ദി എഡ്ജ് ഓഫ് ഹെവന്‍ : സിനിമ പ്രദര്‍ശനം അബുദാബി യില്‍

June 19th, 2012

the-edge-of-heaven-ePathram
അബുദാബി: ഫാതിഹ് അകിന്‍ സംവിധാനം ചെയ്ത ‘ ദി എഡ്ജ് ഓഫ് ഹെവന്‍ ‘ എന്ന ചലച്ചിത്രം ജൂണ്‍ 23 ശനിയാഴ്ച വൈകീട്ട് 8 മണിക്ക് അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ പ്രദര്‍ശിപ്പിക്കും.

കാന്‍ ഫിലിം ഫെസ്റ്റിവല്‍ അടക്കം നിരവധി ഫിലിം ഫെസ്റ്റിവലുകളില്‍ പങ്കെടുത്ത് പുരസ്കാരങ്ങള്‍ നേടിയ ഈ ചിത്രത്തിന്റെ പ്രദര്‍ശനത്തെ തുടര്‍ന്ന് ഓപ്പണ്‍ ഫോറവും ഉണ്ടായിരിക്കും.

കേരള സോഷ്യല്‍ സെന്റര്‍, പ്രസക്തി, നാടകസൗഹൃദം, കോലായ, ആര്‍ട്ടിസ്റ്റ ആര്‍ട്ട് ഗ്രൂപ്പ് എന്നിവയുടെ സംയുക്താഭി മുഖ്യത്തിലാണ് സിനിമാ പ്രദര്‍ശനം. പ്രവേശനം സൗജന്യമായിരിക്കും.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

അബുദാബി യില്‍ ‘മധ്യവേനല്‍’ പ്രദര്‍ശിപ്പിക്കും

May 18th, 2012

madhyavenal-shwetha-menon-nivedhitha-ePathram-
അബുദാബി : മധു കൈതപ്രം സംവിധാനം ചെയ്ത മധ്യവേനല്‍ എന്ന മലയാള സിനിമ അബുദാബി യില്‍ പ്രദര്‍ശിപ്പിക്കുന്നു. പ്രസക്തി യാണ് സിനിമ പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. മെയ് 23 ബുധനാഴ്ച രാത്രി 8 മണിക്ക് കേരള സോഷ്യല്‍ സെന്ററിലാണ് പ്രദര്‍ശനം.

‘ഏകാന്തം’ എന്ന ആദ്യചിത്ര ത്തിലൂടെ നവാഗത സംവിധായകനുള്ള ദേശീയ അവാര്‍ഡ് നേടിയ സംവിധായകനാണ് മധു കൈതപ്രം.

ഉത്തര മലബാറിന്റെ പ്രത്യേകിച്ച് പയ്യന്നൂരിന്റെ സാമൂഹ്യ രാഷ്ട്രീയ പശ്ചാത്തല ത്തിലാണ് ഈ ചിത്രത്തിന്‍റെ കഥ. അബുദാബി യില്‍ ജോലി ചെയ്യുന്ന ജഹാംഗീര്‍ ഷംസ് നിര്‍മ്മിച്ച മധ്യവേനലില്‍ മനോജ്‌ കെ. ജയന്‍, ശ്വേതാ മേനോന്‍, അരുണ്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, നിവേദിത, സബിത ജയരാജ്‌, ഇര്‍ഷാദ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌.

ഇതിനു മുമ്പ് ഇന്ത്യ സോഷ്യല്‍ സെന്ററിലും മധ്യവേനല്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അബുദാബി യില്‍ ഇന്ത്യന്‍ ചലച്ചിത്രമേള

April 18th, 2012

indian-film-fest-2012-at-embassy-ePathram
അബുദാബി : ഇന്ത്യന്‍ എംബസി സാംസ്‌കാരിക വിഭാഗ ത്തിന്റെയും ഇന്ത്യന്‍ ഫിലിം സൊസൈറ്റി യു. എ. ഇ. യുടെയും സംയുക്ത ആഭിമുഖ്യ ത്തില്‍ നടക്കുന്ന ത്രിദിന ഇന്ത്യന്‍ ചലച്ചിത്ര മേള ഏപ്രില്‍ 19 വ്യാഴാഴ്ച ഇന്ത്യന്‍ അംബാസഡര്‍ എം. കെ. ലോകേഷ് ഉദ്ഘാടനം ചെയ്യും.

അബുദാബി ഇന്ത്യന്‍ എംബസി ഓഡിറ്റോറിയ ത്തില്‍ വൈകിട്ട് ഏഴിന് ആരംഭിക്കുന്ന ചലച്ചിത്ര മേള യില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ (മലയാളം), ഗിരീഷ് കാസറവള്ളി (കന്നട), ജബാര്‍ പട്ടേല്‍ (മറാത്തി), ഗൗതം ഘോഷ് (ബംഗാളി) എന്നിവരും അബുദാബി ഫിലിം ഫെസ്റ്റിവെല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പീറ്റര്‍ സ്‌കാര്‍ലറ്റ്, അബുദാബി ഫിലിം കമ്മീഷന്‍ ഡപ്യൂട്ടി ഡയറക്ടര്‍ മാര്‍സല തുടങ്ങിയവരും പങ്കെടുക്കും.

നല്ല സിനിമയെ സ്‌നേഹിക്കുന്ന ഒരു കൂട്ടം പ്രവാസി ഇന്ത്യക്കാരുടെ കൂട്ടായ്മയായ ‘ഇന്ത്യന്‍ ഫിലിം സൊസൈറ്റി യു. എ. ഇ.’ യുടെ ലക്ഷ്യം നല്ല സിനിമ യെയും സിനിമാ അനുബന്ധ പ്രവര്‍ത്തന ങ്ങളെയും പ്രവാസ ജീവിത ത്തില്‍ അവതരിപ്പി ക്കുകയാണ്.

ഇന്ത്യയിലെ വിവിധ ഭാഷ കളില്‍ ഉണ്ടാവുന്ന മികച്ച ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുക, ഇതര ഭാഷകളിലെ ചിത്ര ങ്ങളുടെ പ്രദര്‍ശനവും സംവാദവും നടത്താന്‍ അവസരം ഒരുക്കുക, സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥി കള്‍ക്ക് ഹൃസ്വ ചിത്ര നിര്‍മാണ ത്തിന് വേദിയൊരുക്കുക തുടങ്ങി യവയാണ് ‘ഐ. എഫ്. എസ്. യു. എ. ഇ.’ യുടെ പ്രവര്‍ത്തനങ്ങള്‍.

ചലച്ചിത്ര മേള യുടെ ഉദ്ഘാടന ചിത്രം അടൂരിന്റെ വിഖ്യാത ചലച്ചിത്രമായ എലിപ്പത്തായ മാണ്. അന്തര്‍ ദേശീയമായ ഒട്ടേറെ അവാര്‍ഡുകള്‍ നേടുകയും ലോകത്തെ ഒട്ടുമിക്ക മേള കളില്‍ പ്രദര്‍ശിപ്പി ക്കുകയും ചെയ്തിട്ടുള്ള ‘എലിപ്പത്തായ’ ത്തിന്റെ പുനര്‍ വായനയ്ക്കാണ് പ്രവാസികള്‍ക്ക് അവസരം ഒരുങ്ങുന്നത്.

ഏപ്രില്‍ 20 വെള്ളിയാഴ്ച ആറു മണിക്ക് എംബസി ഓഡിറ്റോറിയ ത്തില്‍ ‘കനസസ കുഡുരേയാഹരി’ യും (കന്നട-ഗിരീഷ് കാസറവള്ളി), എട്ടു മണിക്ക് ‘ഉംബര്‍ത്തോ’ യും (മറാത്തി- ജബാര്‍പട്ടേല്‍) പ്രദര്‍ശി പ്പിക്കും. സമാപന ദിവസം ഗൗതം ഘോഷിന്റെ ബംഗാളി ചിത്രമായ ‘മോനേര്‍’ ആണ് പ്രദര്‍ശി പ്പിക്കുക.

ഏപ്രില്‍ 20 വെള്ളിയാഴ്ച അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ രാവിലെ ഒമ്പതു മണി മുതല്‍ ചര്‍ച്ചകളും സെമിനാറുകളും നടക്കും.

‘ചലച്ചിത്ര വ്യവസായ ത്തിന്റെ സാദ്ധ്യതകള്‍ അബുദാബിയില്‍’ എന്ന വിഷയ ത്തെക്കുറിച്ച് അബുദാബി ഫിലിം കമ്മീഷന്‍ ഡെ. ഡയറക്ടര്‍ മാര്‍സെല്ല പ്രഭാഷണം നടത്തും.

10 മണിക്കുള്ള രണ്ടാം സെഷനില്‍ ‘ഇന്ത്യന്‍ സിനിമ ബോളിവുഡിനപ്പുറം’ എന്ന വിഷയ ത്തെക്കുറിച്ച് ജബാര്‍ പട്ടേല്‍ സംസാരിക്കും. അടൂര്‍ ഗോപാലകൃഷ്ണന്‍ മോഡറേറ്ററാകും.

ഉച്ചയ്ക്കു ശേഷമുള്ള സെഷനില്‍ ‘ചലച്ചിത്ര നിര്‍മാണത്തിലെ പുത്തന്‍ സാങ്കേതികതകള്‍’ എന്ന വിഷയം ഗൗതം ഘോഷ് അവതരിപ്പിക്കും. ഗിരീഷ് കാസറവള്ളി മോഡറ്റേറാകും. തുടര്‍ന്ന് ‘ഇന്ത്യന്‍ സിനിമ ഇന്‍ ദ വേള്‍ഡ്’ എന്ന വിഷയ ത്തില്‍ അബുദാബി ഫിലിം ഫെസ്റ്റിവെല്‍ ഡയറക്ടര്‍ പ്രഭാഷണം നടത്തും.

‘സാഹിത്യവും സിനിമയും’ എന്ന വിഷയത്തില്‍ അടൂര്‍ ഗോപാലകൃഷ്ണനും പ്രസംഗിക്കും. ‘സംവിധാനം എന്ന കല’ എന്ന വിഷയത്തില്‍ ഗിരീഷ് കാസറവള്ളിയും പ്രസംഗിക്കും.

ത്രിദിന ചലച്ചിത്ര മേളയില്‍ അറബിക് ഹൃസ്വ ചിത്രങ്ങള്‍ കാണാനും സംവിധായകരെയും അഭിനേതാ ക്കളെയും അടുത്തറിയാനും അവസരമുണ്ടാവും എന്ന് ഐ. എഫ്. എസ്. യു. എ. ഇ. യുടെ ചെയര്‍മാന്‍ ഷംനാദ് അറിയിച്ചു.

ചലച്ചിത്ര മേള യിലേക്കുള്ള പ്രവേശനം സൗജന്യമാണ്.

വിശദ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ശക്തി ഹ്രസ്വ ചലച്ചിത്ര മേള മെയ് 18 ന്

April 17th, 2012

short-film-competition-epathram
അബുദാബി : അബുദാബി ശക്തി തിയറ്റേഴ്‌സിന്റെ ആഭിമുഖ്യ ത്തില്‍ മെയ് 18 ന് വെള്ളിയാഴ്ച അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ ഹ്രസ്വ ചലച്ചിത്ര മേള സംഘടിപ്പിക്കുന്നു.

ടൈറ്റില്‍ ഉള്‍പ്പെടെ അഞ്ചു മിനിറ്റില്‍ കുറയാത്തതും പത്ത് മിനിറ്റില്‍ കൂടാത്തതു മായ യു. എ. ഇ. യില്‍ നിന്ന് ചിത്രീകരിച്ച മലയാള ചിത്രങ്ങളായിരിക്കും ചലച്ചിത്ര മേളയില്‍ പ്രദര്‍ശനത്തിനായി പരിഗണിക്കുക.

യു. എ. ഇ. യുടെ സാംസ്‌കാരിക പശ്ചാത്തല ത്തില്‍ പ്രദര്‍ശന യോഗ്യമായ ഏതു വിഷയവും സിനിമയ്ക്ക് തിരഞ്ഞെടുക്കാ വുന്നതാണ്. സംവിധായകരും അഭിനേതാക്കളും യു. എ. ഇ. റെസിഡന്റ് വിസ ഉള്ളവരായിരിക്കണം.

ചലച്ചിത്ര രംഗത്തെ പ്രഗത്ഭര്‍ വിധി കര്‍ത്താക്കളായി എത്തുന്ന മത്സര ത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന മികച്ച ചിത്രം, സംവിധാനം, തിരക്കഥ, ഛായാഗ്രഹണം, നടന്‍, നടി, ബാലതാരം, സംഗീത മിശ്രണം, എഡിറ്റിംഗ് എന്നിവയ്ക്ക് അവാര്‍ഡുകള്‍ നല്‍കുന്ന തായിരിക്കും.

മത്സര ത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഏപ്രില്‍ മുപ്പതിനകം പൂരിപ്പിച്ച അപേക്ഷാ ഫോറവും മെയ് പത്തിനകം ഡി. വി. ഡി. ഫോര്‍മാറ്റി ലുള്ള ചിത്ര ത്തിന്റെ കോപ്പിയും എത്തിക്കേണ്ടതാണ്.

കൂടുതല്‍ വിവര ങ്ങള്‍ക്ക് 050 78 90 398 – 050 69 21 018 – 050 68 99 494 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക എന്ന് ശക്തി തിയറ്റേഴ്‌സ് സാഹിത്യ വിഭാഗം സെക്രട്ടറി സഫറുള്ള പാലപ്പെട്ടി അറിയിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഗള്‍ഫ് ഫിലിം ഫെസ്റ്റിവല്‍ തുടങ്ങി

April 10th, 2012

ദുബൈ: അഞ്ചാമത് ഗള്‍ഫ് ഫിലിം ഫെസ്റ്റിവലിന് (ജി.എഫ്.എഫ്) ഇന്ന് ദുബൈയില്‍ തുടങ്ങി. അറേബ്യന്‍ മേഖലയിലെ നൂതന സിനിമാ പരീക്ഷണങ്ങള്‍ അണിനിരക്കുന്ന ഈ ഫെസ്റ്റിവലില്‍ മല്‍സര വിഭാഗത്തില്‍ അഞ്ച് ലക്ഷം ദിര്‍ഹമാണ് സമ്മാനത്തുക നല്‍കുന്നത്. ഗള്‍ഫ് മത്സര വിഭാഗത്തില്‍ യു.എ.ഇ, സൗദി അറേബ്യ, കുവൈത്ത്, ബഹ്റൈന്‍, ഒമാന്‍, ഖത്തര്‍, യമന്‍, ഇറാഖ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സിനിമകള്‍ അണിനിരക്കുന്നത്. ഒപ്പം ഗള്‍ഫ് മേഖല പശ്ചാത്തലമാക്കി മറ്റ് രാജ്യക്കാര്‍ എടുത്ത സിനിമകളും ഈ വിഭാഗത്തില്‍ മത്സരത്തിനുണ്ട്. കുവൈത്ത് സംവിധായകന്‍ വലീദ് അല്‍ അവാദിയുടെ ‘തോറ ബോറ’ ആയിരിക്കും ഉദ്ഘാടന ചിത്രം. പ്രമുഖ ബഹ്റൈന്‍ ചലച്ചിത്രകാരനും ആദ്യ ബഹ്റൈന്‍ ഫീച്ചര്‍ ഫിലിമായ ‘ദ ബാരിയറി’ന്‍െറ സംവിധായകനുമായ ബസാം അദ്ദവാദിലെ മേളയില്‍ ആദരിക്കും.

നഗ്ഹം അബൂദ്‌ സവിധാനം ചെയ്ത ‘ദേറിഎരെ ല ഫെനിട്രെ’ (BEHIND THE WINDOW) ലബനീസ് ചിത്രം, ഷഹന്‍ അമീന്റെ  സൌദ്യ അറേബ്യന്‍ ചിത്രം ‘ലൈലസ് വിന്‍ഡോസ്‌’ (LEILA’S WINDOW), യന്ഗ് ചി ട്സേങ്ങിന്റെ തൈവാന്‍ ചിത്രമായ ‘ഷെന്‍ ഷെന്‍ഗ് ടെ ചിയ ജൂ’ (DIVINE INTERVENTION), കുവൈറ്റില്‍ നിന്നുള്ള സാദിഖ്‌ ബെഹ്ബെഹനിയുടെ ‘അല്‍ സാല്‍ഹിയ’ (AL SALHIYAH), യു എ ഇ യില്‍ നിന്നും ഫ്രാന്‍സിസ്കോ കാബ്രാസ്‌ – ആല്‍ബര്‍ട്ടോ മോളിനാരി എന്നിവര്‍ ചേര്‍ന്നൊരുക്കിയ   ‘ദി അക്രം ട്രീ’, മുഹമ്മദ്‌ ഘാനം അല്‍ മാരിയുടെ ലഹ്ത (MOMENT), ഈസ സ്വൈന്‍ സംവിധാനം ചെയ്ത ഹസ്സാദ്‌ അല്‍ മൌത്, ലുഅയ് ഫാദിലിന്റെ ‘റെക്കോഡ്’,  ഇറാഖില്‍ നിന്നുള്ള കുര്‍ദ്ദിഷ് ചിത്രമായ ബൈസിക്കിള് (സംവിധാനം: റിസ്ഗര്‍ ഹുസെന്‍)‍, ഇറാഖില്‍ നിന്ന് തന്നെയുള്ള ഹാഷിം അല്‍ എഫാറിയുടെ  ‘സ്മൈല്‍ എഗൈന്‍’   സ്വീഡിഷ്‌ ചിത്രമായ ഐ ആം റൌണ്ട് (സംവിധാനം: മരിയോ അഡാംസന്‍), സാമിര്‍ സൈര്‍യാനിയുടെ  ലബനീസ് ചിത്രമായ ‘ടു ബാല്ബെക് ‘, തുടങ്ങി നിരവധി ചിത്രങ്ങള്‍ മേളയില്‍ ഉണ്ട്.
ദുബൈ കള്‍ചര്‍ ആന്‍ഡ് ആര്‍ട്സ് അതോറിറ്റി ചെയര്‍മാന്‍ ശൈഖ് മാജിദ് ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െറ രക്ഷാകര്‍തൃത്വത്തില്‍ ദുബൈ സ്റ്റുഡിയോ സിറ്റിയുടെ സഹകരണത്തോടെ ദുബൈ കള്‍ചര്‍ ആന്‍ഡ് ആര്‍ട്സ് അതോറിറ്റിയാണ് ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.  ഫെസ്റ്റിവല്‍ ഇന്‍റര്‍ കോണ്ടിനന്‍റല്‍ ഹോട്ടല്‍, ക്രൗണ്‍ പ്ളാസ, ദുബൈ ഫെസ്റ്റിവല്‍ സിറ്റിയിലെ ഗ്രാന്‍ഡ് ഫെസ്റ്റിവല്‍ സിനിമാസ് എന്നിവിടങ്ങളിലാണ് അരങ്ങേറുക.ഗള്‍ഫ് ചലച്ചിത്ര മേഖലയില്‍ സ്വന്തമായ സ്ഥാനം നേടിയെടുക്കാന്‍ ജി.എഫ്.എഫിന് കഴിഞ്ഞിട്ടുണ്ടെന്നും, സിനിമാ പ്രവര്‍ത്തകരില്‍ നിന്നും സന്ദര്‍ശകരില്‍ നിന്നും ഗള്‍ഫ് ഫിലിം ഫെസ്റ്റിവലിനുള്ള പിന്തുണ വര്‍ഷം തോറും വര്‍ധിച്ചുവരികയാണെന്ന് ഫെസ്റ്റിവല്‍ ഡയറക്ടര്‍ മസ്ഊദ് അമറല്ലാഹ് അല്‍ അലി പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

24 of 281020232425»|

« Previous Page« Previous « എയര്‍ ഇന്ത്യ ബാഗേജ് പത്ത് കിലോ കുറച്ചു
Next »Next Page » മൈലാഞ്ചി രാവ്‌ ബ്രോഷര്‍ പ്രകാശനം ചെയ്തു »



  • സൺഡേ സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
  • വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യണം
  • ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ പ്രകാശനം ചെയ്തു
  • മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച
  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine