അബുദാബി : യു. എ. ഇ. രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ ഓര്‍മ്മ യ്ക്കായി 100 സൗജന്യ ഹൃദയ ശസ്ത്രക്രിയ കള്‍ നടത്തും എന്ന് ബര്‍ജീല്‍ ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷംസീര്‍ വയലില്‍ അബുദാബി യില്‍ നടത്തിയ വാര്‍ത്താ സമ്മേളന ത്തില്‍ പറഞ്ഞു.
ആരോഗ്യ രംഗത്തെ ലോകോത്തര നിലവാരമുള്ള അബുദാബിയിലെ പ്രമുഖ സ്വകാര്യ ആശുപത്രി യായ ബര്‍ജീല്‍ ഒരുക്കുന്ന ഈ ജീവ കാരുണ്യ പ്രവര്‍ത്തനത്തെ സഹായിക്കാന്‍ ബര്‍ജീലിനോപ്പം കൈ കോര്‍ക്കുന്നത് അമേരിക്ക യിലെ പ്രശസ്തമായ ‘കൊളമ്പിയ ഡിപ്പാര്‍ട്ട് മെന്റ് ഓഫ് കാര്‍ഡിയോ തൊറാസിക് സര്‍ജറി’ യാണ്.
ഹൃദയ ശസ്ത്രക്രിയാ രംഗത്ത് അമേരിക്കന്‍ നിലവാരവമുള്ള സേവനം യു. എ. ഇ. യില്‍ ലഭ്യമാക്കുക യാണ് ബര്‍ജീല്‍ ആശുപത്രി യുമായുള്ള സഹകരണ ത്തിലൂടെ കൊളമ്പിയ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കാര്‍ഡിയോ തൊറാസിക് സര്‍ജറി ലക്ഷ്യ മിടുന്നത് എന്ന് കൊളമ്പിയ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ലോറന്‍സ് ബെലസ് പറഞ്ഞു.
ഗള്‍ഫില്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന പശ്ചാത്തല ത്തില്‍ ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കുകയാണ് ബര്‍ജീലിന്റെ പദ്ധതി എന്ന് ഡോ. ഷംസീര്‍ വയലില്‍ പറഞ്ഞു.
സ്വദേശി കളുടെയും വിദേശി കളുടെയും ഉന്നമന ത്തിനായി ജീവിതം സമര്‍പ്പിച്ച മഹാനായ ഭരണാധികാരി യുടെ സ്മരണയ്ക്കായി ബര്‍ജീല്‍ ആശുപത്രിക്ക് ചെയ്യാവുന്ന എളിയ കര്‍മ്മ മാണ് ഈ ഹൃദയ ശസ്ത്രക്രിയാ പദ്ധതി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആതുര ശുശ്രൂഷാ രംഗത്ത് പരസ്പരം സഹകരിക്കുന്ന തിനുള്ള കരാറില്‍ ഡോ. ഷംസീര്‍ വയലിലും ഡോ. ലോറന്‍സ് ബെലസും ഒപ്പു വെച്ചു.
പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ. വൈ. എ. നാസര്‍, കൊളംബിയ യിലെ കാര്‍ഡിയോ തൊറാസിക് സര്‍ജന്‍ ഡോ. ബാരി സി. എസ്രിംഗ്, ബര്‍ജീല്‍ ആശുപത്രി സി. ഇ. ഒ. ഡോ. ചാള്‍സ് സ്റ്റാന്‍ഫോഡ്, ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. യാസിന്‍ എം. എല്‍ഷഹാത്ത്, ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. അമിത് കുമാര്‍ തുടങ്ങിവരും വാര്‍ത്താ സമ്മേളന ത്തില്‍ പങ്കെടുത്തു.
(ചിത്രങ്ങള്‍ : ഹഫ്സല്‍ അഹമദ് – ഇമ )
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആരോഗ്യം, ജീവകാരുണ്യം, വൈദ്യശാസ്ത്രം