അബുദാബി : കണ്ണൂർ തളിപ്പറമ്പ‌് സർ സയ്യിദ് കോളേജ് 1996 പ്രീ ഡിഗ്രി ബാച്ചി ന്റെ ഒത്തു ചേരൽ അബു ദാബി യിൽ നടന്നു. കോർണിഷ‌് ഹെറി റ്റേജ‌് പാർക്കിൽ ഒരു ക്കിയ പരി പാടി, ഇരുപത്തി രണ്ട് വർഷ ത്തിനു ശേഷം കണ്ടു മുട്ടുന്ന പഴയ കൂട്ടു കാരുടെ സംഗമ വേദി യായി മാറി.
പ്രീഡിഗ്രി പഠന ത്തിനു ശേഷം തുടര്‍ വിദ്യാഭ്യാസ ത്തിനും ജോലി സംബന്ധ മായും പല സ്ഥല ങ്ങളി ലേക്ക‌് ചേക്കേറിയ വരില്‍ ചിലര്‍ അബു ദാബി യില്‍ ഒത്തു കൂടു കയും വാട്സാപ്പ് – ഫേയ്സ് ബുക്ക് ഗ്രൂപ്പു കളി ലൂടെ പഴയ കാല സഹ പാഠി കളെ കണ്ടെത്തി വീണ്ടും ഒത്തു ചേര്‍ ന്നതും സംഗമം സംഘടി പ്പിച്ചതും.
കോളേജ് കാല ഘട്ടത്തിലേക്ക് വീണ്ടും ഒരു തിരിച്ചു പോക്കി നായി സർ സയ്യിദ് കോളേജ് അങ്കണ ത്തില്‍, 2019 ആഗസ്റ്റ് 18 ന‌് വിപുല മായ പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടി പ്പിക്കാൻ തീരുമാനിച്ചു. ഈ ചടങ്ങില്‍ വെച്ച് ആദ്യ കാല അദ്ധ്യാ പകരെ ആദരിക്കും.
കോളേജിലെ നിർദ്ധന വിദ്യാർ ത്ഥി കൾക്ക‌് സ‌്കോളർ ഷിപ്പ‌് നൽകാനും മിടുക്ക രായ വിദ്യാർത്ഥി കളെ കണ്ടെ ത്തി പ്രോല്‍ സാഹ നങ്ങള്‍ നല്‍കു വാനും വരും വര്‍ഷ ങ്ങളിലും കോളേജിൽ വച്ച‌് സംഗമം നടത്താനും കൂട്ടായ്മ തീരു മാനിച്ചു.
കെ. പി. സിദ്ദീഖ‌് ചൂട്ടാട‌്, തൻവീർ തളിമ്പറമ്പ, ഇർഷാദ‌് പള്ളിക്കുന്ന‌് തുടങ്ങി യവർ കൂട്ടായ്മ ക്കു നേതൃത്വം നൽകി.