സമാജം ഈദ് ആഘോഷ ങ്ങള്‍ക്ക് സമാപനം

June 9th, 2019

അബുദാബി : രണ്ടു ദിവസ ങ്ങളി ലായി മുസ്സഫ യിലെ അബുദാബി മലയാളി സമാജം അങ്കണ ത്തില്‍ ഒരുക്കിയ ഈദ് ആഘോഷ ങ്ങള്‍ക്ക് വര്‍ണ്ണാ ഭമായ പരിസമാപ്തി.

ഒന്നാം ദിന ത്തിലെ പരി പാടി കളില്‍ പ്രസി ഡണ്ട് ഷിബു വര്‍ഗ്ഗീസ് ഈദ് സന്ദേശം നല്‍കി.

കേരള ത്തിന്റെ സമ്പുഷ്ടമായ സംസ്കാര വൈവിധ്യ ങ്ങളെ സമ ന്വയി പ്പിച്ചു കൊണ്ട് ഒരുക്കിയ ചിത്രീ കണ ത്തില്‍ സമാജം വനിതാ വേദി യുടേയും ബാല വേദി യു ടെയും നൂറില്‍ പരം കലാ കാര ന്മാര്‍ അരങ്ങില്‍ എത്തി. ബിജു കിഴക്ക നേല സംവി ധാനം ചെയ്ത ഈ പ്രോഗ്രാം ഏറെ പ്രേക്ഷക ശ്രദ്ധ നേടി. സൂഫി ഡാന്‍സ് ഒപ്പന, മാപ്പിള പ്പാട്ടുകള്‍ തുടങ്ങിയ കലാ പരി പാടി കളും ആഘോഷ ങ്ങളുടെ ഭാഗ മായി അരങ്ങേറി.

രണ്ടാം പെരു ന്നാളിള്‍ ദിന മായ ബുധ നാഴ്ച അര ങ്ങേറിയ സംഗീത നിശ യില്‍ മാപ്പിള പ്പാട്ട് ഗായ കന്‍ കണ്ണൂര്‍ ഷരീഫ്, സിയ ജാസ്മിന്‍, റംഷാദ്, സനം ഷരീഫ് തുടങ്ങിയവര്‍ പങ്കാളി കളായി. സമാജം സെക്ര ട്ടറി പി. കെ. ജയരാജ്, വൈസ് പ്രസിഡണ്ട് സലീം ചിറക്കല്‍, ട്രഷറര്‍ അബുള്‍ ഖാദര്‍ തിരുവത്ര, ചീഫ് കോഡി നേറ്റര്‍ സതീഷ്, രേഖിന്‍ സോമന്‍ എന്നി വര്‍ നേതൃത്വം നല്‍കി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഈദ് സംഗമവും വിനോദ യാത്ര യും സംഘടി പ്പിച്ചു.

June 9th, 2019

അബുദാബി : ഈദുല്‍ ഫിത്വര്‍ ആഘോഷ ത്തി ന്റെ ഭാഗ മായി അബു ദാബി ഇന്ത്യൻ ഇസ്ലാ മിക് സെന്റ റിന്റെ ആഭി മുഖ്യ ത്തിൽ ഈദ് സംഗമ വും വിനോദ യാത്ര യും സംഘടിപ്പിച്ചു.

ഈദ് സംഗമ ത്തിൽ പ്രശസ്ത ഗായകർ അണി നിരന്ന ഗാന മേള, ദഫ് മുട്ട്, ഒപ്പന, കോൽക്കളി, അറബിക് ഡാൻസ്, മിമിക്രി തുടങ്ങിയ വിവിധ കലാ പരി പാടി കൾ അരങ്ങേറി.

സെന്റർ പ്രസിഡണ്ട് പി. ബാവ ഹാജി അദ്ധ്യ ക്ഷത വഹിച്ചു. ജനറൽ സെക്ര ട്ടറി എം. പി. എം. റഷീദ് സ്വാഗത വും ട്രഷറര്‍ ഹംസ നടു വിൽ നന്ദി യും പറഞ്ഞു. കൾച്ചറൽ സെക്രട്ടറി റസാഖ് കെളോത്ത് പരിപാടി വിശദീകരിച്ചു.

യു. എ. ഇ. യുടെ വടക്കൻ എമി റേറ്റു കളി ലേക്ക് സെന്റർ സംഘടി പ്പിച്ച വിനോദ യാത്ര യില്‍ 3 ബസ്സു കളിലായി 150 ഓളം പേർ പങ്കാളി കളായി. ക്വിസ്സ് – ഗാന മത്സര ങ്ങളും വടം വലി ഉൾപ്പെടെ വിവിധ കായിക മത്സര ങ്ങൾ സംഘ ടിപ്പി ക്കു കയും വിജയി കൾക്ക് സമ്മാന ങ്ങളും നല്‍കി.

സെന്റർ ഭാര വാഹി കളായ ഹംസ നടുവിൽ, ടി. കെ. അബ്ദുസലാം, അബ്ദുല്ല നദ് വി, മൻസൂർ മൂപ്പൻ, ബി. സി. അബൂ ബക്കർ, ഇസ്മായിൽ അഞ്ചില്ലത്ത് എന്നി വർ നേതൃത്വം നൽകി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

തൊഴിലാളി ക്യാമ്പിൽ നിത്യോപ യോഗ സാധന ങ്ങളു മായി പയസ്വിനി കാസർ ഗോഡ്

June 2nd, 2019

payaswini-kasargod-ePathram
അബുദാബി : ജോലിയും ശമ്പളവും ഇല്ലാതെ മുസ്സഫ യിലെ ലേബർ ക്യാമ്പിൽ ദുരിതം അനുഭ വിക്കു ന്ന മല യാളി കൾ ഉൾ പ്പെടെ യുള്ള മുന്നൂ റോളം തൊഴി ലാളി കൾക്ക് ഭക്ഷ ണ സാധന ങ്ങളും മറ്റു നിത്യോ പയോഗ സാധന ങ്ങളും റമദാൻ മാസ ത്തിൽ എത്തിച്ച് കൊണ്ട് ‘പയ സ്വിനി കാസർ ഗോഡ്’ മറ്റു പ്രവാസി കൂട്ടായ്മ കൾക്ക് മാതൃക യായി.

അരി, പച്ച ക്കറി കൾ, തേയില, പാൽ പ്പൊടി തുടങ്ങി ഒരു ക്യാ മ്പി ലേക്ക് വേണ്ട തായ എല്ലാ വിധ സാധ നങ്ങളും കൂട്ടായ്മ നൽകുക യുണ്ടായി.

പത്തു മാസക്കാലമായി തൊഴി ലാളി കൾ അനു ഭവി ക്കുന്ന ദുരിത ത്തെ കുറിച്ച് വാർത്താ മാധ്യമ ങ്ങളി ലൂടെ അറിഞ്ഞ പയ സ്വിനി ഭാര വാഹി കൾ, അംഗ ങ്ങളിൽ നിന്ന് സ്വരൂ പിച്ച സാധന ങ്ങളും പണവും കൂടി യാണ് ഏക ദേശം പതി നഞ്ചു ദിവസ ത്തേ ക്ക് വേണ്ട തായ ഭക്ഷണ സാധന ങ്ങളും മറ്റു നിത്യോപ യോഗ സാധന ങ്ങളും എത്തിച്ചത്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഇന്ത്യൻ മീഡിയ അബു ദാബി യുടെ ഇഫ്താർ സംഗമം

May 28th, 2019

indian-media-ima-iftar-2019-ePathram
അബുദാബി : നയതന്ത്ര കാര്യാലയ ങ്ങളെയും സമൂഹ ത്തെയും കൂട്ടി യിണ ക്കുന്ന പാല മാണ് മാധ്യമ പ്രവർ ത്തകര്‍ എന്ന് ഇന്ത്യൻ എംബസി യിലെ കോൺ സൽ എം. രാജ മുരു കൻ.

എംബ സി യുടേത് ഉള്‍പ്പെടെ യു. എ. ഇ. യിലെ പൊതു ജന താൽപര്യമുള്ള വിഷയങ്ങൾ ജന ങ്ങളില്‍ എത്തി ക്കുന്നതിൽ മാധ്യമ പ്രവർ ത്ത കർ നൽകുന്ന സഹകരണം വില പ്പെട്ടതാണ് എന്നും പൊതു മാപ്പ് പ്രഖ്യാപിച്ച സന്ദർഭ ത്തില്‍ അബു ദാബി യിലെ ഇന്ത്യൻ മാധ്യമ പ്രവർ ത്തകർ മികച്ച സേവനം കാഴ്ച വച്ച തായും എം. രാജ മുരുകൻ കൂട്ടി ച്ചേർത്തു.

ഇന്ത്യൻ മീഡിയ അബുദാബി (ഇമ) സംഘടി പ്പിച്ച ഇഫ്താര്‍ വിരുന്നില്‍ മുഖ്യപ്രഭാഷണം നടത്തുക യായി രുന്നു അദ്ദേഹം.

പ്രവാസി ഇന്ത്യക്കാർ നേരിടുന്ന വിവിധ വിഷയ ങ്ങൾ എംബസി യുടെ ശ്രദ്ധ യിൽ പ്പെടു ത്തി പ്രശ്ന പരിഹാരം തേടുന്ന തിലും മാധ്യമ പ്രവർ ത്തകർ കാണി ക്കുന്ന ജാഗ്രത പ്രശംസ നീയ മാണ്. പ്രവർ ത്തന ങ്ങൾക്ക് എംബസി യുടെ പിന്തുണ ഉണ്ടാകും എന്നും അദ്ദേഹം പറഞ്ഞു.  പ്രസിഡണ്ട്റാഷിദ് പൂമാടം അദ്ധ്യക്ഷത വഹിച്ചു.

സാമൂഹ്യ – സാംസ്കാരിക സംഘ ടനാ സാരഥി കളായ ഷിബു വർഗീസ്, എ. കെ. ബീരാൻ കുട്ടി, പി. സത്യ ബാബു, ഹംസ നടു വിൽ, സലീം ചിറ ക്കൽ, വി. ടി. വി. ദാമോദരൻ, ഗഫൂർ, ചന്ദ്ര ശേഖരൻ, ഇമ ട്രഷറർ സമീർ കല്ലറ എന്നിവർ സംസാ രിച്ചു. ഇമ അംഗ ങ്ങളായ മാധ്യമ പ്രവർ ത്തകരും കുടുംബാംഗ ങ്ങളും സംബ ന്ധിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മലയാളി സമാജം വനിതാ വിഭാഗം കമ്മിറ്റി

May 9th, 2019

അബുദാബി : മലയാളി സമാജം വനിതാ വിഭാഗം കമ്മിറ്റി രൂപീ കരിച്ചു. സമാജം പ്രസി ഡണ്ട് ഷിബു വര്‍ഗ്ഗീസ്, ജനറൽ സെക്രട്ടറി പി. കെ. ജയ രാജൻ, വനിതാ വിഭാഗം കൺ വീനർ അപർണ്ണ സന്തോഷ് എന്നിവരുടെ നേതൃത്വ ത്തിൽ ചേർന്ന യോഗ ത്തിലാണ് പുതിയ ഭാര വാഹികളെ തെരഞ്ഞെടുത്തത്.

malayalee-samajam-ladies-wing-2019-ePathram

സിന്ധു ലാലി (കൺ വീനര്‍,) ഷഹാന മുജീബ്, ശോഭ വിശ്വം, ഷബ്‌ന ഷാജ ഹാൻ (ജോയി ന്റ് കൺ വീനർ മാര്‍) എന്നി വരാണു ഭാരവാഹികള്‍. 70 അംഗ ങ്ങ ളുള്ള വനിതാ വിഭാ ഗം മാനേജിംഗ് കമ്മിറ്റിയും നിലവിൽ വന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഇന്ത്യൻ എംബസ്സി യിൽ നൃത്ത വിരുന്നു സംഘടിപ്പിച്ചു
Next »Next Page » ഐ.എസ്. സി. ഖുർ ആൻ പാരാ യണ മത്സരം : ഔപചാരിക ഉദ്ഘാടനം വ്യാഴാഴ്ച »



  • ആരോഗ്യ മേഖലയുടെ ചരിത്രവും ഭാവിയും പങ്കു വച്ച് ഡോ. ജോര്‍ജ്ജ് മാത്യു
  • ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം : കണ്ടു പിടിക്കുവാൻ എ. ഐ. ക്യാമറകൾ
  • ഉംറ തീര്‍ത്ഥാടനം ഏപ്രില്‍ 29 മുതല്‍ ഹാജിമാര്‍ക്ക് മാത്രം
  • വീട് ഇല്ലാത്ത പ്രവാസിക്ക് വീട് നിർമ്മിച്ച് നൽകുന്നു
  • രാജപുരം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂൾ കൂട്ടായ്മ പുതിയ കമ്മിറ്റി
  • ലോഗോ പ്രകാശനം ചെയ്തു
  • കെ. എസ്. സി. ഈദ് ആഘോഷം ‘പെരുന്നാൾ നിലാവ്’ അരങ്ങേറി
  • കണ്ണൂർ ജില്ലാ കെ. എം. സി. സി. ഒരുക്കിയ ‘ഈദ് സംഗമം’ ശ്രദ്ധേയമായി
  • ഇമ ഇഫ്‌താർ വിരുന്നും കുടുംബ സംഗമവും
  • ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് പദ്ധതി : ഡോ. ഷംഷീര്‍ വയലില്‍ അഞ്ച് ദശ ലക്ഷം ദിര്‍ഹം നല്‍കി
  • അബുദാബി മലയാളീസ് ഒരുക്കിയ ‘നൂറിഷ് റമദാൻ’ ശ്രദ്ധേയമായി
  • ഭരണാധികാരികൾക്ക് റമദാൻ ആശംസകൾ നേർന്ന് സലാം പാപ്പിനിശ്ശേരി
  • മുഹമ്മദ് ബിൻ സായിദ് ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റി സ്ഥാപിതമായി
  • ഇ. കെ. നായനാർ മെമ്മോറിയൽ ഫുട് ബോൾ : ഷാബിയ-നാദിസിയ മേഖലകൾ ചാമ്പ്യന്മാർ
  • സൗഹൃദ സ്നേഹ സംഗമമായി സമൂഹ നോമ്പുതുറ
  • ഇഖ്‌വ ഇഫ്‌താർ സൗഹൃദ സംഗമം
  • അനോര ഗ്ലോബൽ പുതിയ ഭരണ സമിതി
  • പത്തനംതിട്ട ജില്ലാ കെ. എം. സി. സി. റമദാൻ റിലീഫിന് തുടക്കമായി
  • ഇ. കെ. നായനാർ സ്മാരക റമദാൻ ഫുട് ബോൾ ടൂർണ്ണ മെന്റ് ശനിയാഴ്ച മുസ്സഫയിൽ
  • അബുദാബി മലയാളീസ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine