അബുദാബി : ജീവിതത്തോട് തൊട്ടു നില്‍ക്കുന്നതാണ് ഇന്ത്യന്‍ സിനിമ കളുടെ പ്രത്യേകത എന്ന് പ്രശസ്ത അറബ് സിനിമാ സംവിധായകന്‍ സയിദ് അല്‍ ദാഹ് രി പറഞ്ഞു. ചലച്ചിത്രോത്സവ ങ്ങള്‍ സിനിമകളെ ക്രിയാത്മക മായി തിരിച്ചു കൊണ്ട് വരികയും ഒരു സംസ്കാരത്തെ നില നിര്‍ത്താന്‍ സഹായിക്കുകായും ചെയ്യുമെന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു.
കേരള സോഷ്യല്‍ സെന്റര് , പ്രസക്തി, നാടക സൗഹൃദം, കോലായ, ആര്‍ട്ടിസ്റ്റ ആര്‍ട്ട് ഗ്രൂപ്പ് എന്നിവര്‍ സംയുക്ത മായി കേരള സോഷ്യല്‍ സെന്റര്‍ മിനി ഹാളില്‍ സംഘടിപ്പിച്ച ദൃശ്യ ഫിലിം ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു അദ്ദേഹം.
ചലച്ചിത്രോത്സവ ത്തിന്റെ ഭാഗമായി മലയാള ത്തിലെ മഹാ പ്രതിഭ യായിരുന്ന സത്യന്റെ നൂറാം ജന്മ വാര്‍ഷിക ത്തോട് അനുബന്ധിച്ച് നടത്തിയ പോസ്റ്റര്‍ പ്രദര്‍ശനം അബുദാബി കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് കെ. ബി. മുരളി ഉദ്ഘാടനം ചെയ്തു. മലയാള സിനിമ യുടെ ചരിത്രം വിളിച്ചോതുന്നതായി ഈ പ്രദര്‍ശനം എന്ന് അദ്ദേഹം പറഞ്ഞു. മിഡില്‍ ഈസ്റ്റില്‍ തന്നെ ആദ്യമായി നടന്ന ഈ പോസ്റ്റര്‍ പ്രദര്‍ശനം ഏറെ ശ്രദ്ധയാകര്‍ഷിച്ചു.
ഫെസ്റ്റിവല്‍ ലോഗോ രൂപകല്‍പന ചെയ്ത ആര്‍ട്ടിസ്റ്റ് രാജീവ് മുളക്കുഴ ക്കുള്ള ഉപഹാരം കെ. എസ്.സി. വൈസ് പ്രസിഡന്റ് ബാബു വടകര നല്‍കി.
കെ. എസ്. സി വനിതാ വിഭാഗം സെക്രട്ടറി ശാഹിധനി വാസു, കവി അസമോ പുത്തന്‍ചിറ, വി. ടി. വി ദാമോദരന്‍ , ഫൈസല്‍ ബാവ , ടി. കൃഷ്ണകുമാര്‍ , എന്നിവര്‍ സംസാരിച്ചു.
ചലച്ചിത്രോത്സവ ത്തില്‍ പ്രദര്‍ശി പ്പിക്കുന്ന സിനിമ കളെ പറ്റി ഫാസില്‍ വിശദീകരിച്ചു, തുടര്‍ന്ന്‍ ഇറ്റാലിയന്‍ സംവിധായകന്‍ ഉബെര്‍ട്ടോ പസോളിനി ശ്രീലങ്കന്‍ ഭാഷ യായ സിംഹള യില്‍ എടുത്ത ‘ മച്ചാന്‍ ‘പ്രദര്‍ശിപ്പിച്ചു. ആഗോള തലത്തില്‍ ശ്രദ്ധയാകര്‍ശിച്ച മികച്ച സിനിമ കളാണ് ഇവിടെ പ്രദര്‍ശി പ്പിക്കുന്നത്.
ഫെബ്രുവരി 17 വെള്ളിയാഴ്ച രാവിലെ 10 മണി മുതല്‍ ഫ്രഞ്ച് – അറബ്, റഷ്യന്‍ , ഇന്ത്യന്‍ ഭാഷ കളിലെ നാലു സിനിമ കള്‍ പ്രദര്‍ശിപ്പിക്കും. ഗിരീഷ് കാസറ വള്ളി യുടെ ‘ദ്വീപ ‘ (കന്നഡ ), Incendies ( Denis Villeneuve / French – Arabic), an Occurence at Owl Creek Bridge (Robert Enrico / French), The Return (Andrey Zvyagintsev / Russian) എന്നിവ യാണ് സിനിമകള്‍ .