മസ്കത്ത് : സര്‍ക്കാര്‍ – സ്വകാര്യ മേഖല യില്‍ ജോലി ചെയ്യുന്ന ഒമാനികള്‍ക്ക് ഇനി മുതല്‍ പ്രവാസി കളെ ജീവനക്കാരായി റിക്രൂട്ട് ചെയ്ത് സ്വന്തം പേരില്‍ ബിസിനസ് നടത്താനാകില്ല എന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.
തൊഴില്‍ മന്ത്രി അബ്ദുല്ല ബിന്‍ നാസല്‍ ആല്‍ബക്റിയെ ഉദ്ധരിച്ച് ‘ടൈംസ് ഓഫ് ഒമാന്‍’ ദിനപത്ര മാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ – സ്വകാര്യ സ്ഥാപന ങ്ങളിലെ ജീവനക്കാരായ ഒമാനി കള്‍ക്ക് തങ്ങളുടെ സ്ഥാപന ത്തിലേക്ക് വിദേശത്ത് നിന്ന് ജീവനക്കാരെ നിയോഗിക്കണമെങ്കില്‍ അവര്‍ ആദ്യം ജോലി യില്‍ നിന്ന് രാജി വെക്കണം എന്നാണ് പുതിയ തൊഴില്‍ നിയമ ഭേദഗതി.
- pma