ഷാര്‍ജ : മാറി വരുന്ന കാലത്തിനനുസരിച്ച് ജീവിത മൂല്യങ്ങള്‍ ത്യജിച്ചതാണ് മലയാളിയുടെ പരാജയ കാരണം എന്ന് സാമൂഹിക ചിന്തകനും അദ്ധ്യാപകനുമായ ഡോക്ടര്‍ ആര്‍. രജിത് കുമാര്‍ പറഞ്ഞു. ഇന്ത്യയില്‍ മദ്യവും ലഹരി വസ്തുക്കളും ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നതും വിവാഹ പരാജയങ്ങള്‍ ഏറ്റവും കൂടുതല്‍ ഉള്ളതും മലയാളി കള്‍ക്കിടയിലാണ്. അന്തസിന്റെ ഭാഗമായി മദ്യപാനത്തെ കാണുന്ന രക്ഷിതാക്കളുടെ കുട്ടികള്‍ കേരളത്തെ മദ്യപാനത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്ത് പിടിച്ചു നിര്ത്തുന്നു.
സ്കോട്ട (സര്‍ സയ്യദ് കോളേജ് അലുംനി) ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ സംഘടിപ്പിച്ച “വാല്യു ബേസ്ഡ് പെര്സനാലിറ്റി ഡവലപ്മെന്റ് ഫോര്‍ ഫാമിലി” (value based personality development for family) എന്ന സെമിനാറില്‍ സംസാരി ക്കുകയായിരുന്നു അദ്ദേഹം.
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് കെ. ബാലകൃഷ്ണന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. സ്കോട്ട പ്രസിഡണ്ട് എസ്. എം. ജാബിര്‍ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ആഷിക്, മുസ്തഫ കുറ്റിക്കോല്‍ എന്നിവര്‍ സംസാരിച്ചു. ജന. സെക്രട്ടറി രാധാ കൃഷ്ണന്‍ സ്വാഗതവും ട്രഷറര്‍ അഷ്‌റഫ് വട്ടപൊയില്‍ നന്ദിയും പറഞ്ഞു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പൂര്‍വ വിദ്യാര്‍ത്ഥി