ഇഫ്താർ സംഗമവും വിദ്യാഭ്യാസ പുരസ്‌കാര വിതരണവും

June 10th, 2017

logo-alain-isc-indian-social-centre-ePathram
അൽ ഐൻ : അലൈൻ ഇന്ത്യൻ സോഷ്യൽ സെന്റർ സംഘ ടിപ്പിച്ച ഇഫ്താർ വിരുന്നിൽ വെച്ച് വിദ്യാഭ്യാസ പുരസ്‌ കാര വിത രണവും നടന്നു.

ഇന്ത്യൻ സ്‌കൂളു കളിലെ വിദ്യാർത്ഥി കളിൽ ഉന്നത വിജയം നേടിയ കുട്ടി കൾക്ക് ഐ. എസ്. സി. സ്‌കോ ളസ്റ്റിക് അവാ ർഡു കൾ സമ്മാ നിച്ചു.വിദ്യാർത്ഥി കൾക്കു വേണ്ടി’ആഫ്റ്റർ സ്കൂൾ വാട്ട് നെക്സ്റ്റ്’എന്ന വിഷയ ത്തിൽ കരിയർ ഗൈഡൻസ് ക്ലാസും നടന്നു.

ഇന്ത്യൻ ക്യാബിനറ്റ് സെക്രട്ടറി യേറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സെക്യൂരിറ്റി ഡെപ്യൂട്ടി ഡയറക്ടറും പ്രമുഖ മോട്ടി വേഷൻ സ്‌പീക്കറും ഐ. എസ്. ആർ. ഓ. യിലെ സയന്റിസ്റ്റു മായിരുന്ന ഡോക്ടർ. ടി. പി. ശശി കുമാർ പരിപാടി യുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

സന്തോഷ് കുമാർ, റസൽ മുഹമ്മദ് സാലി, വിമൻസ് ഫോറം സെക്രട്ടറി സോണി ലാൽ, കവിത മോഹൻ എന്നിവർ ആശം സകൾ നേർന്നു സംസാരിച്ചു.

ഐ. എസ്. സി. പ്രസിഡണ്ട് ശശി സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജിതേഷ് പുരുഷോത്തമൻ സ്വാഗതവും സാഹിത്യ വിഭാഗം സെക്രട്ടറി മുഹമ്മദ്‌ അൻസാർ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഡോ. അബ്‌ദുൽ ഹക്കിം അസ്‌ഹരി യുടെ റമദാൻ പ്രഭാഷണം വ്യാഴാഴ്ച

June 8th, 2017

അബുദാബി : യു. എ. ഇ. പ്രസിഡന്റ് ശൈഖ് ഖലീഫാ ബിൻ സായിദ് അൽ നഹ്യാന്റെ റമദാൻ അതിഥി ഡോ. അബ്‌ദുൽ ഹക്കിം അസ്‌ഹരിയുടെ റമദാൻ പ്രഭാഷണം ജൂൺ 8 വ്യാഴാഴ്ച രാത്രി തറാവീഹ് നിസ്കാര ത്തിനു ശേഷം അബുദാബി നാഷണൽ തിയ്യറ്ററിൽ നടക്കും.

ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫലി, അഖി ലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ. പി. അബൂബക്കർ മുസ്ല്യാർ, സയ്യിദ് ഖലീൽ തങ്ങൾ, പൊന്മള അബ്ദുൽ ഖാദർ മുസ്ല്യാർ, പേരോട് അബ്ദു റഹിമാൻ സഖാഫി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് തുടങ്ങിയ പ്രമുഖരും സംബ ന്ധിക്കും.

കാരന്തൂർ സുന്നി മർക്കസ് ഡയറക്ടറും യുവ പ്രഭാ ഷക നുമായ ഡോ. അബ്ദുൽ ഹക്കിം അസ്‌ഹരി, ഇന്ത്യക്ക് അകത്തും പുറത്തുമായി നൂറു കണക്കിന് വേദി കളിൽ ഇംഗ്ലീഷ്, അറബി, ഉർദു തുട ങ്ങിയ വിവിധ ഭാഷ കളിൽ പ്രഭാഷണം നടത്തി യിട്ടുണ്ട്. ലോക ഇസ്ലാമിക വേദി കളിൽ ഇന്ത്യയെ പ്രതി നിധീ കരിച്ച് നട ത്തി യ അദ്ദേഹ ത്തിന്റെ പ്രഭാഷണ ങ്ങൾ ശ്രദ്ധേയ മാണ്.

തറാ വീഹ് നിസ്കാര ശേഷം നഗരത്തിലെ വിവിധ പള്ളി കളി ൽ നിന്നും ഷഹാമ, ബനിയാസ്, മുസ്സഫ എ ന്നിവിട ങ്ങ ളിൽ നിന്നും പ്രത്യേക ബസ്സ് സൗകര്യം ഏർ പ്പെടു ത്തി യിട്ടുണ്ട് എന്നും സംഘാടകർ അറി യിച്ചു. അബു ദാബി നഗര സഭ യുടെ 32, 34, 52, 54, 56 എന്നീ നമ്പര്‍ ബസ്സു കളില്‍ നാഷ ണല്‍ തിയേ റ്ററില്‍ എത്തി ച്ചേരാം.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മാർത്തോമ്മാ യുവ ജന സഖ്യം പ്രവർ ത്തന ഉദ്ഘാടനം

June 6th, 2017

abudhabi-marthoma-church-ePathram
അബുദാബി : മാർത്തോമാ യുവ ജന സഖ്യ ത്തിന്‍റെ 2017 – 18 വർഷത്തെ കർമ്മ പരി പാടി കളുടെ ഉദ്ഘാടനം യു. എ. ഇ. സെന്‍റർ മാർ ത്തോമാ യുവ ജന സഖ്യം പ്രസിഡന്‍റ് റവ. സുനിൽ എം. ജോണ്‍ നിർവ്വഹിച്ചു.

മുസ്സഫ മാർത്തോമാ ദേവാലയ ത്തിൽ വച്ചു നടന്ന പരിപാടി യിൽ അബു ദാബി മാർ ത്തോമാ യുവ ജന സഖ്യം പ്രസി ഡന്‍റ് റവ. ബാബു കുള ത്താക്കൽ അദ്ധ്യ ക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് റവ. ബിജു സി. പി., വൈസ് പ്രസിഡന്‍റ് സിമ്മി സാം, സെക്രട്ടറി ഷെറിൻ ജോർജ് തെക്കേ മല, ജോയിന്‍റ് സെക്രട്ടറി ജിതിൻ ജോയ്സ്, ലേഡി സെക്രട്ടറി പ്രിൻസി ബോബൻ, ട്രസ്റ്റി സാംസണ്‍ മത്തായി എന്നി വർ സംസാരിച്ചു .

കാൻസർ കെയർ പ്രൊജക്റ്റ്, ഓർഗാ നിക് കൃഷി, ലൈബ്രറി ക്യാമ്പയിന്‍ എന്നീ പരി പാടി കൾ വിപുല മാക്കും എന്നും  ജീവ കാരുണ്യ രംഗത്ത് പുതിയ പദ്ധതി കൾ ആവിഷ്കരിച്ചു നടപ്പിലാ ക്കും എന്നും ഭാര വാഹി കൾ അറിയിച്ചു.

ഇടവക യുടെയും മറ്റു സംഘ ടന കളു ടെയും ഭാര വാഹി കൾ ആശംസ കൾ അർപ്പിച്ചു. സഖ്യാoഗ ങ്ങൾ വിവിധ കലാ പരി പാടി കളും അവതരി പ്പിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഐ. എസ്. സി. ഖുർആൻ പാരായണ മത്സരം തിങ്കളാഴ്ച മുതൽ

June 3rd, 2017

dubai-international-holy-quran-award-ePathram
അബുദാബി : ഇന്ത്യാ സോഷ്യൽ ആൻഡ് കൾചറൽ സെന്റർ സംഘടി പ്പിക്കുന്ന നാലാമത് ഹോളി ഖുർആൻ പാരായണ മത്സര ങ്ങൾക്ക് ജൂൺ 5 തിങ്കളാഴ്ച തുടക്ക മാവും.

ഐ. എസ്. സി. പേട്രണും വി. പി. എസ്. ഗ്രൂപ്പ് മേധാവി യുമായ ഡോക്ടര്‍ ഷംസീർ വയലിൽ മൽസര ത്തിന്റെ ഔപ ചാരിക ഉത്‌ഘാ ടനം നിർവ്വഹിച്ചു.

ഐ. എസ്. സി. പ്രസിഡന്റ് ജോയ് തോമസ് ജോൺ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഇന്ത്യൻ എംബസി പ്രതി നിധി കൾ, ഔഖാഫ് പ്രതി നിധി കൾ, സംഘ ടനാ ഭാരവാഹി കളും സംബ ന്ധിച്ചു. യു. എ. ഇ. രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽ ത്താൻ അൽ നഹ്യാന്റെ ചരമ വാർ ഷിക ത്തോട് അനു ബന്ധിച്ച് ജനറൽ അതോറിറ്റി ഓഫ് ഇസ്‌ലാ മിക് അഫ യേഴ്‌സ് ആൻഡ് എൻഡോവ്‌ മെന്റ്‌സിന്റെ (ഔഖാഫ്) സഹ കരണ ത്തോടെ യാണ് ഇന്ത്യാ സോഷ്യൽ സെന്റർ ഖുർ ആൻ പാരായണ മത്സരം സംഘടി പ്പിക്കു ന്നത്.

isc-holy-quraan-recitation-ePathram

ഐ. എസ്. സി. ഖുർആൻ പാരായണ മത്സര വേദി

ജൂൺ അഞ്ചു മുതൽ എട്ടു വരെ നാലു ദിവസം തറാവീഹ് നിസ്കാര ത്തിനു ശേഷം രാത്രി പത്തു മണി മുതലാണ് മൽസരം ആരംഭി ക്കുക. പതിനഞ്ചു വയസിൽ താഴെ പ്രായമുള്ള പെൺ കുട്ടികൾ ഉൾപ്പടെ ഉള്ള വർ അഞ്ചു വിഭാഗ ങ്ങളി ളിലായി പങ്കെടുക്കുന്ന പാരാ യണ മത്സര ത്തിന്റെ ജഡ്ജിംഗ് പാനൽ ഔഖാഫ് മന്ത്രാലയ ത്തിൽ നിന്നുള്ള വരാ യിരിക്കും. യു. എ. ഇ. സ്വദേശി കൾക്കും വിദേശി കൾക്കും ഖുർആൻ പാരാ യണ മൽസര ത്തിൽ പങ്കെടുക്കാം.

ജൂൺ 9 വെള്ളിയാഴ്ച നടക്കുന്ന സമ്മാന ദാന ചടങ്ങിൽ യു. എ. ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ റമദാൻ അതിഥി ആയി എത്തിയ അബ്ദു സമദ് സമദാനി യുടെ പ്രഭാഷണവും ഉണ്ടാകും. വിജയി കൾക്ക് ലുലു ഗ്രൂപ്പ് മേധാവി എം. എ. യൂസഫലി സമ്മാന ങ്ങൾ വിതരണം ചെയ്യും.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

പ്രാർത്ഥനാ യോഗ ങ്ങളുടെ സംയുക്ത സമ്മേളനം

May 31st, 2017

-harvest-fest-2016-st-george-orthodox-church-ePathram
അബുദാബി : സെന്റ് ജോർജ് ഓർത്ത ഡോക്സ് കത്തീ ഡ്രൽ കേന്ദ്ര മാക്കി പ്രവർ ത്തിക്കുന്ന പതിനേഴ് പ്രാർത്ഥനാ യോഗ ങ്ങളുടെ സംയുക്ത സമ്മേ ളനം സെന്റ് ജോർജ് ഓർത്ത ഡോക്സ് കത്തീ ഡ്രലിൽ നടന്നു. ഇട വക വികാരി റവ. ഫാ. മത്തായി മാറഞ്ചേരിൽ അദ്ധ്യക്ഷത വഹിച്ച സമ്മേളന ത്തിൽ അബു ദാബി മാർത്തോമാ ഇടവക സഹ. വികാരി റവ. സി. പി. ബിജു മുഖ്യ പ്രഭാഷകൻ ആയിരുന്നു.

സമ്മേളനത്തിൽ പ്രാർത്ഥനാ യോഗ ങ്ങളുടെ പ്രവർത്തന റിപ്പോർട്ട് അവതരി പ്പിച്ചു. ഇട വക വികാരി റവ. ഫാ. ഷാജൻ വർഗീസ് ആശം സയും സെക്ര ട്ടറി സന്തോഷ് പവിത്ര മംഗലം സ്വാഗതവും ട്രസ്റ്റി സ്റ്റീഫൻ മല്ലേൽ നന്ദിയും രേഖപ്പെടുത്തി. അംഗ ങ്ങൾ വിവിധ കലാ പരി പാടി കൾ അവതരിപ്പിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സമദാനിയുടെ റമദാൻ പ്രഭാഷണം സമാജത്തിൽ
Next »Next Page » സെന്റ് തോമസ് കോളജ് അലൂംനിക്ക് പുതിയ ഭരണ സമിതി »



  • ചിത്ര രചനാ മത്സരം വെള്ളിയാഴ്ച
  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine