അബൂദാബി : കിരീടാവകാശിയും യു. എ. ഇ. സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്നഹ്യാന് തലസ്ഥാന നഗരി യിലെ വിമാന ത്താവള ത്തില്‍ സന്ദര്‍ശനം നടത്തി.
അബൂദാബി രാജ്യാന്തര എയര്‍പോര്‍ട്ടിലെ ഇ ഗേറ്റ്, മിഡ്ഫീല്‍ഡ് ടെര്‍മിനലു കളില്‍ യാത്രക്കാരുടെ രേഖകള്‍ പരിശോധിക്കല്‍, ബയോമെട്രിക് വിവരങ്ങള്‍, വിരലടയാളങ്ങള്‍ രേഖപ്പെടുത്തല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ആഭ്യന്തര മന്ത്രാലയം സെന്‍ട്രല്‍ ഓപറേഷന്‍സ് മേധാവി മേജര്‍ ജനറല്‍ അഹ്മദ് നാസല്‍ അല്റയിസി വിശദീകരിച്ചു നല്കി.
തുടര്‍ന്ന് എയര്‍പോര്‍ട്ട് ടെര്‍മിനല്‍ ഒന്നിലെ അറൈവല്‍ ലോഞ്ചിലെത്തിയ ശൈഖ് മുഹമ്മദിനെ പദ്ധതി ഡയറക്ടര്‍ മുഹമ്മദ് അഹ്മദ് അല്‍സാബി സ്വീകരിച്ചു.
12 ഓളം ഇ – ഗേറ്റുകളാണ് ഇവിടെ പൂര്‍ത്തി യാക്കിയിട്ടുള്ളത്. അബൂദാബി യിലെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതി യായ മിഡ്ഫീല്‍ഡ് ടെര്‍മിനല്‍ പദ്ധതി യുടെ പ്രവൃത്തികളും അദ്ദേഹം ചുറ്റിക്കണ്ടു.
-അബൂബക്കര്‍ പുറത്തീല്‍