ഗള്‍ഫ് സത്യധാര : പ്രചാരണ കണ്‍വെന്‍ഷന്‍ വ്യാഴാഴ്ച്ച അബൂദാബിയില്‍

October 18th, 2012

gulf-sathyadhara-magazine-releasing-decleration-ePathram
അബൂദാബി : അടുത്ത ജനുവരി യില്‍ പ്രസിദ്ധീകരണം ആരംഭിക്കുന്ന ‘ഗള്‍ഫ് സത്യധാര’ മാസിക യുടെ പ്രചാരണ പ്രവര്‍ത്തന ങ്ങളുടെ പ്രഥമ കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 18 വ്യാഴാഴ്ച്ച രാത്രി 8 ന് അബൂദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്‍ററില്‍ വെച്ച് നടക്കും.

ധാര്‍മ്മികത യുടെ കരുത്തിനു വേണ്ടി ധീരമായ എഴുത്തിലൂടെ വായനയുടെ ലോകത്ത് ജ്വലിച്ച് നില്‍ക്കുന്ന മലയാള ത്തിലെ പ്രമുഖ ദ്വൈവാരിക യായ സത്യധാര യുടെ ഗള്‍ഫ് പതിപ്പ് ഗള്‍ഫ് സത്യധാര പ്രഖ്യാപനം, സത്യധാര ഡയറക്ടര്‍ കൂടിയായ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു.

കേരള ത്തില്‍ ഇറങ്ങുന്നതില്‍ നിന്നും വ്യത്യസ്ത മായിട്ടായിരിക്കും ‘ഗള്‍ഫ് സത്യധാര’ യിലെ ഉള്ളടക്കങ്ങള്‍ എന്നും പേജുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവു ഉണ്ടാവുമെന്നും കോര്‍ഡിനേറ്റര്‍ അബ്ദുല്‍ ഖാദര്‍ ഒളവട്ടൂര്‍ അറിയിച്ചു.

തുടക്ക ത്തില്‍ ദുബായില്‍ നിന്നാണ് പ്രസിദ്ധീകരിക്കാന്‍ നിശ്ചിയിച്ചിരിക്കുന്നത് എങ്കിലും യു. എ. ഇ. യിലെ മറ്റു എമിറേറ്റു കളിലും കൂടാതെ ഒമാനിലും ലഭ്യമാവും. പിന്നീട് ഘട്ടം ഘട്ടമായി ജി. സി. സി. യിലെ മറ്റു എല്ലാ രാജ്യങ്ങളിലും ലഭ്യമാവുന്ന രീതിയിലാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.

-അയച്ചു തന്നത് : സാജിദ്‌ രാമന്തളി – അബുദാബി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അബുദാബി ശക്തി അവാര്‍ഡ് സമര്‍പ്പണം വ്യാഴാഴ്ച

October 18th, 2012

26th-shakthi-thayat-award-night-ePathram
അബുദാബി : ശക്തി തിയ്യേറ്റേഴ്‌സിന്റെ ഇരുപത്തിയാറാമത് അവാര്‍ഡ് സമര്‍പ്പണ പരിപാടി ഒക്ടോബര്‍ 18 വ്യാഴാഴ്ച രാത്രി 8 മണിക്ക് അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ നടക്കും.

പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ പി. കരുണാകരന്‍ എം. പി. അദ്ധ്യക്ഷത വഹിക്കും. പ്രൊഫ. എരുമേലി പരമേശ്വരന്‍ പിള്ള അവാര്‍ഡ് കൃതികളെ പരിചയപ്പെടുത്തും.

winners-of-26th-shakthi-thayatt-award-ePathram

ഈ വര്‍ഷത്തെ ജേതാക്കളായ വിപിന്‍ (നോവല്‍), മേലൂര്‍ വാസുദേവന്‍ (കവിത), എ. ശാന്തകുമാര്‍ (നാടകം), ടി. പി. വേണു ഗോപാല്‍ (ചെറുകഥ), ഡോ. ആരിഫ് ആലി കൊളത്തെക്കാട് (വിജ്ഞാന സാഹിത്യം), പ്രൊഫ. എം. കെ. സാനു (ഇതര സാഹിത്യം – സമഗ്ര സംഭാവന), പ്രൊഫ. കെ. പാപ്പുട്ടി, ഡോ. ബി. സന്ധ്യ ഐ. പി. എസ്. (ബാല സാഹിത്യം) എന്നിവര്‍ ശക്തി അവാര്‍ഡുകള്‍ സ്വീകരിക്കും.

