അബുദാബി : പടിഞ്ഞാറന്‍ മേഖല യിലെ പള്ളി കളിലെ രണ്ടാം ഘട്ട സാറ്റലൈറ്റ് വാങ്ക്(അദാന്‍) സില സിറ്റി, ദല്‍മ ഐലന്‍ഡ്, ഖുവൈഫാത്ത് എന്നിവിട ങ്ങളിലും മൂന്നാം ഘട്ട ത്തോടെ പടിഞ്ഞാറന്‍ മേഖല യിലെ മുഴുവന്‍ പള്ളി കളിലും വാങ്കു വിളികള്‍ സാറ്റലൈറ്റ് വഴിയായി മാറും.
ഒക്ടോബര്‍ മാസ ത്തോടെ ഗയാത്തി സിറ്റി, റുവൈസ്, ജബല്ദാന്ന, സീര്‍ ബനിയാസ് കൂടിയാകുമ്പോള്‍ അബുദാബിക്ക് പുറമേ പടിഞ്ഞാറന്‍ മേഖല പൂര്‍ണ്ണമാകും എന്ന് ഔഖാഫ് ചെയര്മാന് ഡോക്ടര്‍ ഹംദാന്‍ മുസല്ലം അല്‍ മസ്റൂയി പറഞ്ഞു.
പടിഞ്ഞാറന്‍ മേഖല യിലെ ആദ്യ സാറ്റ ലൈറ് വാങ്ക് 2005 ല്‍ ആയിരുന്നു. ബദാസായിദിലെ രണ്ടു പള്ളി കളില്‍ ആയാണ് വാങ്ക് വിളിക്കുന്നത്. ഒന്ന് അബൂബക്കര്‍ സിദ്ധീഖ് മസ്ജിദിലും മറ്റൊന്ന് അല്‍ മുരൈഖി മസ്ജിദിലുമാണ്. അബൂബക്കര്‍ സിദ്ധീഖ് പള്ളി യിലെ വാങ്ക് സാറ്റലൈറ്റ് സിസ്റ്റത്തിന് വല്ല കേടു പാടുകളും സംഭവിച്ചാല്‍ രണ്ടാമത്തെ പള്ളി യില്‍ നിന്നും വാങ്ക് വിളിക്കേണ്ട പ്രത്യേക സംവിധാനവും ഉണ്ട്.
സില യിലെ മുസ്ബഹ് ബിന്‍ ഒമൈര്‍ പള്ളി യിലും അനസ് ബിന്‍ മാലിക്ക് പള്ളി യിലുമാണ് വാങ്ക് വിളി നടത്തുക.
-അയച്ചു തന്നത് : അബൂബക്കര്‍ പുറത്തില്‍ – അബുദാബി