അബുദാബി : ഫുട്ബോള്‍ പ്രേമി കളില്‍ ആവേശം ഉണര്‍ത്തി കൊണ്ട് ‘ ഓള്‍ ഇന്ത്യ സെവന്‍സ് എ സൈഡ് ഫുട്‌ബോള്‍ ടൂര്‍ണ മെന്റ് ‘ ഫെബ്രുവരി 22 വെള്ളി യാഴ്ച രാവിലെ 9 മുതല്‍ അബുദാബി ഓഫീസേഴ്‌സ് ക്ലബില്‍ നടക്കും.
കേരള ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ ആസിഫ് സഹീര്‍ ടൂര്‍ണമെന്റില്‍ മുഖ്യാതിഥി ആയിരിക്കും. രാത്രി 9 മണി വരെ നീളുന്ന കളി യില്‍ ആദ്യ മത്സര ങ്ങളുടെ ദൈര്‍ഘ്യം 15 മിനിറ്റാണ്. ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സര ങ്ങളുടെ സമയദൈര്‍ഘ്യം 20 മിനിറ്റാണ്.
യു. എ. ഇ. യിലെ 24 ടീമുകള്‍ പങ്കെടുക്കുന്ന മത്സര ത്തില്‍ വിവിധ ക്ലബു കള്‍ക്കു വേണ്ടി ഷെഫീഖ് (ടൈറ്റാനിയം), ഷാജി (കെ. എസ്. ഇ. ബി.), അജ്മല്‍ ( ജിംഖാന), സലീം (കേരള യൂണിവേഴ്സിറ്റി), പ്രവീണ്‍ (എച്ച്. സി. എല്‍. .ബാംഗ്ലൂരു) തുടങ്ങിയ ഇന്ത്യന്‍ ക്ലബ് ഫുട് ബോളിലെ പഴയ പട ക്കുതിര കള്‍ വിവിധ ടീമുകള്‍ക്കായി ബൂട്ടണിയും.
കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായ ബനിയാസ് സ്‌പൈക്ക്, യൂത്ത് ഇന്ത്യ മുസഫ, റോവേഴ്‌സ് റഹ്ബ, സ്റ്റാര്‍ അബുദാബി, യൂത്ത് ഇന്ത്യ ദുബായ്, വീസെവന്‍ സ്‌പോര്‍ട്ടിങ്, ഇമാക്‌സ്, വൈ.എം.സി.എ. ദുബായ്, ടീം ബി മൊബൈല്‍, ജി സെവന്‍ അല്‍-അയിന്‍, സൂപ്പര്‍ സെവന്‍, യുവ അബുദാബി, കാസര്‍കോട് സ്‌ട്രൈക്കേഴ്‌സ്, വീ സെവന്‍ എഫ്. സി., എം. ആര്‍. കെ. ഇന്‍വെസ്റ്റ്‌മെന്റ്, റജബ് എക്‌സ്പ്രസ്സ് മീന, ഡീപ്‌സീ ഫുഡ്, ന്യൂപോര്‍ട്ട് എഫ്. സി., വാഫി ഗ്രൂപ്പ് തുടങ്ങിയ ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്.
‘അബു അഷറഫ് സ്‌പോര്‍ട്‌സി’ ന്റെ നേതൃത്വ ത്തില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ വിന്നേഴ്‌സ് ട്രോഫി ‘എമിറേറ്റ് സ്റ്റീല്‍ വൂള്‍ കമ്പനി’യും റണ്ണേഴ്‌സ് ട്രോഫി അബു അഷറഫ് ഓഫീസ് സര്‍വീസസും സമ്മാനിക്കും.
മികച്ച ഗോള്‍ കീപ്പര്‍, മികച്ച ഓള്‍റൗണ്ടര്‍, മികച്ച ഫോര്‍വേഡ്, പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ്, മികച്ച ടീം എന്നീ വിഭാഗ ങ്ങളിലും കപ്പുകള്‍ സമ്മാനിക്കും. വിജയി കള്‍ക്ക് കാഷ് പ്രൈസും സമ്മാനമായി നല്‍കും.
ടൂര്‍ണമെന്റിനെ ക്കുറിച്ച് വിശദീകരിക്കാന്‍ നടത്തിയ വാര്‍ത്താ സമ്മേളന ത്തില്‍ അബു അഷ്‌റഫ് എം. ഡി. പി. സി. അഷറഫ് , കേരള ടീം മുന്‍ ക്യാപ്റ്റന്‍ ആസിഫ് സഹീര്‍ , എമിറേറ്റ് സ്റ്റീല്‍ വൂള്‍ ജനറല്‍ മാനേജര്‍ പി. സി. കുഞ്ഞു മുഹമ്മദ്, ജെമിനി ബില്‍ഡിംഗ് മെറ്റീരിയല്‍)സ് എം. ഡി. ഗണേഷ് ബാബു , യുനൈറ്റഡ് ഫാമിലി കാറ്റ റിംഗ് എം. ഡി. സോമരാജ്, അബ്ദു ശിവപുരം എന്നിവര്‍ പങ്കെടുത്തു.
- pma