അബുദാബി : ഓര്‍ത്തഡോക്‌സ് യുവജന പ്രസ്ഥാനം അബുദാബി യൂണിറ്റ്, വിവിധ ഓര്‍ത്തഡോക്‌സ് സഭകള്‍ ചേര്‍ന്ന് ക്രിസ്തുവില്‍ നാം ഒന്നാണ് എന്ന അര്‍ഥം വരുന്ന എന്‍ക്രിസ്റ്റോസ് 2012 അബുദാബി സെന്റ്‌ജോര്‍ജ് കത്തീഡ്രല്‍ അവതരിപ്പിച്ചു.
അര്‍മേനിയന്‍ ഓര്‍ത്തഡോക്‌സ്, കോപ്പറ്റിക് ഓര്‍ത്തഡോക്‌സ്, എത്യോപ്യന്‍ ഓര്‍ത്തഡോക്‌സ്, റഷ്യന്‍ ഓര്‍ത്തഡോക്‌സ്, മലങ്കര ഓര്‍ത്തഡോക്‌സ് എന്നീ സഭ കളില്‍ നിന്നുള്ള വിശ്വാസികള്‍ പങ്കെടുത്തു.
ബ്രഹ്മഭാവന എന്ന വിഭാഗ ത്തില്‍ പങ്കെടുത്ത സഭാംഗങ്ങള്‍ അവരവരുടെ ദേശാനുബന്ധമായ പാരമ്പര്യത്തെ ക്കുറിച്ച് വിവരിക്കുകയും ആരാധനാ ഗീതങ്ങള്‍ ആലപിക്കുകയും പാരമ്പര്യ കലകള്‍ അവതരിപ്പിക്കുകയും ചെയ്തു.
അഗാപ്പെ എന്ന വിഭാഗ ത്തില്‍ വന്നു ചേര്‍ന്ന വിശ്വാസികള്‍ എല്ലാവരും ചേര്‍ന്ന് കത്തിച്ച മെഴുകു തിരികളുമായി പ്രാര്‍ഥനയില്‍ പങ്കെടുത്തു. സ്‌നേഹ വിരുന്നോടു കൂടി പരിപാടികള്‍ സമാപിച്ചു.
മലങ്കര ഓര്‍ത്തഡോക്‌സ് സഭാ തുമ്പമണ്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ കുറിയാക്കോസ് മാര്‍ ക്ലീമീസ് മെത്രാപ്പോലീത്ത, അല്‍മേനിയന്‍ ഓര്‍ത്തഡോക്‌സ് സഭ യിലെ വൈദികന്‍ ഫാ. അരാംദേക്കര്‍ മെഞ്ചന്‍, എത്യോപ്യന്‍ സഭയിലെ ദിമിത്രിയോസ് മെത്രാപ്പൊലീത്ത, വൈദികരായ ഫാ.വോള്‍ഡേ ഗബ്രീയേല്‍, ഫാ. ജെറമിയ, ഫാ.ഗെബ്രിഹാനാ, റഷ്യന്‍ സഭയിലെ ഫാ. പാവിയോ എന്നിവര്‍ നില വിളക്കു തെളിയിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു.
അബുദാബി ഇടവക വികാരി ഫാ. വി. സി. ജോസ്, സഹ വികാരി ഫാ. ചെറിയാന്‍ കെ. ജേക്കബ്, യുവജന പ്രസ്ഥാനം സെക്രട്ടറി ജോര്‍ജ് മാത്യു എന്നിവര്‍ നേതൃത്വം നല്‍കി.