
മാപ്പിളപ്പാട്ട് ആസ്വാദകർക്കായി പൂര്‍ണ്ണമായും ഗള്‍ഫില്‍ നിന്നുള്ള ഗായകരെ ഉള്‍പ്പെടുത്തി “കസവുതട്ടം” മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ അണിയിച്ചൊരുക്കുന്നു. നൂറോളം വരുന്ന മത്സരാർത്ഥികളില്‍ നിന്ന് തിരഞ്ഞെടുത്ത ഇരുപത് പേരാണ് നാല് റൌണ്ടുകളടങ്ങിയ ആദ്യ വിഭാഗത്തില്‍ പങ്കെടുക്കുന്നത്. ട്രഡീഷണൽ, ഫിലിം സോങ്ങ്സ്, ഡിവോഷണല്‍, നൊസ്റ്റാളജിക് എന്നീ വിഭാഗത്തില്‍ മാറ്റുരച്ച് പതിനാറ് പേരാണ് അടുത്ത വിഭാഗത്തില്‍ കടക്കുക.
ഷിബി, സുചിത്ര, നിസാം, സജീന, അഷ്‌റഫ്, ജലീല്‍, അലിമോന്‍, അബ്ദുല്‍ ജവാദ്, ജസ്ന, ജിമ്സി ഖാലിദ് (ദോഹ), മുഹമ്മദ് സൈദ്, ഷിറിന്‍ ഫാത്തിമ, ഇസ്മയില്‍ സുബു, ജയന്‍ , ഹാഷിം, റഫീഖ്, അബ്ദു റഹ് മാന്‍ , ജാക്കി റഹ് മാന്‍ , സാദിഖ്, മിറാഷ് തുടങ്ങിയവര്‍ മാറ്റുരയ്ക്കുന്ന പരിപാടിയുടെ അവതാരക ലക്ഷ്മിയും, ഗ്രൂമിങ്ങ് പ്രശസ്ത മാപ്പിള ഗാന സംഗീതജ്ഞനായ വി. എം. കുട്ടിയുടെ മകനും ഗാന രചയിതാവുമായ അഷ്‌റഫ് പുളിക്കലും, പ്രശസ്ത ഗായിക മുക്കം സാജിതയുമാണ്. .
ഓർക്കസ്ട്ര ബൈജു നാദബ്രഹ്മം. കോ – ഓര്‍ഡിനേഷന്‍ ജിതേഷ്, നാസര്‍ ബേപ്പൂര്‍. സംവിധാനം മഥനൻ .
നെല്ലറയും, സാന്‍ഫോഡും പ്രായോജകരായ “കസവുതട്ടം” അണിയിച്ചൊരുക്കുന്നത് ഷിബു ചക്രവര്‍ത്തിയാണ്. തികച്ചും വ്യത്യസ്തമായ റൌണ്ടുകളുമായി വരുന്ന ഈ പരിപാടി മെയ് ആദ്യ വാരത്തില്‍ പ്രേക്ഷകരിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.
– കെ. വി. അബ്ദുല്‍ അസീസ് – ചാവക്കാട്, ദോഹ – ഖത്തര്‍






അബുദാബി : ബക്രീദ് ആഘോഷങ്ങളുടെ ഭാഗമായി ഇശല്‍ എമിരേറ്റ്സ് അബുദാബി ഒരുക്കുന്ന പതി നാലാമത് കലോപഹാരമായ ‘ഈദിന്‍ ഖമറൊളി’ എന്ന സംഗീത ദൃശ്യ വിരുന്ന് നവംബര്‍ 7 തിങ്കളാഴ്ച രാവിലെ യു. എ. ഇ. സമയം 11.30ന് ( ഇന്ത്യന്‍ സമയം ഉച്ചക്ക് ഒരു മണിക്ക്) ‘കൈരളി വി’ ചാനലില്‍ സംപ്രേഷണം ചെയ്യും.



























