Wednesday, February 5th, 2020

ഇസ്‌ലാമിക് സെന്റ റിൽ ‘ഇൻക്രെഡിബിൾ ഇന്ത്യ’

islamic-center-india-fest-incredible-india-2020-ePathram
അബുദാബി : ഭാരത ത്തിന്റെ വൈവിധ്യ ങ്ങളെ അവ തരി പ്പിച്ചു കൊണ്ട് അബു ദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ ഇന്ത്യാ ഫെസ്റ്റ് സംഘടി പ്പിക്കുന്നു.

‘ഇൻക്രെഡിബിൾ ഇന്ത്യ’ എന്ന ആശയ ത്തിൽ വിവിധ സംസ്ഥാന ങ്ങളിലെ കലാ – സാംസ്കാരിക പരി പാടി കളും ഭക്ഷണ വിഭവ ങ്ങളും മൂന്നു ദിവസ ങ്ങളി ലായി സെന്ററില്‍ നട ക്കുന്ന ഇന്ത്യാ ഫെസ്റ്റിൽ അരങ്ങേറും എന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.

ഫെബ്രുവരി 6, 7, 8 തീയ്യതി കളിൽ (വ്യാഴം, വെള്ളി, ശനി) വൈകുന്നേരം 5 മണി മുതൽ രാത്രി 11 മണി വരെ യാണ് ഇന്ത്യാ ഫെസ്റ്റ് അവതരിപ്പി ക്കുക. വെള്ളി യാഴ്ച ഉച്ചക്ക് ഒന്നര മണി മുതൽ അഞ്ചര മണി വരെ കുടുംബ ങ്ങൾക്ക് വേണ്ടി പ്രവേശനം പരിമിത പ്പെടുത്തി യിട്ടുണ്ട്.

incredible-india-islamic-center-india-fest-2020-ePathram

ഇന്ത്യയിൽ നിന്നും യു. എ. ഇ. യിൽ നിന്നുമുള്ള 200 ഓളം കലാ കാര ന്മാരുടെ സംഘം മൂന്ന് ദിവസ ങ്ങളിലും പരി പാടികൾ അവതരി പ്പിക്കും. യു. എ. ഇ. – ഇന്ത്യാ സാംസ്കാ രിക ബന്ധം ചിത്രീ കരി ക്കു ന്ന വൈവിധ്യ ങ്ങളായ ചിത്രീ കരണ ങ്ങളും നൃത്ത നൃത്യ ങ്ങളും അര ങ്ങേറും.

നാടൻ പലഹാരങ്ങളും പാനീയങ്ങളും അടക്കം നാവിൽ കൊതിയൂറുന്ന ഭക്ഷ്യ വിഭവ ങ്ങളും ഒരുക്കി കൊണ്ട് കെ. എം. സി. സി. സംസ്ഥാന കമ്മി റ്റി യും വിവിധ ജില്ലാ കമ്മിറ്റികളും അബു ദാബി യിലെ ഭക്ഷണ ശാല കളും സ്റ്റാളു കൾ ഒരുക്കും. സെന്ററിന് പുറത്ത് പ്രത്യേകമായി നിർമ്മി ക്കുന്ന നാൽപ്പതോളം സ്റ്റാളുകൾ ഉണ്ടായിരിക്കും എന്നും സംഘാടകർ അറിയിച്ചു.

ഇന്ത്യാ ഫെസ്റ്റി ന്റെ പത്ത് ദിർഹം വിലയുള്ള പ്രവേശന കൂപ്പൺ നറുക്കിട്ടെടുത്ത് ഒന്നാം സമ്മാനം റിനോ കാറും മറ്റു ആകർഷക ങ്ങളായ 100 സമ്മാനങ്ങളും നൽകും.

ഇസ്‌ലാമിക് സെന്റർ ആക്ടിംഗ് പ്രസിഡണ്ട് ടി. കെ. അബ്ദുൽ സലാം, ജനറൽ സെക്രട്ടറി എം. പി. എം. റഷീദ്, പ്രോജക്റ്റ് എക്സിക്യൂഷൻ ടീം ചെയർമാൻ എം. എം. നാസർ, കൺ വീനർ അബ്ദുൽ ഖാദർ ഒളവട്ടൂർ എന്നിവർ വാർത്താ സമ്മേളന ത്തിൽ പങ്കെടുത്തു.

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്
  • ലുലു മാംഗോ മാനിയ വൈറലായി
  • ഈദ് രാവ് : സംഗീത നിശയുമായി കണ്ണൂർ ഷെരീഫ്
  • ഏകീകൃത ദേശീയ ആരോഗ്യ പരി രക്ഷാ പദ്ധതി : ചരിത്ര പ്രസിദ്ധമായ തീരുമാനം
  • അപകടകരമായ ഡ്രൈവിംഗ് : വാഹനം പിടിച്ചെടുത്തു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine