ദല കേരളോത്സവം : ബലിപെരുന്നാള്‍ ഒന്ന് രണ്ട് ദിനങ്ങളില്‍

October 24th, 2012

dala-dubai-keralolsavam-ePathram
ദുബായ് : യു. എ. ഇ. എക്സ്ചേഞ്ച് സമര്‍പ്പിക്കുന്ന ദല കേരളോത്സവം ബലി പെരുന്നാള്‍ ഒന്ന് രണ്ട് ദിനങ്ങളില്‍ അരങ്ങേറുന്നു (ഒക്ടോബര്‍ 26, 27) മംസാര്‍ അല്‍ മുല്ല പ്ലാസയ്ക്ക് സമീപമുള്ള ദുബായ് ഫോക് ലോര്‍ തീയേറ്റര്‍ ഗ്രൌണ്ടില്‍ കൊടിയേറുന്ന

കേരളീയ കലാ പൈതൃക ത്തിന്റെ അകം പൊരുളു കളെയും സമ്പന്നമായ സാംസ്കാരിക പാരമ്പര്യത്തെയും വിളിച്ചറിയിക്കുന്ന ഒരു ഗ്രാമോത്സവത്തെ അതിന്റെ ചാരുത ഒട്ടും ചോര്‍ന്ന് പോകാതെ പ്രവാസ മണ്ണിലും പുനരാവിഷ്കരി ക്കുന്നതാണ് ദല കേരളോത്സവം. നാടിന്റെ ഈ സാംസ്കാരിക പൈതൃകം അതിന്റെ നിറപ്പകിട്ടോടെ മനസ്സില്‍ സൂക്ഷിക്കുന്ന മുതിര്‍ന്ന വര്‍ക്കും നാടന്‍ കലകളും നാട്ടുത്സവ ങ്ങളും കാണാത്ത ഇളം തലമുറക്കും ഒരേ പോലെ ഇതൊക്കെ കാണാനും ആസ്വദിക്കാനും ലഭിക്കുന്ന അപൂര്‍‌വ്വ അവസരമാണിത്.

dala-keralolsavam-epathram

ഒരു നാട്ടുത്സവ ത്തിന്റെ സമസ്ത വൈവിധ്യങ്ങളും പകര്‍ന്നു നല്‍കുന്ന വില്പന സ്റ്റാളുകള്‍, ഭക്ഷണ ശാലകള്‍, സൈക്കിള്‍ യജ്ഞം, ആയോധന കലകള്‍, വിനോദ കേളികള്‍ മുതലായവയ്ക്ക് പുറമേ പഞ്ചവാദ്യം, തായമ്പക, ആന, കാവടിയാട്ടം, തെയ്യം, തിറ, കാളി, കാളകളി, പരിചമുട്ടു കളി തുടങി നിരവധി നാടന്‍ കലാരൂപങ്ങള്‍ അണി നിരത്തി ക്കൊണ്ടൂള്ള അതി വിപുലമായ സാംസ്കാരിക ഘോഷയാത്രയും നാടന്‍ കലകള്‍, പെണ്‍കുട്ടികള്‍ അണീ നിരക്കുന്ന ദലയുടെ ശിങ്കാരി മേളം, ഒപ്പന, മാര്‍ഗ്ഗം കളി, തിരുവാതിര, മാപ്പിളപ്പാട്ട്, നാടന്‍ പാട്ടുകള്‍ ഗ്രൂപ്പ് ഡാന്‍സുകള്‍, കോല്‍ക്കളി, ദഫ് മുട്ട്, ഓട്ടം തുള്ളല്‍, തുടങ്ങി കേരള ത്തിന്റെ കലാ മഹിമ വിളിച്ചറിയിക്കുന്ന നിരവധി കലാ പരിപാടികളും ഉണ്ടായിരിക്കും.

കേരളോത്സവ ത്തിന്റെ മറ്റൊരു പ്രത്യേകത, അവയവ ദാനത്തിനു ആഗ്രഹിക്കുന്നവര്‍ക്ക് അവരുടെ പേര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് പ്രത്യേക കൌണ്ടര്‍ ഉത്സവ നഗരി യില്‍ ഉണ്ടായിരിക്കും.

കൂടാതെ കേരള ത്തിന്റെ ചരിത്രവും പോരാട്ട ത്തിന്റെ നാള്‍ വഴികളും പുതു തലമുറയ്ക്കും പകര്‍ന്നു നല്‍കാന്‍ ഉതകുന്ന തരത്തില്‍ ആവിഷ്കരിച്ചിട്ടുള്ള ചിത്ര പ്രദര്‍ശനവും ഈ വര്‍ഷത്തെ സവിശേഷതയാണ്.

യു. എ. ഇ. എക്സ്ചേഞ്ച് – ദല കേരളോത്സവം അരങ്ങേറുന്ന ഉത്സവ പറമ്പിലേക്ക് പ്രവേശനം സൗജന്യമാണ്‌.

-അയച്ചു തന്നത് : നാരായണന്‍ വെളിയംകോട്

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പോലീസ്‌ ചമഞ്ഞ് ഫ്ലാറ്റില്‍ മോഷണം

October 24th, 2012

dubai-police-visit-raheena-puratheel-ePathram
അബുദാബി : പോലീസ് ആണെന്നും പരിശോധനക്ക് വന്നതാണെന്നും പറഞ്ഞു കഴിഞ്ഞ വ്യാഴാഴ്ച ദുബായ് അല്‍ഖൂസില്‍ മലയാളി കുടുംബം താമസിക്കുന്ന ഫ്ലാറ്റില്‍ കയറി വീട്ടുകാരിയെ കത്തി കാണിച്ചു കവര്‍ച്ച നടത്തിയവര്‍ പാകിസ്ഥാന്‍ സ്വദേശികള്‍ ആണെന്ന് ദുബായ്‌ പോലിസ്‌ രഹസ്യാന്വേഷണ വിഭാഗം തലവന്‍ ബ്രിഗേഡിയര്‍ ഖലീല്‍ അല്‍മന്‍സൂരി പറഞ്ഞു.

പോലീസിനു പ്രതികളെ പിടിക്കാന്‍ കഴിയും വിധം വ്യക്തമായ വിവരങ്ങള്‍ കൃത്യ സമയത്ത് നല്‍കിയ കണ്ണൂര്‍ പുറത്തീല്‍ സ്വദേശിനി റഹീന യെയും കുട്ടികളെയും അനുമോദിക്കാന്‍ പൂവും മധുരവുമായി ദുബായ്‌ പോലിസ്‌ വനിതാ വിഭാഗം അല്‍ഖൂസിലെ ഇവരുടെ വീട്ടില്‍ എത്തി. കെട്ടിട ത്തിലെ കാവല്‍ക്കാരനെയും കെട്ടിട ത്തിലെ സൂപ്പര്‍ മാര്‍ക്കറ്റ്‌ ജീവന ക്കാരെയും പോലിസ്‌ ചോദ്യംചെയ്തു.

പുതുതായി ആരെങ്കിലും കെട്ടിട ങ്ങളില്‍ കയറി വരുമ്പോള്‍ സംശയം തോന്നിയാല്‍ അവരെ അന്വേഷണ ത്തിന് ശേഷം മാത്രം കടത്തി വിടേണ്ടതുള്ളു എന്ന് പോലീസ് പറഞ്ഞു. കേസ് പബ്ലിക്‌ പ്രോസിക്യൂഷനു കൈ മാറിയതായി അഹമ്മദ്‌ അല്‍മരിഹ് പറഞ്ഞു.

വ്യാഴാഴ്ച രാവിലെ 11:30 ഓടെ പോലീസ് എന്ന വ്യാജേന യാണ് രണ്ടു പാകിസ്ഥാനികള്‍ അല് ഖൂസിലെ വീട്ടില്‍ എത്തുന്നത്. എ. സി. ശരിയാക്കാന്‍ രണ്ടു ദിവസം കഴിഞ്ഞു വരാം എന്ന് പറഞ്ഞു പോയ ടെക്നീഷ്യന്‍ ആയിരിക്കും എന്ന് കരുതി റഹീന വാതില്‍ തുറന്നപ്പോള്‍ തങ്ങള്‍ പോലീസ് ആണെന്നും ഈ ഫ്ലാറ്റില്‍ മറ്റുള്ളവരെയും ഷെയറിന് വെച്ചിട്ടുണ്ടെന്നും പരിശോധിക്കണമെന്നും പറഞ്ഞ ഇവര്‍ അകത്ത് കയറി ഉടന്‍ വാതില്‍ പൂട്ടുകയായിരുന്നു.

കത്തി കാട്ടി റൂമുകളിലുള്ള അലമാരകള്‍ തുറപ്പിച്ചു ബാഗില്‍ കരുതിയിരുന്ന അയ്യായിരം ദിര്‍ഹംസും ആഭരണങ്ങള്‍ അടക്കം ഉള്ളതെല്ലാം കൈകലാക്കുക യായിരുന്നു എന്ന് ദുബായ്‌ പോലീസിലെ കുറ്റാന്വേഷണ വിഭാഗം മേധാവി ലെഫ്റ്റനന്റ് കേണല്‍ അഹമ്മദ്‌ അല്‍മര്‍ഹി പറഞ്ഞു.

പാസ്പോര്‍ട്ടുകളും റഹീന ഉപയോഗിക്കുന്ന മൊബൈലും കൈക്കലാക്കി. അതിനിടയില്‍ അലമാരയില്‍ അഴിച്ചു വെച്ച വളകള്‍ ഇവര്‍ പരിശോധിക്കുന്ന തിനിടയില്‍ റഹീന കൈ കൊണ്ട് തട്ടി മാറ്റിയതിനാല്‍ അത് ബാക്കിയായി. പുറത്തു നിന്നും പ്രധാന വാതിലും പൂട്ടി അക്രമികള്‍ സ്ഥലം വിടുകയും ചെയ്തു.

ബാല്‍ക്കണി യില്‍ ഉള്ള ജനലിലൂടെ അടുത്തുള്ളവരെ വിവരം അറിയിക്കുകയും ഭര്‍ത്താവ് എത്തിയ പരാതി നല്‍കാന്‍ സ്റ്റേഷനില്‍ എത്തിയ സമയത്താണ് അക്രമി കളില്‍ ഒരാള്‍ റഹീന യുടെ നമ്പറില്‍ നിന്നും ഭര്‍ത്താവ് ഷറഫുദ്ധീന്‍റെ മൊബൈലില്‍ വിളിച്ചത്.

പോലിസ്‌ പറഞ്ഞതു പ്രകാരം നീങ്ങിയ ഷറഫുദ്ധീന്‍ പോലീസിനും രഹസ്യാന്വേഷണ വിഭാഗ ത്തിനും മുന്നില്‍ നാടകീയമായി പ്രതികളെ എത്തിക്കുക യായിരുന്നു. അപ്രതീക്ഷിതമായി നടന്ന ഞെട്ടിക്കുന്ന അനുഭവ ത്തിന്‍റെ ഷോക്ക് ഇനിയും റഹീനയെ വിട്ടു മാറിയിട്ടില്ല എന്ന് അമ്മാവന്‍ ഗഫൂര്‍ അബുദാബി യില്‍ പറഞ്ഞു.

-അബൂബക്കര്‍ പുറത്തീല്‍ -അബുദാബി

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഗള്‍ഫ് സത്യധാര കാല ത്തിന്റെ ആവശ്യം : ഖാസി ത്വാഖ അഹ്മദ് മൌലവി അല്‍ അസ്ഹരി

October 24th, 2012

qasi-ahmad-moulavi-al-azhari-ePathram
അബുദാബി : സത്യധാര യുടെ ഗള്‍ഫ് പതിപ്പ് പുറത്തിറങ്ങുന്നതില്‍ സന്തോഷം ഉണ്ടെന്നും ഗള്‍ഫ് സത്യധാര കാല ത്തിന്റെ ആവശ്യം ആണെന്നും അതിനെ വിജയിപ്പിക്കുവാന്‍ ഏവരും കര്‍മ്മ രംഗത്തിറങ്ങണമെന്നും കീഴൂര്‍ മംഗലാപുരം ഖാസി ത്വാഖ അഹ്മദ് മൌലവി അല്‍ അസ്ഹരി ആവശ്യപ്പെട്ടു.

‘ഗള്‍ഫ് സത്യധാര’ യുടെ യു. എ. ഇ. തല പ്രചാരണ പ്രവര്‍ത്തന ങ്ങള്‍ക്ക് തുടക്കം കുറിച്ച് കൊണ്ട് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്ററില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുക യായിരുന്നു അദ്ദേഹം.

ലോകത്ത് മറ്റെവിടെയും കാണാത്ത വിധം ധാര്‍മിക മൂല്യത്തിലൂന്നിയ ജീവിതം നയിക്കുന്ന ഒരു ദിശാ ബോധമുള്ള സമൂഹത്തെ ശ്രഷ്ടിച്ച് എടുക്കുന്നതില്‍ സമസ്ത വഹിച്ച പങ്ക് നിസ്തൂല മാണെന്നും അദ്ദേഹം പറഞ്ഞു. എളിമയും ലാളിത്യവും നിറഞ്ഞ ജീവിതം നയിച്ച് ആധുനിക സമൂഹ ത്തിനു ഒരു ഉത്തമ ജീവിത മാതൃക കാഴ്ച വെച്ച് കടന്നു പോയ സമസ്ത പ്രസിഡന്റ്‌ കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാരുടെ ജീവിത വഴി നാം പിന്തുടരണം എന്നും അദ്ദേഹം പറഞ്ഞു.

അബുദാബി സുന്നീ സെന്റര്‍ പ്രസിഡന്റ്‌ ഡോ. അബ്ദു റഹ്മാന്‍ മൌലവി ഒളവട്ടൂര്‍ അധ്യക്ഷത വഹിച്ചു.

‘ഗള്‍ഫ് സത്യധാര’യുടെ പ്രവാസീ ലോകത്തെ പ്രസക്തിയെ കുറിച്ച് ഇല്യാസ് വെട്ടം മുഖ്യ പ്രഭാഷണം നടത്തി. എസ്. കെ. എസ്. എസ്. എഫ്. അബുദാബി സ്റ്റേറ്റ് പ്രസിഡന്റ്‌ സയ്യിദ് അബ്ദുറഹ്മാന്‍ തങ്ങള്‍, ജനറല്‍ സെക്രട്ടറി ഹാരിസ് ബാഖവി കടമേരി, കെ. എം. സി. സി. അബുദാബി സ്റ്റേറ്റ് പ്രസിഡന്റ്‌ എന്‍. കുഞ്ഞിപ്പ എന്നിവര്‍ പ്രസംഗിച്ചു. ഉസ്മാന്‍ ഹാജി സ്വാഗവും കരീം മൌലവി നന്ദിയും പറഞ്ഞു.

-അയച്ചു തന്നത് : സാജിദ്‌ രാമന്തളി – അബുദാബി

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഈദ്‌ ഇശല്‍ നൈറ്റ്‌ : മൂന്നാം പെരുന്നാളിന്

October 24th, 2012

ishal-emirates-eid-ishal -2012-poster-release-ePathram
അബുദാബി : ബലി പെരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി അബുദാബി ഇശല്‍ എമിറേറ്റ്സ് അവതരിപ്പിക്കുന്ന ‘ഈദ്‌ ഇശല്‍ നൈറ്റ്‌’ മൂന്നാം പെരുന്നാള്‍ ദിനമായ ഒക്ടോബര്‍ 28 ഞായറാഴ്ച ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്ററില്‍ അരങ്ങേറും.

ഇശല്‍ മര്‍ഹബ എന്ന സ്റ്റേജ് ഷോ യുടെ വിജയ ത്തിന് ശേഷം ഇശല്‍ എമിറേറ്റ്സ് ഒരുക്കുന്ന ഈ പരിപാടി യില്‍ പ്രശസ്ത പിന്നണി ഗായകരായ അന്‍വര്‍ സാദത്ത്‌, ദുര്‍ഗ്ഗ വിശ്വനാഥ്, മാപ്പിളപ്പാട്ടു ഗായകരായ കണ്ണൂര്‍ സീനത്ത്‌, അഷ്‌റഫ്‌ പയ്യന്നൂര്‍, യുവ ഫെയിം മന്‍സൂര്‍ എന്നിവരും പ്രവാസി ഗായകനായ ബഷീര്‍ തിക്കോടിയും പങ്കെടുക്കും.

eid-ishal-night-2012-by-ishal-emirates-ePathram

വോഡാഫോണ്‍ കോമഡി ഷോ യിലൂടെ ശ്രദ്ധേയരായ ടീം ഫോര്‍ സ്റ്റാര്‍സ് കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന മിമിക്സ് പരേഡ്‌, നൃത്ത നൃത്ത്യങ്ങള്‍, സിനിമാറ്റിക് ഡാന്‍സ്‌, ഒപ്പന എന്നിവയും അരങ്ങിലെത്തും. പ്രവേശനം പാസ്സ് മൂലം നിയന്ത്രിക്കും.

വിവരങ്ങള്‍ക്ക് വിളിക്കുക : നവാസ്‌ കുറ്റ്യാടി : 055 561 88 44 – 050 268 79 57

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

എയര്‍ ഇന്ത്യക്ക് എതിരെ ശക്തമായ പ്രക്ഷോഭം നടത്തും : പ്രവാസി സംഘടനകള്‍

October 24th, 2012

air-india-epathram
ദുബായ് : ഗള്‍ഫ് പ്രവാസി കളായ യാത്രക്കാരെ ദുരിത ത്തിലാക്കുന്ന എയര്‍ ഇന്ത്യക്കെതിരെ മുഴുവന്‍ പ്രവാസി സംഘടന കളെയും ഒരുമിപ്പിച്ചു ശക്തമായ പ്രക്ഷോഭം നടത്താന്‍ ദുബായില്‍ ചേര്‍ന്ന വിവിധ സംഘടന ഭാരവാഹി കളുടെ യോഗം തീരുമാനിച്ചു.

അനിഷ്ട സംഭവ ങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്തു കേന്ദ്ര മന്ത്രി അജിത്‌ സിംഗ് രാജി വെക്കുക. യാത്രാ ദുരിതം അനുഭവിക്കേണ്ടി വന്ന പ്രവാസി കള്‍ക്ക് നഷ്ട പരിഹാരം നല്‍കുക. യാത്രക്കാരെ വിമാന റാഞ്ചികളായി ചിത്രീകരിച്ച പൈലറ്റിന് എതിരെ നടപടി എടുക്കുക. യാത്രക്കാര്‍ക്ക് എതിരെ സ്വീകരിച്ച കള്ള ക്കേസുകള്‍ പിന്‍ വലിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.

എയര്‍ ഇന്ത്യയെ ബഹിഷ്കരിക്കാതെ നേര്‍വഴിക്കു നയിക്കാന്‍ അധികാരികള്‍ക്ക് മുന്നില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തണമെന്നും യോഗം വിലയിരുത്തി.

ദുരിതം പേറേണ്ടി വന്ന യാത്രക്കാര്‍ക്ക്‌ ആവശ്യമായ നഷ്ട പരിഹാരം ലഭ്യമാക്കാന്‍ നാട്ടിലും ഇവിടെയും ലീഗല്‍ സെല്‍ രൂപീകരിക്കുകയും പ്രവാസി കളുടെ യാത്രാ പ്രശ്നം അധികാരി കളുടെ ശ്രദ്ധ യില്‍ കൊണ്ടു വരാന്‍ ജനാധിപത്യ രീതി യില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.

ഡോ.പുത്തൂര്‍ റഹ്മാന്‍ അദ്ധ്യക്ഷത വഹിച്ചു. വിവിധ സംഘടന നേതാക്കളായ ഇബ്രാഹിം എളേറ്റില്‍, എന്‍. ആര്‍. മായിന്‍, സി. എം. എ. ചേരൂര്‍, റഫീക്ക് മേമുണ്ട, ഇസ്മയില്‍ പുനത്തില്‍, സലിം നൂര്‍ ഒരുമനയൂര്‍, മുഹമ്മദലി വളാഞ്ചേരി, സി. എച്. അബൂബക്കര്‍, എം. അബ്ദുല്‍ റസാക്ക് എന്നിവര്‍ സംസാരിച്ചു.

പുന്നക്കന്‍ മുഹമ്മദാലി സ്വാഗതവും സുബൈര്‍ വെള്ളിയോട് നന്ദിയും പറഞ്ഞു. കെ. എം. സി. സി യു. എ. ഇ. കമ്മറ്റി, ഒ. ഐ. സി. സി. യു. എ. ഇ. കമ്മറ്റി, യൂത്ത് ഇന്ത്യ, സുന്നി സെന്റര്‍ ദുബായ്, തനിമ ദുബായ്, ചിരന്തന ദുബായ്, പാനൂര്‍ എന്‍. ആര്‍. ഐ., സ്വരുമ ദുബായ്, ദുബായ് പ്രിയ ദര്‍ശിനി, രിസാല സ്റ്റഡി സര്‍ക്കിള്‍, ദുബായ് പ്രവാസി പൈതൃക കൂട്ടം, വടകര എന്‍. ആര്‍. ഐ ദുബായ്, കോഴിക്കോട് പ്രവാസി അസോസിയേഷന്‍ യു. എ. ഇ കമ്മിറ്റി തുടങ്ങിയ സംഘടന നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സ്പാനിഷ് ചലച്ചിത്രം ‘ചെ’ യുടെ പ്രദര്‍ശനം കെ എസ് സി യില്‍
Next »Next Page » ഈദ്‌ ഇശല്‍ നൈറ്റ്‌ : മൂന്നാം പെരുന്നാളിന് »



  • സൺഡേ സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
  • വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യണം
  • ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ പ്രകാശനം ചെയ്തു
  • മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച
  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine