മലയാളി ദമ്പതി കൾക്ക്​ അബു ദാബി പൊലീസിന്റെ ആദരം

May 12th, 2018

abudhabi-police-award-to-sufiyan-shanavas-ePathram
അബുദാബി : സമയോചിത മായ ഇട പെടൽ മൂലം വൻ വാഹന അപകടം ഒഴിവാക്കിയ മലയാളി ദമ്പതി കൾ ക്ക് അബുദാബി പോലീസി ന്റെ ആദരം. തങ്ങളുടെ ജീവൻ പോലും അപകട ത്തിൽ പെടാവുന്ന സാഹ ചര്യ ത്തിലും ഹൈവേ യിൽ സംഭവി ക്കാവുന്ന വൻ ദുരന്തം ഒഴി വാക്കിയ തിരു വനന്ത പുരം പാച്ചല്ലൂർ സ്വദേശി യും ഇത്തി സലാത്ത് ഉദ്യോ ഗസ്ഥ നു മായ സൂഫിയാൻ ഷാനവാസ്, ഭാര്യ ആലിയ സൂഫിയാൻ എന്നിവ രെ യാണ് മുറൂർ പൊലീസ് സ്റ്റേഷനി ലേക്ക് ക്ഷണിച്ച് സര്‍ട്ടി ഫിക്കറ്റും ഉപ ഹാര ങ്ങളും നൽകി ആദരിക്കുകയും ചെയ്തത്.

കഴിഞ്ഞയാഴ്ച അൽ ഐനിലേക്ക് സുഫിയാനും ആലിയയും പോകു മ്പോഴാണ് ഹൈവേയിൽ മഫ്റഖ് ഭാഗ ത്തു അപകട ത്തിൽ പ്പെട്ടി രുന്ന ഒരു പിക്കപ്പ് വാൻ കാണു ന്നത്. ഈജി പ്തു കാര നായ പിക്കപ്പ് ഡ്രൈവറെ മറ്റൊരിട ത്തേക്ക് മാറ്റി യിരു ത്തിയ ശേഷം സൂഫിയാൻ അപായ സിഗ്നലുകൾ പ്രവർത്തിപ്പിച്ചു.

തങ്ങൾ വന്ന കാർ സുരക്ഷിത സ്ഥാന ത്തേക്ക് മാറ്റിയ ആലിയ പൊലീസിനെ ഫോണിൽ വിവരം അറിയിച്ചു.

140 കിലോമീറ്റർ വേഗ പരിധി യുള്ള റോഡിൽ മറ്റു വാഹ ന ങ്ങൾ ഈ പിക്കപ്പിൽ വന്നിടിച്ച് വൻ ദുരന്തം ഉണ്ടാ യേക്കാം എന്നു മനസ്സി ലാക്കി കാറിൽ ഉണ്ടായി രുന്ന ‘ട്രയാംഗിൾ’ അപായ മുന്നറിയിപ്പ് സംവിധാനം ഇരു വരും അപകട സ്ഥലത്ത് സ്ഥാപിച്ചു.

പൊലീസ് എത്തി ഗതാഗതം നിയന്ത്രിക്കുകയും അവ രുടെ പേരു വിവര ങ്ങളും ഫോൺ നമ്പറും വാങ്ങു കയും ചെയ്തു.

അപകട സ്ഥലത്ത് അതിവേഗം സമയോചിതമായി പ്രവർ ത്തിച്ച തിനും ജീവ കാരുണ്യ പ്രവർത്തനം നടത്തി യതി നും കൂടി യാണ് ഈ ദമ്പതി മാരെ ക്ഷണിച്ചു വരുത്തിയത്.

അബുദാബി പോലീസ് ട്രാഫിക് – പട്രോൾ ഡയറക്ടറേറ്റ് ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ മുഹമ്മദ് ആൽ ഖെയ്ലി സർട്ടി ഫിക്കറ്റും ഉപ ഹാര ങ്ങളും സമ്മാനിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

സിഗ്നല്‍ നൽകാതെ ലൈൻ മാറ്റിയാൽ ഡ്രൈവർക്ക് 400 ദിർഹം പിഴ

April 10th, 2018

abudhabi-police-new-logo-2017-ePathram
അബുദാബി : വാഹനം ഓടിക്കുമ്പോള്‍ ഇൻഡി ക്കേറ്റർ ലൈറ്റ് ഇട്ടു മുന്നറിയിപ്പു നൽകാതെ റോഡ് ലൈൻ മാറ്റി യാൽ ഡ്രൈവര്‍ക്ക് 400 ദിർഹം പിഴ നല്‍കും എന്ന് അബു ദാബി പോലീസ് മുന്നറി യിപ്പ്.

ഇടത്തോട്ടോ വലത്തോട്ടോ റോഡ്‌ ലൈൻ മാറ്റു ന്നതിനും വാഹനം തിരിക്കുന്നതിനും മുൻപ് ഇൻഡി ക്കേറ്റർ ലൈറ്റ് ഇട്ടു കൊണ്ട് തങ്ങളു ടെയും മറ്റുള്ള വരുടേ യും സുരക്ഷ ഉറപ്പു വരുത്തണം.

നിയമം ലംഘിച്ചവര്‍ക്ക് 2017 ജൂലായ് ഒന്ന് മുതൽ 2017 ഡിസംബർ 31വരെ 10,766 പേർക്ക് 400 ദിർഹം വീതം പിഴ വിധി ച്ചതായും അബു ദാബി പൊലീസ് ട്വിറ്ററില്‍ അറി യിച്ചു.

രജിസ്ട്രേഷൻ പുതുക്കാത്ത വാഹനങ്ങളും ഏപ്രിൽ 15 മുതൽ ക്യാമറ കളില്‍ പതിയും എന്നും രജിസ്ട്രേഷൻ പുതുക്കാത്ത വാഹന ങ്ങൾ റോഡില്‍ ഇറക്കിയാൽ 500 ദിർഹം പിഴയും ഡ്രൈവര്‍ക്ക് ലൈസന്‍ സില്‍ നാലു ബ്ലാക്ക് പോയിൻറും നല്‍കുകയും വാഹനം ഏഴു ദിവസം പിടിച്ചിടുകയും ചെയ്യും.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

സമൂഹ മാധ്യമ ങ്ങളുടെ ഉപയോഗം : പൊതു ജന ങ്ങൾക്ക് മുന്നറി യിപ്പു മായി പോലീസ്

April 3rd, 2018

abudhabi-police-warning-misusing-social-media-ePathram

അബുദാബി : സോഷ്യല്‍ മീഡിയ യുടെ നല്ല ഉപ യോഗ ങ്ങളെ പ്രോല്‍സാഹി പ്പിക്കണം എന്ന് അബു ദാബി പോലീസ്.

ഊഹാ പോഹങ്ങള്‍ പ്രചരിപ്പിക്കുക, അപകട ങ്ങള്‍, ഗതാഗത നിയമ ലംഘന ങ്ങൾ, പൊതു സ്ഥല ങ്ങ ളിലെ മോശം പെരു മാറ്റം തുടങ്ങി സമൂഹ ത്തെ ദോഷ കര മായി ബാധി ക്കുന്ന ഫോട്ടോ കളും വീഡി യോകളും സാമൂഹ്യ മാധ്യമ ങ്ങളില്‍ പോസ്റ്റ് ചെയ്യരുത് എന്ന് അധികൃതര്‍.

ഇത്തരം കാര്യങ്ങള്‍ ചെയ്തു കഴിഞ്ഞാല്‍ നിയമ ത്തെ കുറിച്ച് അറിവില്ലാ എന്നും പ്രത്യാഘാത ങ്ങളെ കുറിച്ച് ബോദ്ധ്യമില്ലാ എന്നും പറഞ്ഞ് നിയമ നടപടികളിൽ നിന്നും ഒഴിഞ്ഞു മാറുവാൻ കഴിയില്ല എന്നും അബു ദാബി പൊലീസിലെ ഡയറക്ടർ ഒാഫ് കമാൻഡ് അഫ യേഴ്സ് മേജർ ജനറൽ സാലിം ഷഹീൻ അൽ നുഐമി വ്യക്തമാക്കി.

ഇൻറർ നെറ്റിലൂടെ വിശിഷ്യാ സോഷ്യല്‍ മീഡി യകള്‍ വഴി പലപ്പോഴും തെറ്റായ സന്ദേശങ്ങൾ പ്രചരി പ്പിക്ക പ്പെ പ്പെടുന്നു. മെസ്സേജു കൾ മറ്റുള്ള വര്‍ക്ക് ഷെയര്‍ ചെയ്യു ന്നതിന് മുന്‍ പായി അതിന്റെ സത്യാവസ്ഥ ഉറപ്പു വരു ത്തണം.

സ്വയം ഉറപ്പു വരുത്താത്തതോ സമൂഹത്തിനു ദോഷം ചെയ്യുന്നതോ ആയിട്ടുള്ള വിവരങ്ങള്‍ ഒന്നും തന്നെ സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്യരുത് എന്നും ഇത്തരം പ്രവൃത്തി കൾക്ക് എതിരെ കർശ്ശന നിയമ നടപടി കള്‍ ഉണ്ടാകും എന്നും അധികൃതര്‍ ഓര്‍മ്മി പ്പിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ബൈക്കുകൾക്ക്​ പുതിയ നമ്പർ പ്ലേറ്റുകൾ നല്‍കി ത്തുടങ്ങി

March 26th, 2018

new-number-plate-for-two-wheeler-ePathram
അബുദാബി : തലസ്ഥാനത്തെ ബൈക്കു കൾക്ക് പുതിയ ഡിസൈനില്‍ ഉള്ള നമ്പർ പ്ലേറ്റു കൾ നൽകി തുടങ്ങി. രണ്ട് തര ത്തിലുള്ള നമ്പർ പ്ലേറ്റു കളാണ് ലഭ്യമായിട്ടുള്ളത്.

അബു ദാബി യുടെ ലോഗോ യുള്ള പ്ലേറ്റിന് 200 ദിർഹ വും ദീർഘ ചതുര ത്തില്‍ ചുവപ്പ് നിറ മുള്ള പ്ലേറ്റിന് 35 ദിർഹവുമാണ് വില.

പുതിയ നമ്പർ പ്ലേറ്റുകൾ ഞായ റാഴ്ച മുതല്‍ സര്‍വ്വീസ് സെന്റ റുകൾ മുഖേന വില്പ്പന തുടങ്ങി യതായി അധി കൃതർ അറിയിച്ചു.

-Image Credit : Instagram, Face Book Page 

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം : 30,402 പേര്‍ക്ക് പിഴ

March 25th, 2018

cell-phone-talk-on-driving-ePathram
അബുദാബി :വാഹനം ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് കഴിഞ്ഞ വർഷം(2017 ല്‍) 30,402 പേർക്കു പിഴ ചുമത്തി യാതായി അബുദാബി പൊലീസ്.

ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം മൂലം അബുദാബി എമിറേറ്റിൽ കഴിഞ്ഞ വർഷം മൊത്തം 48 ട്രാഫിക് അപകട ങ്ങൾ ഉണ്ടായ തായും മൂന്നു മരണം ഉണ്ടായതായും അഞ്ചു പേർക്ക് ഗുരു തര മായി പരി ക്കേറ്റു  എന്നും പോലീസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡ്രൈവിംഗിനിടെ ഫോണ്‍ ഉപയോഗിച്ച് സെല്‍ഫി എടു ക്കുന്നതും അപകട ങ്ങളുടെ ചിത്ര ങ്ങൾ ടുക്കുന്നതും കുറ്റ കരമാണ്. വാഹനം ഓടിക്കുമ്പോൾ ഫോൺ ഉപയോ ഗിച്ചാൽ ഗതാഗത നിയമം 32 പ്രകാരം 800 ദിര്‍ഹം പിഴ യും നാല് ബ്ലാക്ക് പോയന്റു മാണ് ശിക്ഷ.

 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

17 of 211016171820»|

« Previous Page« Previous « രാമന്തളി പഞ്ചായത്ത് കെ. എം. സി. സി. കമ്മിറ്റി രൂപീകരിച്ചു
Next »Next Page » യു. എ. ഇ. ഭൗമ മണിക്കൂർ ആചരിച്ചു »



  • വളർത്തു മൃഗങ്ങളുടെ രജിസ്​ട്രേഷൻ നിർബ്ബന്ധമാക്കി
  • സ്ഥിരതക്കും തുടർച്ചക്കും വ്യക്തമായ മുൻ ഗണനയുള്ള ബജറ്റ് : അദീബ് അഹമ്മദ്
  • ഫൈസൽസ് വിന്റർ ഫെസ്റ്റ് ശ്രദ്ധേയമായി
  • ഇന്ത്യന്‍ സ്‌കൂള്‍ ഗോള്‍ഡന്‍ ജൂബിലി : ശൈഖ് നഹ്യാന്‍ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും
  • ഐ. എസ്. സി. ‘യൂത്ത് ഫെസ്റ്റ്’ മൂന്നു ദിവസങ്ങളിൽ അരങ്ങേറും
  • ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് വെള്ളിയാഴ്ച
  • അൽ ഖൂസ് ക്രിയേറ്റീവ് സോണിൽ പെഡസ്ട്രിയൻ – സൈക്കിൾ പാലം തുറന്നു
  • ഓൺ ലൈൻ അധിക്ഷേപം : ശിക്ഷ കടുപ്പിച്ച് അധികൃതർ
  • ബാബുരാജ് സ്മരണ : ‘ഇന്നലെ മയങ്ങുമ്പോൾ’ ഞായറാഴ്ച
  • സമദാനിയുടെ റമദാൻ പ്രഭാഷണം ഫെബ്രുവരി 21 ന്
  • ജലീൽ രാമന്തളിയുടെ പ്രവാസ ത്തുടിപ്പുകൾ പ്രകാശനം ചെയ്യുന്നു
  • ഇമ – വി. പി. എസ്. ഭവന പദ്ധതി : ആദ്യ വീടിന് തറക്കല്ലിട്ടു
  • ആരോഗ്യ പ്രവർത്തകർക്ക് സാമ്പത്തിക അംഗീകാരം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ
  • ഐ. സി. എ. ഐ. യുടെ ‘തരംഗ്-26’ ശ്രദ്ധേയമായി
  • ലുലു എക്സ് ചേഞ്ച് ‘സെൻഡ് & വിൻ 2025’ ക്യാമ്പയിന്‍ സമാപിച്ചു
  • അൽ ഐൻ മലയാളി സമാജം ‘ഉത്സവം സീസൺ-12’ ശനിയാഴ്ച
  • മാർത്തോമ്മാ ഇടവക കൊയ്ത്തുത്സവം നവംബർ 30 ന്
  • ജമാൽ അൽ ഇത്തിഹാദ് : എ. ആർ. റഹ്മാൻ ശൈഖ് സായിദ് ഫെസ്റ്റിവലിൽ
  • സിറ്റി ചെക്ക്-ഇൻ സേവനം മുറൂർ റോഡിലെ ഇത്തിഹാദ് ഓഫീസിൽ
  • യുണൈറ്റഡ് സി. പി. ടി. ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി രൂപീകരിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine