
ദുബായ് : അക്കാഫിന്റെ ഓണാഘോഷത്തില്‍ പങ്കെടുക്കാന്‍ ദുബായില്‍ എത്തിയ ഓ.എന്‍.വി. കുറുപ്പിന് അന്നേ ദിവസം തന്നെ ജ്ഞാന പീഠം പുരസ്കാരം ലഭിച്ചതായുള്ള വാര്‍ത്ത ഓണാഘോഷത്തില്‍ പങ്കെടുത്തവര്‍ക്ക് ആവേശമായി. കാത്തിരുന്ന ആയിരങ്ങളെ കാണാന്‍ കൃത്യ സമയത്ത് തന്നെ എത്തിയ ഓ.എന്‍.വി. യെയും സഹധര്‍മ്മിണി സരോജിനിയും കാണികള്‍ ആവേശപൂര്‍വ്വം വേദിയിലേക്ക് ആനയിച്ചു.
അധികാര കൊതി പൂണ്ട തലമുറയിലെ അതൃപ്തരായ ചെറുപ്പക്കാര്‍ ജാതിയും, മതത്തെയും, ഭാഷയും, വര്‍ഗീയതയെയും, വംശീയതയെയും കൂട്ട് പിടിച്ചു രാജ്യത്ത് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. ഇതിനൊരു മാറ്റം ഉണ്ടായേ തീരൂ. സാഹോദര്യത്തിന്റെ നാടാണ് കേരളം. എല്ലാ മതത്തിന്റെയും സന്ദേശം സ്നേഹമാണ്. സ്നേഹ മതത്തിന്റെ പ്രചാരകര്‍ ആകുവാന്‍ അദ്ദേഹം ജനങ്ങളെ ഉത്ബോധിപ്പിച്ചു.
കൊണ്സല്‍ ജനറല്‍ സഞ്ജയ് വര്‍മ ഉദ്ഘാടനം ചെയ്ത പൊതു സമ്മേളനത്തില്‍ അക്കാഫ് പ്രസിഡണ്ട് മച്ചിങ്ങല്‍ രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. കൊണ്ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. റോയ് സി. ജെ., മേള വിദ്വാന്‍ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാര്‍, സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്, അക്കാഫ് ജനറല്‍ സെക്രട്ടറി ഷൌക്കത്ത് അലി എരോത്ത്, ജനറല്‍ കണ്‍വീനര്‍ ആസാദ് മാളിയേക്കല്‍, ഷാജി നാരായണന്‍, സജിത്ത് കെ. വി. എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികളായ ഷിനോയ് സോമന്‍, സലിം ബാബു, വര്‍ഗീസ് ജോര്‍ജ്, വിന്‍സ് കെ. ജോസ്, നൌഷാര്‍ കല്ല എന്നിവര്‍ ഓണക്കാഴ്ചയ്ക്ക് നേതൃത്വം നല്‍കി.





ജുബൈല്‍ : ജുബൈല്‍ ഇന്ത്യന്‍ സ്‌കൂള്‍ മാനേജിംഗ് കമ്മിറ്റി ചെയര്‍മാനായി മലയാളിയായ ഇബ്രാഹിം പൊട്ടേങ്ങല്‍ തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന്‍ എംബസി പ്രതിനിധി അമിത് മിശ്ര, സൗദി വിദ്യാഭ്യാസ മന്ത്രാലയം ഡയറക്ടര്‍ മുബാറക് എന്നിവര്‍ തെരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിച്ചു. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെയും സ്ക്കൂള്‍ അധികൃതരുടെയും യോഗത്തില്‍ വെച്ച് പുതിയ ചെയര്‍മാന്‍ ഇബ്രാഹിം പൊട്ടേങ്ങല്‍ ചുമതല ഏറ്റെടുത്തു.
ദുബായ് : പാലക്കാട് എന്‍. എസ്. എസ്. എന്ജിനിയറിംഗ് കോളജ് പൂര്‍വ വിദ്യാര്‍ത്ഥികളുടെ സംഘടനയുടെ ആഭിമുഖ്യത്തില്‍ ദുബായില്‍ മ്യൂസിക് ആന്‍ഡ് ഡാന്‍സ് മസ്തി എന്ന പേരില്‍ നൃത്ത സംഗീത സന്ധ്യ സംഘടിപ്പിച്ചു. ദുബായ് ദൈറയിലെ ബെന്റ ഹോട്ടല്‍ അപ്പാര്‍ട്ട്മെന്റ്സില്‍ നടന്ന പരിപാടിയില്‍ സംഘടനാ അംഗങ്ങളും കുടുംബാംഗങ്ങളും നൃത്ത സംഗീത പരിപാടികള്‍ അവതരിപ്പിച്ചു. നേരത്തെ ദുബായില്‍ അരങ്ങേറി, ഏറെ ശ്രദ്ധിക്കപ്പെട്ട ഹൌ ടു നെയിം ഇറ്റ് – എ മ്യൂസിക്കല്‍ സാഗ എന്ന ഇളയരാജ ഫ്യൂഷ്യന്‍ ഉപകരണ സംഗീത പരിപാടി പ്രത്യേക ആവശ്യപ്രകാരം വീണ്ടും അവതരിപ്പി ക്കുകയുണ്ടായി.
ദുബായ് : പാലക്കാട് എന്‍. എസ്. എസ്. എന്‍ജിനിയറിങ് കോളേജ് പൂര്‍വ വിദ്യാര്‍ത്ഥികളുടെ സംഘടനയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ 25 വെള്ളിയാഴ്ച “മ്യൂസിക് ആന്‍ഡ് ഡാന്‍സ് മസ്തി” (Music and Dance Masti) എന്ന പേരില്‍ ഒരു മിനി കുടുംബ സംഗമം നടത്തുന്നു. ദുബായ് ദേയ്റയിലെ മുത്തീന റോഡിലുള്ള ബെന്റ അപ്പാര്‍ട്ട്മെന്റ്സില്‍ വൈകീട്ട് 4 മണിക്കാണ് പരിപാടികള്‍ ആരംഭിക്കുക. സംഘടനയിലെ അംഗങ്ങളും കുട്ടികളും ചേര്‍ന്ന് അവതരിപ്പിക്കുന്ന സംഗീത നൃത്ത പരിപാടികള്‍ വേനലവധിയ്ക്ക് നാട്ടിലേയ്ക്ക് പോകുന്നതിന് മുന്‍പ് സുഹൃത്തുക്കളുമായി ഒത്തു ചേരാനും ആസ്വദിയ്ക്കാനുമുള്ള ഒരു അവസരമാവും എന്ന് ഭാരവാഹികള്‍ അറിയിച്ചു.

