തായാട്ട് അവാര്‍ഡ്‌ പി. എസ്. രാധാകൃഷ്ണനും (സാഹിത്യ നിരൂപണം), ടി. കെ. രാമകൃഷ്ണന്‍ പുരസ്‌കാരം കാനായി കുഞ്ഞിരാമനും സമ്മാനിക്കും.

അവാര്‍ഡ് സമര്‍പ്പണ പരിപാടി കളെ കുറിച്ച് വിശദീകരി ക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ പി. കരുണാകരന്‍ എം. പി., പ്രൊഫ. എരുമേലി പരമേശ്വരന്‍ പിള്ള, മൂസ്സ മാസ്റ്റര്‍, ശക്തി പ്രസിഡന്റ് പത്മനാഭന്‍, സെക്രട്ടറി കൃഷ്ണകുമാര്‍, ശക്തി അവാര്‍ഡ് ജേതാക്കള്‍ എന്നിവരും പങ്കെടുത്തു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ആഗോള സദ്ഭാവനാ യാത്ര : ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം അബുദാബിയില്‍

October 18th, 2012

philpose-mar-chrysostom-ePathram അബുദാബി : ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ വലിയ മെത്രാപ്പോലീത്ത നയിക്കുന്ന ആഗോള സദ്ഭാവനാ യാത്ര യുടെ യു. എ. ഇ. തല പര്യടനം ഒക്ടോബര്‍ 18 ന് അബുദാബി യില്‍ സമാപിക്കും.

‘നീതി യിലൂടെ സമാധാനം സ്‌നേഹ ത്തിലൂടെ ഐക്യം’ എന്ന മുദ്രാവാക്യ വുമായി കന്യാകുമാരി യില്‍ നിന്നും ആരംഭിച്ച സദ്ഭാവനാ യാത്ര ഒരു വര്‍ഷത്തെ പര്യടന ത്തിനു ശേഷം 2013 ഏപ്രില്‍ 27ന് ചിക്കാഗോ യില്‍ സമാപിക്കും. മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത യുടെ ചലനാത്മക ചിന്തകളെ ലോക സമൂഹ ത്തിലേക്ക് എത്തിക്കുന്ന തിനാണ് ആഗോള സദ്ഭാവനാ യാത്ര ലക്ഷ്യമിടുന്നത്.

അബുദാബി സെന്റ്‌ ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ വ്യാഴാഴ്ച വൈകീട്ട് 7.30 ന് നടക്കുന്ന പൊതു സമ്മേളന ത്തില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ സഭയുടെ തുമ്പമണ്‍ ഭദ്രാ സനാധിപന്‍ കുര്യാക്കോസ് മാര്‍ ക്ലീമിസ് മെത്രാ പ്പോലീത്ത, മലങ്കര യാക്കോബായ സിറിയന്‍ സഭയുടെ തൃശ്ശൂര്‍ ഭദ്രാസനാ ധിപന്‍ ഏലിയാസ് മാര്‍ അത്താനാ സിയോസ് മെത്രാ പ്പോലീത്ത എന്നിവര്‍ മുഖ്യാതിഥി കള്‍ ആയിരിക്കും.

വിവിധ ഇടവക വികാരിമാര്‍, അംഗീകൃത സംഘടനാ ഭാരവാഹി കള്‍ എന്നിവര്‍ പ്രസംഗിക്കും. മാര്‍ ക്രിസോസ്റ്റം സമാധാന സന്ദേശം നല്‍കും.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

ഗാല പുരസ്കാരങ്ങള്‍ സേതുവിനും പെരുമ്പടവ ത്തിനും ചെമ്മനത്തിനും

October 17th, 2012

ദുബായ്‌ : ദുബായ്‌ ആസ്ഥാനമായ ഗള്‍ഫ്‌ ആര്‍ട്സ്‌ ആന്‍ഡ്‌ ലിറ്റററി അക്കാദമി യുടെ (ഗാല) സാഹിത്യ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. സമഗ്ര സംഭാവനക്കുള്ള പുരസ്കാരം നോവലിസ്റ്റ് സേതുവിനും കാല്‍ നൂറ്റാണ്ടിനിടയില്‍ ഉണ്ടായ സാഹിത്യ കൃതിക്കുള്ള പുരസ്കാരം പെരുമ്പടവം ശ്രീധരന്റെ ‘ഒരു സങ്കീര്‍ത്തനം പോലെ’ എന്നാ നോവലിനുമാണ്.

ഒരു ലക്ഷം രൂപ അടങ്ങുന്ന പുരസ്കാരങ്ങള്‍ ഡിസംബര്‍ ഒന്നിന് ദുബായില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി കെ സി ജോസഫ് വിതരണം ചെയ്യുമെന്ന് ഗാല ചെയര്‍മാനും വേള്‍ഡ്‌ മലയാളി കൌണ്‍സില്‍ ഗ്ലോബല്‍ ചെയര്‍മാനുമായ ഐസക്‌ ജോണ്‍ പട്ടാണി പ്പറമ്പില്‍ പറഞ്ഞു.

