കെ. എം. സി. സി. ആലപ്പുഴ ജില്ലാ കമ്മിറ്റി രൂപീകരിച്ചു

November 25th, 2018

abudhabi-kmcc-logo-ePathram അബുദാബി : കെ. എം. സി. സി. ആലപ്പുഴ ജില്ലാ കമ്മിറ്റി ഭാര വാഹി കളെ തെര ഞ്ഞെ ടുത്തു. ഷാനവാസ് ഖാൻ ചാരുമൂട് (പ്രസിഡണ്ട്), ദാവൂദ് ഷേഖ് (ജനറൽ സെക്രട്ടറി), കെ. സജീർ ആലപ്പുഴ (ട്രഷറർ) ഷൈജു മേടയിൽ, രജി ചന്തിരൂർ, സക്കീർ ആലപ്പുഴ (വൈസ് പ്രസി ഡണ്ടു മാർ), മുഹമ്മദ് സാദിഖ്, കെ. എസ്. ജുനൈദ് (സെക്രട്ടറി മാർ) എന്നിവ രാണ് മുഖ്യ ഭാര വാഹി കള്‍.

 

alappuzha-kmcc-committee-2018-ePathram

കെ. എം. സി. സി. ആലപ്പുഴ ജില്ലാ കമ്മിറ്റി ഭാര വാഹികള്‍

അബുദാബി ഇന്ത്യൻ ഇസ് ലാമിക് സെന്‍ററിൽ നടന്ന യോഗ ത്തില്‍ ഷാനവാസ് ഖാൻ അദ്ധ്യ ക്ഷത വഹിച്ചു. അബുദാബി കെ. എം. സി. സി. സൗത്ത് സോൺ മുൻ ജനറൽ സെക്രട്ടറി എ. സഫീഷ് യോഗം ഉദ്ഘാടനം ചെയ്തു.

ആലപ്പുഴ ജില്ല യിലെ സാമൂഹിക – ജീവ കാരുണ്യ മേഖല കളിൽ പ്രവർത്തനം വ്യാപിപ്പി ക്കുവാനും ജില്ല യി ലെ തെരഞ്ഞെ ടുത്ത സർക്കാർ ആശു പത്രി യിൽ വാട്ടർ കൂളർ സ്ഥാപി ക്കുവാനും തീരു മാനിച്ചു.

റിലീഫ് പ്രവർ ത്തന ങ്ങൾ ഏകോപി പ്പിക്കു ന്നതി നായി ജനറല്‍ സെക്രട്ടറിയെ ചുമതല പ്പെടുത്തി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ദേ​ശീ​യ ദി​നാ​ഘോ​ഷം : കെ. എം. ​സി. ​സി. പൊ​തു ​സ​മ്മേ​ള​നം ഡി​സം​ബ​ർ ഒ​ന്നി​ന്

November 22nd, 2018

dubai-kmcc-logo-big-epathram
ദുബായ്: നാൽപ്പത്തിയേഴാമത് യു. എ. ഇ. ദേശീയ ദിന ആഘോഷ ങ്ങളുടെ ഭാഗ മായി ദുബായ് കെ. എം. സി. സി. സംഘടി പ്പിക്കുന്ന പൊതു സമ്മേളനം ഡിസംബർ 1 ശനിയാഴ്ച വൈകുന്നേരം ഏഴു മണി ക്ക് ഗർഹൂദ് എൻ. ഐ. മോഡൽ സ്കൂൾ ഗ്രൗണ്ടിൽ നടക്കും.

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി. കെ. കുഞ്ഞാലിക്കുട്ടി എം.പി., അഖി ലേന്ത്യാ ഓർഗ നൈസിംഗ് സെക്രട്ടറി ഇ. ടി. മുഹമ്മദ് ബഷീർ എം. പി., കെ. എം. ഷാജി. എം. എൽ. എ., യു. എ. ഇ. യി ലേയും ഇന്ത്യ യിലേയും നയ തന്ത്ര പ്രതി നിധി കൾ തുട ങ്ങി സാമൂഹ്യ – സാംസ്കാരിക – വിദ്യാഭ്യാസ രംഗ ങ്ങളിലെ പ്രമുഖർ സംബ ന്ധിക്കും.

വിവിധ മേഖല കളിൽ വ്യക്തി മുദ്ര പതി പ്പിച്ച വരെ ചടങ്ങിൽ ആദരിക്കും.

തുടര്‍ന്ന് പ്രമുഖ മാപ്പിള പ്പാട്ടു ഗായിക വിളയിൽ ഫസീല യുടെ നേതൃത്വ ത്തില്‍ സംഗീത നിശ ‘ഇശൽ നൈറ്റ്’ അര ങ്ങേറും. കൊല്ലം ശാഫി, കണ്ണൂർ മമ്മാലി, നസീബ് നില മ്പൂർ, റാഫി കുന്ദം കുളം, മുഫ് ലിഹ് തുടങ്ങിയ ഗായ കര്‍ പങ്കെടുക്കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കെ. എസ്‌. സി. കേരളോത്സവം നവംബര്‍ 29 മുതൽ

November 20th, 2018

ksc-logo-epathram
അബുദാബി : കേരളാ സോഷ്യൽ സെന്റർ (കെ. എസ്‌. സി.) സംഘടി പ്പിക്കുന്ന കേരളോത്സവം-2018, നവം ബര്‍ 29, 30, ഡിസംബർ 1 (വ്യാഴം, വെള്ളി, ശനി) എന്നീ ദിവസ ങ്ങളില്‍ കെ. എസ്‌. സി. അങ്കണ ത്തില്‍ വെച്ചു നടക്കും.

നാട്ടുത്സവ ങ്ങളെ അനുസ്മരിപ്പിക്കുന്ന കേരളോത്സവ ത്തിൽ നാടൻ ഭക്ഷ്യ വിഭവ ങ്ങളും പല ഹാര ങ്ങളും ലഭ്യ മാവുന്ന തട്ടു കട കൾ, ശാസ്ത്ര പ്രദർശനം, പുസ്തക ശാല കൾ, മെഡിക്കല്‍ ക്യാമ്പു കള്‍ കൂടാതെ വിവിധ വാണിജ്യ സ്റ്റാളു കൾ തുടങ്ങിയവ ഉണ്ടാവും.

നാട്ടില്‍ നിന്നും എത്തുന്ന കലാ കാരന്മാര്‍ അണി നിര ക്കുന്ന സംഗീത നൃത്ത സന്ധ്യയും പ്രവാസി കലാ പ്രതിഭ കള്‍ ഒരുക്കുന്ന വിവിധ കലാ പരി പാടി കളും അരങ്ങേറും.

വൈകുന്നേരം അഞ്ചു മണി മുതല്‍ രാത്രി പതിനൊന്നു മണി വരെ മൂന്നു ദിവസ ങ്ങളി ലായി നടക്കുന്ന കേരളോ ത്സവ നഗരി യി ലേക്ക് പത്തു ദിര്‍ഹം വില യുള്ള പ്രവേശന കൂപ്പണ്‍ വഴി സന്ദര്‍ശ കരെ നിയന്ത്രിക്കും.

മൂന്നാം ദിവസം ഈ പ്രവേശന കൂപ്പണ്‍ നറുക്കിട്ട് കാർ ഉൾപ്പെടെ നൂറോളം സമ്മാന ങ്ങളും നൽകും.

കേരളാ സോഷ്യല്‍ സെന്റ രിന്റെ നവീ കരണ പ്രവർ ത്തന ങ്ങൾക്കു വേണ്ടി യുള്ള ധന സമാ ഹര ണാർഥം സംഘ ടിപ്പി ക്കുന്ന പരി പാടി യിൽ നിന്ന് ലഭിക്കുന്ന വരുമാന ത്തിൽ ഒരു വിഹിതം പ്രളയ ദുരിതാശ്വാസ നിധി യിലേക്ക് സംഭാവന ചെയ്യും എന്ന് ഭാര വാഹി കള്‍ അറിയിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

റാഷിദ് പൂമാട ത്തിന്ന് അലിഫ് മീഡിയ മാധ്യമ പുരസ്കാരം

September 30th, 2018

rashid-poomadam-siraj-news-ePathram അബുദാബി : അലിഫ് മീഡിയ യുടെ വാര്‍ഷിക ആഘോഷ ത്തോട് അനുബന്ധിച്ചു ഏര്‍ പ്പെടു ത്തിയ മാധ്യമ ശ്രീ പുരസ്കാര ത്തിനു റാഷിദ് പൂമാടം അര്‍ഹ നായി. ജീവ കാരുണ്യ മേഖല യുമായി ബന്ധപ്പെട്ട വാര്‍ത്ത കളാണ് അദ്ദേഹത്തെ അവാര്‍ ഡി നായി പരിഗണി ക്കു വാന്‍ കാരണം എന്ന് അലിഫ് മീഡിയ ഡയറക്ടര്‍ മുഹമ്മദലി പറഞ്ഞു.

മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ ഇന്ത്യന്‍ മീഡിയ അബു ദാബി കമ്മിറ്റി യുടെ നിലവിലെ പ്രസിഡണ്ടാണ് സിറാജ് ദിനപത്രം അബുദാബി ബ്യൂറോ ചീഫായ റാഷിദ് പൂമാടം.

കഴിഞ്ഞ അഞ്ചു വര്‍ഷ മായി സിറാജ് ദിന പ്പത്ര ത്തില്‍ പ്രവര്‍ത്തിക്കുന്ന റാഷിദിന്ന് 2015 ല്‍ ഐ. എം. സി. സി. യുടെ മെഹബൂബെ മില്ലത്ത് മാധ്യമ പുരസ്കാരം, 2016 ല്‍ യു. എ. ഇ. ആഭ്യ ന്തര മന്ത്രാ ലയ മാധ്യമ അവാര്‍ഡ്, 2017 ല്‍ ദര്‍ശന സാംസ്‌കാരിക വേദി മാധ്യമശ്രീ പുര സ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

ഒക്ടോബർ 4 വ്യാഴം രാത്രി 8 മണി ക്ക് അബു ദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റ റിൽ അര ങ്ങേറുന്ന മെഹ്‌ ഫിൽ നൈറ്റ്’ വേദി യില്‍ വെച്ച് അവാര്‍ഡ് സമ്മാനിക്കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അബൂന സായിദ് : അബ്ദു സമദ് സമദാനി മുഖ്യ പ്രഭാഷണം നടത്തും

September 30th, 2018

samadani-iuml-leader-ePathram
അബുദാബി : സായിദ് വർഷാചരണത്തിന്ന് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് അബു ദാബി തവനൂർ മണ്ഡലം കെ. എം. സി. സി. ‘അബൂന സായിദ്’ എന്ന പേരിൽ സംഘ ടിപ്പി ക്കുന്ന പരി പാടി ഒക്ടോബർ 5 വെള്ളി യാഴ്‌ച ഇന്ത്യൻ ഇസ്ലാമിക് സെൻററിൽ നടക്കും എന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറി യിച്ചു.

thavanoor-kmcc-abuna-zayed-ePathram

വൈകുന്നേരം എട്ടു മണിക്ക് നടക്കുന്ന പൊതു സമ്മേളന ത്തിൽ പ്രമുഖ വാഗ്മി അബ്ദു സമദ് സമ ദാനി ‘അബൂന സായിദ്’ മുഖ്യ പ്രഭാഷണം നടത്തും. മുഖ്യ അതിഥി യായി ശശി തരൂർ എം. പി. സംബ ന്ധിക്കും.

