അബുദാബി : ട്രാഫിക് പിഴ നിരക്കിലെ 50% ഇളവ് മാർച്ച് ഒന്നിന് അവസാനിക്കും. 2016 ആഗസ്റ്റ് ഒന്നിനും 2017 ഡിസം ബർ ഒന്നിനും ഇട യിലെ ഗതാഗത നിയമ ലംഘന ങ്ങൾ ക്കാണ് ഇളവ് നൽകി വന്നിരുന്നത്.
അബു ദാബി പൊലീസിന്റെ കസ്റ്റമർ ഹാപ്പി നസ് സെന്റ റുകളി ലൂടെയോ സ്മാർട്ട് ആപ്പ് വഴിയോ ട്രാഫിക് നിയമ ലംഘന ങ്ങളെ ക്കുറിച്ച് അറിയുവാനും പിഴ അട ക്കു വാനും സാധിക്കും എന്ന് അബു ദാബി പൊലീസ് ട്രാഫിക് ആൻഡ്പട്രോൾ ഡയറക്ടറേറ്റ് സെൻട്രൽ ഓപ്പറേ ഷൻസ് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ മുഹമ്മദ് അൽ ഖൈലി അറിയിച്ചു.
അബുദാബി : ശക്തമായ മൂടല്‍ മഞ്ഞില്‍ ദൂര ക്കാഴ്ച ഇല്ലാ ത്തതി നാല്‍ അബുദാബി – ദുബായ് ഹൈവേ യില്‍ (ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അൽ മഖ്‌തൂം സ്ട്രീറ്റ്) 44 വാഹന ങ്ങള്‍ കൂട്ടി യിടിച്ചു. 22 പേര്‍ക്ക് പരിക്കേറ്റു. എന്നാൽ ആരുടെയും പരിക്ക് ഗുരുതരമല്ല എന്ന് അബു ദാബി പോലീസ് അറിയിച്ചു.
ചൊവ്വാഴ്ച രാവിലെ എട്ടു മണിക്കും പത്തു മണിക്കും ഇട യിലായി നടന്ന രണ്ടു വ്യത്യസ്ത അപകട ങ്ങളി ലാണ് ഇത്രയും വാഹന ങ്ങള്‍ കൂട്ടി യിടിച്ചത്. അബു ദാബി പോലീസും അഗ്‌നി ശമന സേനയും ചേര്‍ന്ന് പരിക്കേറ്റ വരെ ആശു പത്രി യില്‍ എത്തിച്ചു.
അപകടത്തെ തുടര്‍ന്ന് അബു ദാബി – ദുബായ് ഹൈവേ യില്‍ ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു. ഏറെ നേരം നീണ്ടു നിന്ന പരിശ്രമ ങ്ങള്‍ക്കു ശേഷമാണ് അപകട ത്തില്‍ പ്പെട്ട വാഹന ങ്ങള്‍ നീക്കി ഗതാഗതം പുനരാരം ഭിച്ചത്.
മൂടല്‍ മഞ്ഞുള്ള സമയ ങ്ങളില്‍ ലോ ബീം ലൈറ്റ് ഇട്ടു കൊണ്ട് അതീവ ശ്രദ്ധ യോടെ ഡ്രൈവ് ചെയ്യണം എന്നും അതല്ലെ ങ്കില്‍ ഹസാര്‍ഡ് ലൈറ്റ് ഇട്ടു കൊണ്ട് വാഹനം റോഡരി കിൽ നിര്‍ത്തിയിടണം എന്നും ട്രാഫിക് ആന്‍ഡ് പട്രോള്‍ വിഭാഗം ഡയരക്ടര്‍ ബ്രിഗേഡിയർ മുഹമ്മദ് അല്‍ ഖീലി അറി യിച്ചു.
കനത്ത മൂടല്‍ മഞ്ഞില്‍ ഹസാര്‍ഡ് ലൈറ്റിട്ടു വാഹനം ഓടിച്ചാല്‍ 500 ദിര്‍ഹം ഫൈന്‍ അടക്കേണ്ടി വരും എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
അബുദാബി : അറുപതാം വാര്‍ഷികം ആഘോഷി ക്കുന്ന അബു ദാബി പോലീസ് സേനയുടെ വാർ ഷിക ദിന സ്മര ണ യുമായി യു. എ. ഇ. സെൻട്രൽ ബാങ്ക് പുതിയ നാണയം പുറത്തിറക്കുന്നു.
പോലീസിന്റെ അറുപതാം വാര്‍ഷിക ആഘോഷ ലോഗോ ചിത്രീകരിച്ച ഈ നാണയ ത്തിന് 24 മില്ലീ മീറ്റർ വ്യാസ വും 6.10 ഗ്രാം ഭാരവും ഉണ്ടാ യിരിക്കും. എന്നാല്‍ സാധാരണ ജനങ്ങൾക്ക് ബാങ്കു കൾ വഴി ഈ ദിർഹം കൈ മാറ്റം ചെയ്യില്ല എന്നും സെൻട്രൽ ബാങ്ക് അറിയിച്ചു.
അബുദാബി : രാഷ്ട്രപിതാവും രാജ്യത്തിന്റെ പ്രഥമ പ്രസിഡണ്ടും ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ ജൻമ ശതാബ്ദി വർഷ മായ 2018 ‘സായിദ് വര്‍ഷം’ആയി ആച രി ക്കു ന്നതു മായി ബന്ധപ്പെട്ട് അബു ദാബി പൊലീസ് ഔദ്യോഗിക എഴുത്തു കളിൽ ‘സായിദ് വർഷം – 2018’ എന്ന മുദ്രാ വാക്യം ഉപ യോഗി ച്ചു തുടങ്ങി. വാര്‍ത്താ ഏജന്‍സി യായ വാം റിപ്പോര്ട്ട്ചെയ്തതാണ് ഇക്കാര്യം.
ഔദ്യോഗിക എഴുത്തു കളിലും പ്രഭാഷണ ങ്ങളിലും സായിദ് വർഷാചരണ മുദ്രാ വാക്യം ഉൾ പ്പെടു ത്തുന്നത് ദേശീയ ഐക്യത്തിന്റെ പ്രാധാന്യം എടുത്തു കാണിക്കും എന്ന് അബു ദാബി പൊലീസ് അക്കാദമി യുടെ സ്ട്രാറ്റജി ആൻഡ് കോർപ്പറേറ്റ് ഡവലപ്പ് മെന്റ് ഡയറക്ടർ കേണൽ ഡോ. ഇബ്രാഹിം ഹമദ് അൽ ഹിനായ് അറി യിച്ചു.
അബുദാബി : വൃദ്ധ ജന ങ്ങളുടെ സുരക്ഷ യില്‍ അതീവ ശ്രദ്ധ പുലര്‍ത്തണം എന്നും റോഡ് മുറിച്ചു കടക്കുന്ന കാര്യ ത്തില്‍ വൃദ്ധ ജന ങ്ങള്‍ക്ക് മുന്തിയ പരി ഗണന നല്‍കണം എന്നും ഡ്രൈവർ മാർക്ക് ഓർമ്മ പ്പെടുത്ത ലുമായി അബുദാബി പോലീസ്.
വൃദ്ധ ദിന ത്തിൽ പുറത്തിറ ക്കിയ വാർത്താ ക്കുറി പ്പിലാണ് അബു ദാബി പോലീസ് ഇക്കാര്യം ആവശ്യ പ്പെട്ടത്.
ആശങ്കകൾ ഇല്ലാതെയും സ്വസ്ഥമായും കാൽ നട യാത്ര ക്കാർക്ക് റോഡ് മുറിച്ചു കടക്കു വാനുള്ള സാഹചര്യം വാഹനം ഓടി ക്കുന്ന വർ ഒരുക്കി ക്കൊടു ക്കണം.
രാജ്യ ത്തിന്റെ പാര മ്പര്യം അനു സരിച്ചുള്ള പെരു മാറ്റ ങ്ങളും സമീപന ങ്ങളും വൃദ്ധ ജന ങ്ങളോട് മറ്റു ള്ളവര്‍ ഉറപ്പു വരുത്തണം എന്നും പോലീസ് ഓർമ്മ പ്പെടുത്തി.