കുഞ്ചന്‍ നമ്പ്യാരുടെ പേരില്‍ ആദ്യമായി ഏര്‍പ്പെടുത്തിയ ഹാസ്യ കവിതാ പുരസ്കാരത്തിന് ചെമ്മനം ചാക്കോ അര്‍ഹനായി. അമ്പതിനായിരം രൂപയാണ് അവാര്‍ഡ്‌. മികച്ച പ്രവാസി എഴുത്തു കാരനുള്ള ഇരുപത്തയ്യായിരം രൂപയുടെ അവാര്‍ഡ്‌ ഗഫൂര്‍ പട്ടാമ്പി യുടെ ‘തീമഴയുടെ ആരംഭം’ എന്ന കഥാ സമാഹാര ത്തിനു നല്‍കും.

കേരള സാഹിത്യ അക്കാദമി യുടെ സഹകരണ ത്തോടെ ഗള്‍ഫ്‌ രാജ്യ ങ്ങളിലെ എഴുത്തു കാര്‍ക്ക് വേണ്ടി നവംബര്‍ മുപ്പതിനും ഡിസംബര്‍ ഒന്നിനും ഷാര്‍ജ യില്‍ നടക്കുന്ന സാഹിത്യ ക്യാമ്പില്‍ പ്രമുഖ എഴുത്തുകാര്‍ ക്ലാസ്സുകള്‍ എടുക്കുമെന്ന് ഗാലയുടെ ജനറല്‍ സെക്രട്ടറി അനില്‍കുമാര്‍ സി. പി. അറിയിച്ചു.

വിവരങ്ങള്‍ക്ക് : 050 62 12 325

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഹജ്ജ് പെരുന്നാള്‍ ഒക്ടോബര്‍ 26 വെള്ളിയാഴ്ച

October 17th, 2012

hajj-epathram
സൗദി അറേബ്യ : പരിശുദ്ധ ഹജ്ജിലെ സുപ്രധാന കര്‍മമായ അറഫാ സംഗമം ഒക്ടോബര്‍ 25ന് ആയിരിക്കും. തിങ്കളാഴ്ച അസ്തമയ ത്തിനു ശേഷം ദുല്‍ ഹജ്ജ് മാസപ്പിറവി ദൃശ്യമായില്ല. ആയതിനാല്‍ മാസാരംഭം ബുധനാഴ്ച ആണെന്ന് സൗദി സുപ്രീം ജുഡീഷ്യറിയും പണ്ഡിത സഭയും തീരുമാനിക്കുക യായിരുന്നു.

ഇത് പ്രകാരം ഹജ്ജിലെ പ്രധാന അനുഷ്ഠാനമായ അറഫാ സംഗമം ഒക്ടോബര്‍ 25 വ്യാഴാഴ്ചയും ഹജ്ജ് പെരുന്നാള്‍ ഒക്ടോബര്‍ 26 വെള്ളിയും ആയിരിക്കും.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « എന്‍ക്രിസ്റ്റോസ് 2012 നടത്തി
Next »Next Page » ഗാല പുരസ്കാരങ്ങള്‍ സേതുവിനും പെരുമ്പടവ ത്തിനും ചെമ്മനത്തിനും »



  • ഗതാഗത നിയമം പാലിച്ച 53 പേര്‍ക്ക് പൊലീസിൻ്റെ വിസ്മയ സമ്മാനങ്ങൾ
  • ഇന്ത്യന്‍ എംബസ്സിയിൽ ഓപ്പൺ ഹൗസ് ഡിസംബര്‍ ആറിന്
  • മാട്ടൂൽ പ്രീമിയർ ലീഗ് സീസൺ-8 : ലോഗോ പ്രകാശനം ചെയ്തു
  • ദേശീയ ദിനം : വാരാന്ത്യം അടക്കം നാലു ദിവസം അവധി
  • ശക്തിയുടെ ‘അബദ്ധങ്ങളുടെ അയ്യരു കളി’ പോസ്റ്റർ പ്രകാശനം ചെയ്തു
  • കബഡി ടൂർണ്ണമെൻറ് ഡിസംബർ 15 ന് ഇസ്‌ലാമിക് സെന്ററിൽ
  • മലയാളി സമാജം വനിതാ വിഭാഗം കമ്മിറ്റി തെരഞ്ഞെടുത്തു
  • മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന്
  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine