ്പിക്കും.
പ്രവേശനം പാസ്സുമൂലം നിയന്ത്രിക്കും : വിവരങ്ങള്‍ക്ക് : 055 690 40 37