ശൈഖ് സായിദി ന്റെ മത കാര്യ ഉപദേഷ്ടാവ് ആയി രുന്ന ശൈഖ് അലി അൽ ഹാഷ്മി, കെ. എം. സി. സി. നേതാ ക്കളും അബു ദാബി യിലെ സാമൂഹ്യ സാംസ്കാ രിക രംഗ ങ്ങളിലെ പ്രമുഖരും ചടങ്ങിൽ സംബ ന്ധിക്കും. ഫോക് ലോർ അവാർഡ് ജേതാവ് വി. ടി. വി. ദമോദരനെ ചടങ്ങിൽ ആദരിക്കും.

ഇതോട് അനുബന്ധിച്ച് രാവിലെ 8 മണി മുതൽ12 മണി വരെ രക്ത ദാന ക്യാമ്പും ഉച്ചക്ക് 2 മണി മുതൽ വൈകു ന്നേരം 4 മണി വരെ ചിത്ര രചന മത്സരവും സംഘ ടിപ്പി ച്ചിട്ടുണ്ട്.

ആറ് വയസ്സു മുതൽ ഒമ്പത് വയസ്സു വരെ, ഒമ്പത് വയസ്സ് മുതൽ 18 വയസ്സ് വരെ എന്നിങ്ങനെ രണ്ട് വിഭാ ഗങ്ങ ളി ലായാണ് ചിത്ര രചന മത്സരം. വിജയി കൾക്ക് ആർട്ടിസ്റ്റ് നമ്പൂതിരി യുടെ കൈയ്യൊപ്പോടെ യുള്ള സർട്ടിഫി ക്കറ്റും ട്രോഫിയും സമ്മാനിക്കും.

കെ. എം. സി. സി. നേതാക്കളായ എം. പി. എം. റഷീദ്, ഹൈദർ ബിൻ മൊയ്തു നെല്ലിശ്ശേരി,ടി. സി. മൊയ്‌തീൻ, നൗഷാദ് തൃപ്ര ങ്ങോട്, അബ്ദുൽ റഹ്മാൻ കൂട്ടായി, ഷമീർ പുറത്തൂർ, നൗഫൽ ആലു ങ്ങൽ എന്നിവർ വാർത്താ സമ്മേ ളന ത്തിൽ സംബന്ധിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സാമൂഹ്യ സംഗീത നാടകം ‘മഴവില്ലഴക്’ അരങ്ങില്‍ എത്തുന്നു
Next »Next Page » കണ്ണൂർ ഷെരീഫിന്റെ മെഹ്ഫിൽ അബുദാബി യിൽ »



  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
  • അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
  • ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല
  • കെ. എം. സി. സി. യുടെ ‘മാനവീയം’ ക്യാമ്പയിൻ : ഫിലിപ്പ് മമ്പാട് അബുദാബിയിൽ
  • സമാജം ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍ മുസഫയിൽ
  • പ്രവാസികൾക്കു വേണ്ടി പുതിയ ബസ്സ് സർവ്വീസ് ആരംഭിക്കും : മന്ത്രി കെ. ബി. ഗണേഷ് കുമാര്‍
  • സന്ദര്‍ശക വിസക്കാര്‍ക്ക് അഭയ പദ്ധതിയുമായി അഹല്യ
  • ഇമ കമ്മിറ്റി പ്രവർത്തന ഉദ്ഘാടനവും സൗഹൃദ സംഗമവും തിങ്കളാഴ്ച
  • ഡ്രൈവിംഗിൽ ഫോൺ ഉപയോഗിച്ചാൽ 800 ദിർഹം പിഴ : ഷാർജ പോലീസ്
  • ഓർമ – ബോസ്‌ കുഞ്ചേരി സാഹിത്യ പുരസ്കാരം ഹുസ്ന റാഫി, വെള്ളിയോടൻ എന്നിവർക്ക്
  • ഒന്നാമത് റെജിൻ ലാൽ മെമ്മോറിയൽ ട്രോഫി ഡി. സി. എ. ടീമിന്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine