ഗ്രീന്‍ വോയ്‌സ് ‘സ്നേഹപുരം 2017’ ഇസ്ലാമിക് സെന്ററിൽ

May 14th, 2017

green-voice-12th-edition-sneha-puram-2017-ePathram
അബുദാബി : സാംസ്കാരിക കൂട്ടായ്മ യായ ഗ്രീന്‍ വോയ്‌സിന്റെ പന്ത്രണ്ടാം വാര്‍ഷിക ആഘോഷ ങ്ങൾ ‘സ്നേഹ പുരം 2017′ എന്ന പേരിൽ മെയ് 14 ഞായറാഴ്ച രാത്രി 8 മണിക്ക് അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ അരങ്ങേറും.

കേരള ത്തിലും ഗൾഫിലും കലാ സാഹിത്യ മാധ്യമ ജീവ കാരുണ്യ രംഗ ങ്ങളിൽ നൽകിയ സംഭാവന കളെ മാനിച്ചു കൊണ്ട് ഗ്രീൻ വോയ്സ് എല്ലാ വര്‍ഷവും നല്‍കി വരുന്ന വിവിധ പുരസ്കാര ങ്ങള്‍ സ്നേഹ പുരം പരിപാടിയില്‍ വെച്ച് സമ്മാനിക്കും.

പ്രമുഖ എഴുത്തുകാരനും പത്ര പ്രവര്‍ത്തകനുമായ കുഞ്ഞിക്കണ്ണൻ വാണി മേലിനു ഈ വർഷ ത്തെ ‘ഹരിതാക്ഷര’ പുരസ്‌കാരം, പ്രമുഖ മാധ്യമ പ്രവര്‍ ത്തക ഷാനി പ്രഭാകറിന് ‘മാധ്യമശ്രീ’ പുരസ്കാരം, അഷ്‌റഫ് താമരശ്ശേരിക്ക് ‘കർമ്മശ്രീ’ പുരസ്കാരം, പ്രമുഖ മാപ്പിള പ്പാട്ടു ഗായകൻ എടപ്പാൾ ബാപ്പു വിന് ‘കലാശ്രീ’പുരസ്കാരം എന്നിവ സമ്മാ നിക്കും.

പ്രവാസ ലോകത്തെ മാധ്യമ പ്രവർത്തന മികവി നും മറ്റു വിവിധ മാധ്യമ രംഗ ങ്ങളിലെ മികവുറ്റ പ്രവർത്തന ങ്ങളെ മാനിച്ച് കൊണ്ട് ഓണ്‍ ലൈന്‍ ദീപിക റിപ്പോർ ട്ടറും കോള മിസ്റ്റു മായ അനിൽ സി. ഇടിക്കുള, മാതൃഭൂമി ന്യൂസ് ഗൾഫ് ചീഫ് ഐപ്പ് വള്ളിക്കാടൻ, പ്രവാസി ഭാരതി റേഡിയോ സാരഥി കെ. ചന്ദ്ര സേനൻ, മലയാള മനോരമ ഗൾഫ് ചീഫ് ജെയ്മോൻ ജോർജ് എന്നി വരെ ആദരിക്കും.

കരപ്പാത്ത് ഉസ്മാൻ, കെ. കെ. മൊയ്തീന്‍ കോയ, ജലീല്‍ പട്ടാമ്പി എന്നിവര്‍ അട ങ്ങിയ സമിതി യാണ് ജേതാക്കളെ തീരുമാനിച്ചത്. തങ്ങളുടെ മേഖല കളിലെ ലക്ഷ്യ ബോധ മാർന്ന പ്രവർത്തനം വഴി പ്രവാസി കളുടെ പൊതു ജീവിത ത്തിൽ ഇവർ നടത്തിയ ക്രിയാത്മക ചലന ങ്ങളാണ് അവാർഡിന് പരിഗണിച്ചത് എന്നും ഗ്രീന്‍ വോയ്സ് പുര സ്കാര സമിതി അറിയിച്ചു.

*  ഗ്രീന്‍ വോയ്സ് ‘ഹരിതാക്ഷര പുരസ്‌കാരം’ കവി വീരാന്‍ കുട്ടിക്ക്

**  ഗ്രീന്‍ വോയ്‌സ് മാധ്യമ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

***  ഗ്രീന്‍ വോയ്‌സ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

* ഗ്രീന്‍ വോയ്സ് ‘സ്നേഹപുരം’ ഇസ്ലാമിക് സെന്ററില്‍ 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മലയാളി സമാജം പ്രവർത്തന ഉദ്‌ഘാടനം ശനിയാഴ്‌ച

May 11th, 2017

logo-abudhabi-malayalee-samajam-ePathram അബുദാബി : മുസ്സഫ യിലെ അബു ദാബി മലയാളി സമാജം 2017- 18 വർഷത്തെ കമ്മിറ്റി യുടെ പ്രവർത്തന ഉദ്‌ഘാടനം മെയ് 13 ശനിയാഴ്‌ച രാത്രി 8.30 നു നടക്കും. സമാജം മുഖ്യ രക്ഷാധി കാരിയും ലുലു ഗ്രൂപ്പ് ചെയർ മാനും മാനേജിംഗ് ഡയറ ക്‌ടറു മായ എം. എ. യൂസഫലി മുഖ്യ അതിഥി യായി ചടങ്ങില്‍ പങ്കെടുക്കും. വിവിധ കലാ സാംസ്‌കാരിക പരിപാടികളും അരങ്ങേറും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പ്രോഗ്രസ്സീവ് ഗുരുവായൂർ ഫെസ്റ്റ് വെള്ളി യാഴ്ച അബുദാബിയിൽ

May 9th, 2017

progressive-chavakkad-logo-epathram
അബുദാബി : ഗുരുവായൂര്‍ നിയോജക മണ്ഡലം പ്രവാസി കളുടെ കൂട്ടായ്മ യായ ‘പ്രോഗ്രസ്സീവ്’ സംഘടിപ്പിക്കുന്ന ‘ഗുരുവായൂര്‍ ഫെസ്റ്റ് 2017’ മെയ്‌12 വെള്ളി യാഴ്ച വൈകു ന്നേരം 4 മണി മുതല്‍ അബു ദാബി കേരള സോഷ്യൽ സെന്‍ററില്‍ നടക്കും എന്ന് സംഘാ ടകർ അറിയിച്ചു.

shahbaz-aman-singing--progressive-chavakkad-family-gathering-ePathram

ഫെസ്റ്റിന്‍റെ ഭാഗമായി ഒരുക്കുന്ന കുടുംബ സംഗമ ത്തിൽ 40 വര്‍ഷ ത്തെ പ്രവാസം പിന്നിട്ടവരെ ആദരിക്കും.

തുടര്‍ന്ന് രാത്രി 8.30 ന് പ്രശസ്ത സംഗീത സംവിധായ കനും പിന്നണി ഗായകനു മായ ഷഹബാസ് അമൻ നേതൃത്വം നൽകുന്ന സംഗീത നിശ അരങ്ങേറും.

വിവരങ്ങൾക്ക് 050 – 79 76 375

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കെ. എസ്‌. സി. പുതിയ കമ്മിറ്റി യുടെ പ്രവർത്തന ഉദ്ഘാടനം‍ ടി. ഡി. രാമകൃ ഷ്‌ണൻ നിർവ്വ ഹിച്ചു

May 9th, 2017

ksc-logo-epathram
അബുദാബി : കേരള സോഷ്യൽ സെന്ററി ന്റെ 2017-18 വർഷത്തെ കമ്മിറ്റി യുടെ പ്രവർത്തന ഉദ്ഘാടനം‍ പ്രശസ്ത എഴുത്തു കാരൻ ടി. ഡി. രാമ കൃഷ്‌ണൻ നിർവ്വ ഹിച്ചു.

സമകാലിക ഇന്ത്യയിൽ വെറുപ്പിന്റെ വ്യാപാരമാണു നടന്നു കൊണ്ടി രിക്കുന്നത് എന്നും കലാ സാംസ്‌കാ രിക സാമ്പത്തിക മേഖല കളി ലെല്ലാം ഇതു പടർന്നു കൊണ്ടിരി ക്കുകയാണ്. ഇതിനെ ചെറുക്കേ ണ്ടതായ ഉത്തര വാദിത്വ മാണ് നമ്മള്‍ ഓരോ രുത്തരിലും നിക്ഷിപ്ത മായി ട്ടുള്ളത് എന്നും ടി. ഡി. രാമ കൃഷ്‌ണൻ പറഞ്ഞു. എഴുത്തു കാരുടെ കയ്യൊപ്പോടു കൂടിയ പുസ്‌തക സമാഹരണ പദ്ധതി യുടെ ലോഗോ പ്രകാശനവും ടി. ഡി. രാമകൃഷ്‌ണൻ നിർവ്വ ഹിച്ചു.

ടി. കെ. മനോജ്‌ അധ്യക്ഷത വഹിച്ചു. ജയപ്രകാശ് വര്‍ക്കല സ്വാഗതവും അജീബ് പരവൂര്‍ നന്ദിയും പറഞ്ഞു. സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും സംഘടനാ ഭാര വാഹികളും ചടങ്ങിൽ സംബന്ധിച്ചു. കെ. എസ്​. സി. കലാ വിഭാഗ ത്തിന്റെ നേതൃത്വ ത്തില്‍ വൈവിധ്യ മാർന്ന കലാ പരിപാടികള്‍ അരങ്ങേറി.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

കേരള സോഷ്യല്‍ സെന്റർ : കമ്മിറ്റി പ്രവര്‍ത്തന ഉദ്ഘാടനം

May 5th, 2017

ksc-logo-epathram
അബുദാബി : കേരള സോഷ്യല്‍ സെന്റ റിന്റെ 2017- 18 വര്‍ഷ ത്തേക്കുള്ള പുതിയ കമ്മിറ്റി യുടെ പ്രവ ര്‍ത്തന ഉദ്ഘാടനം മെയ് 6 ശനിയാഴ്ച വൈകു ന്നേരം 8.30ന് നടക്കും പ്രശസ്ത എഴുത്തു കാരൻ ടി. ഡി. രാമ കൃഷ്ണൻ മുഖ്യ അതിഥി യായി സംബന്ധിക്കും. അബുദാബി യിലെ സാമൂഹ്യ സാംസ്കാരിക മാധ്യമ രംഗത്തെ പ്രമുഖർ പങ്കെടുക്കും. തുടർന്ന് കെ. എസ്. സി. കലാ വിഭാഗം ഒരുക്കുന്ന വിവിധ പരി പാടി കൾ അരങ്ങേറും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « യു. എ. ഇ. എല്ലാവരുടെയും നാട്​ : ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം
Next »Next Page » എസ്. എസ്. എൽ. സി. പരീക്ഷാ ഫലം : മോഡൽ സ്‌കൂൾ ഈ വർഷവും ഒന്നാം സ്ഥാനത്ത് »



  • ഗതാഗത നിയമം പാലിച്ച 53 പേര്‍ക്ക് പൊലീസിൻ്റെ വിസ്മയ സമ്മാനങ്ങൾ
  • ഇന്ത്യന്‍ എംബസ്സിയിൽ ഓപ്പൺ ഹൗസ് ഡിസംബര്‍ ആറിന്
  • മാട്ടൂൽ പ്രീമിയർ ലീഗ് സീസൺ-8 : ലോഗോ പ്രകാശനം ചെയ്തു
  • ദേശീയ ദിനം : വാരാന്ത്യം അടക്കം നാലു ദിവസം അവധി
  • ശക്തിയുടെ ‘അബദ്ധങ്ങളുടെ അയ്യരു കളി’ പോസ്റ്റർ പ്രകാശനം ചെയ്തു
  • കബഡി ടൂർണ്ണമെൻറ് ഡിസംബർ 15 ന് ഇസ്‌ലാമിക് സെന്ററിൽ
  • മലയാളി സമാജം വനിതാ വിഭാഗം കമ്മിറ്റി തെരഞ്ഞെടുത്തു
  • മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന്
  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine