കലാം സ്മൃതി പുരസ്കാരങ്ങൾ സമ്മാനിച്ചു

November 28th, 2016

sheikh-ali-al-hashimi-present-kalam-smrithy-award-ePathram.jpg
അബുദാബി : വിവിധ മേഖല കളിലെ മികവിന് വ്യത്യസ്ഥ രംഗ ങ്ങളിലെ പ്രവാസി കള്‍ അടക്കമുള്ള വര്‍ക്ക് ‘കലാം സ്മൃതി എക്സലൻസി അവാര്‍ഡ്’ സമ്മാ നിച്ചു.

യു. എ. ഇ. പ്രസിഡണ്ടിന്റെ മത കാര്യ ഉപദേഷ്ടാവ് ശൈഖ് അലി അൽ ഹാഷ്മി പുരസ്കാര ങ്ങൾ സമ്മാ നിച്ചു. ഫുജൈറ പോലീസ് പ്രോട്ടോക്കോൾ ചീഫ് ഓഫീസർ സൈഫ് മുഹമ്മദ് ഉബൈദ് മുആലി മുഖ്യ അതിഥി ആയിരുന്നു.

തിരുവനന്ത പുരം ആസ്ഥാന മായുളള ‘കലാം സ്മൃതി’ എന്ന കൂട്ടായ്മ യാണ് ഡോക്ടര്‍ എ. പി. ജെ. അബ്ദുല്‍ കലാമി ന്റെ സ്മരണാര്‍ത്ഥം അവാര്‍ഡ് ദാന ചടങ്ങ് സംഘടി പ്പിച്ചത്.

അബുദാബി ചേംബർ ഓഫ് കൊമേഴ്സ് ബോര്‍ഡ് ഡയറ ക്ടർ മോസാ സഈദ് അൽ ഒതൈബ (വുമൺ ഓഫ് ദി ഇയർ അവാര്‍ഡ്), സ്വദേശി കവിയും അബുദാബി പൊലീസ് 999 മാസിക എഡി റ്ററു മായ ഖാലിദ് അൽ ദൻഹാനി (കൾച്ചർ ഓഫ് ദി ഇയർ അവാർഡ്), ഫാത്തിമ ഗ്രൂപ്പ് ചെയർമാൻ ഇ. പി. മൂസ ഹാജി (ബിസിനസ്സ് എക്സലൻസ് അവാർഡ്), ലിംകാ ബുക്ക് ജേതാവ് ഡോ. എൻ. എൻ. മുരളി (ഡോക്ടർ ഓഫ് ദി ഇയർ അവാര്‍ഡ്) എന്നിവർ പുരസ്കാരങ്ങൾ ഏറ്റു വാങ്ങി.

മനോരമ ന്യൂസ് കറസ്പോണ്ടന്റ് എൻ. എം. അബൂ ബക്കർ, എന്‍. ടി. വി. ചെയര്‍മാന്‍ മാത്തു ക്കുട്ടി കടോൻ (മാധ്യമ പ്രവർത്തനം), ഫാത്തിമ മെഡിക്കൽ നെറ്റ്വർക്ക് എം. ഡി. ഡോക്ടർ. കെ. പി. ഹുസ്സൈൻ,  ശൈഖ് സായിദ് പീസ് കോൺഫ്രൻസ് കോഡിനേറ്റർ മുനീർ പാണ്ഡ്യാല,  അഷ്റഫ് പട്ടാമ്പി, കരിം വെങ്കടങ്ങ്, ശ്യാം ലാൽ, നസീർ പെരുമ്പാവൂർ എന്നിവ രേയും ആദരിച്ചു.

തുടർന്നു നടന്ന കലാ പരിപാടി കളിൽ ഡോ. ദ്രൗപതി പ്രവീൺ, ഡോ. പത്മിനി കൃഷ്ണ, പ്രിയാ മനോജ്, അഹല്യ ഷാജി എന്നിവ രുടെ ശാസ്ത്രീയ നൃത്ത ങ്ങളും അരങ്ങേറി.

കലാം ഇന്റർ നാഷണൽ ട്രസ്റ്റ് സി. ഇ. ഒ. ഷൈജു ഡേവിഡ് ആൽഫി, ബൈജു. ബി. ഷിഹാബ് ഷാ, രാജൻ അമ്പലത്തറ എന്നിവർ പരിപാടി കൾക്ക് നേതൃത്വം നൽകി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ദേശീയത – വർത്തമാന കാല വിചാരങ്ങൾ

November 22nd, 2016

sakthi-theaters-logo-epathram അബുദാബി : ദേശീയത – വർത്ത മാന കാല വിചാര ങ്ങൾ എന്ന വിഷയ ത്തിൽ അബു ദാബി ശക്തി തിയ്യ റ്റേഴ്‌സ് കേരളാ സോഷ്യൽ സെന്റ റിൽ നവംബർ 22 ചൊവ്വാഴ്ച രാത്രി 8 മണി ക്ക് സംഘടി പ്പി ക്കു ന്ന പരിപാടി യിൽ കാലടി സംസ്കൃത കോളേജ് അദ്ധ്യാപ കനും വാഗ്മി യു മായ സുനിൽ പി. ഇളയിടം പ്രഭാഷണം നടത്തും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സോഷ്യൽ സെന്റർ അത്‌ലറ്റിക് മീറ്റ്

November 22nd, 2016

logo-isc-abudhabi-epathram
അബുദാബി : ഇന്ത്യാ സോഷ്യൽ സെന്റർ അഞ്ചാമത് അത്‌ലറ്റിക് മീറ്റ് സംഘടി പ്പിച്ചു. യു. എ. ഇ. യിലെ വിവിധ സ്‌കൂളു കളിൽ നിന്നു മായി മുന്നൂറ്റി അമ്പ തോളം വിദ്യാർത്ഥി കൾ പങ്കെടുത്ത മത്സര ങ്ങളിൽ ആൺ കുട്ടി കളുടെയും പെൺ കുട്ടി കളു ടെയും വിഭാഗ ങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റു കൾ നേടി അബു ദാബി ഇന്ത്യൻ സ്‌കൂൾ ഓവറോൾ ചാമ്പ്യൻ ഷിപ്പ് കരസ്ഥ മാക്കി.

റണ്ണർ അപ്പായി ആൺ കുട്ടികളുടെ വിഭാഗ ത്തിൽ അബു ദാബി മോഡൽ സ്‌കൂൾ കിരീടം നേടിയ പ്പോൾ പെൺ കുട്ടി കളുടെ വിഭാഗ ത്തിൽ റണ്ണർ അപ്പായത് അലൈൻ ബ്ലൂ സ്റ്റാർ അക്കാദമി ആയിരുന്നു.

8 വിഭാഗ ങ്ങളി ലായി 68 ഇനം കായിക മത്സര ങ്ങളാണ് അബുദാബി ആംഡ് ഫോഴ്സ് ഓഫീ സേഴ്‌സ് ക്ലബ്ബ് സ്റ്റേഡി യ ത്തിൽ നടന്നത്.

വിവിധ വിഭാഗ ങ്ങളിലെ വിജയി കൾക്ക് വ്യക്തി ഗത ചാമ്പ്യൻ ഷിപ്പു കളും ട്രോഫി കളും മെഡലു കളും സമ്മാനിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഐ. സി. എഫ്. പ്രവാസി വിചാരം വ്യാഴാഴ്ച ഇസ്‌ലാമിക് സെന്ററിൽ

November 17th, 2016

അബുദാബി : ലഹരി മരുന്ന് ഉപയോഗ ങ്ങൾക്ക് എതിരെ ‘ഉമ്മയുടെ കണ്ണീരൊപ്പാൻ ലഹരി വിമുക്‌ത കുടുംബം’ എന്ന ശീർഷക ത്തിൽ അബുദാബി ഐ. സി. എഫ്. മാട്ടൂൽ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന ‘പ്രവാസ വിചാരം’ ക്യാമ്പയിൻ നവംബർ 17 വ്യാഴാഴ്ച രാത്രി 7. 30 ന് അബു ദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ വെച്ച് നടക്കും.

നാട്ടിൽ വർദ്ധിച്ചു വരുന്ന ലഹരി മരുന്ന് ഉപയോഗ ങ്ങൾക്ക് എതിരെ സുന്നി യുവ ജന സംഘം മാട്ടൂൽ സർക്കിൾ കമ്മിറ്റി മൂന്നു മാസ മായി നടത്തി വരുന്ന ക്യാമ്പ യിനോട് അനുബന്ധി ച്ചാണ് മാട്ടൂൽ നിവാസി കളെയും സമാന ചിന്താ ഗതി ക്കാരായ പ്രവാസികളെ യും പങ്കെടുപ്പിച്ച് ‘പ്രവാസ വിചാരം’ക്യാമ്പ യിൻ സംഘടി പ്പിക്കുന്നത്.

കുടുംബ ബന്ധ ങ്ങളെയും നാടിന്റെ സംസ്‌കാര ത്തെയും ശിഥില മാക്കുന്ന ലഹരിക്ക് എതിരെ ബോധ വത്കരണം ലക്‌ഷ്യം വെച്ച് സംഘടി പ്പിക്കുന്ന പരി പാടി യിൽ ഡോക്ടർ സൈനുൽ ആബിദ്, സുഹൈൽ എന്നിവർ വിഷയ അവതരണം നടത്തും.

വിവിധ സംഘടനാ പ്രതി നിധി കളും സാമൂഹ്യ പ്രവർ ത്തകരും പങ്കെടുക്കും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വയലാർ അനുസ്മരണം സംഘടിപ്പിച്ചു

November 14th, 2016

krishnabhaskar-mangalasserri-in-ksc-vayalar-anusmaranam-ePathram.jpg
അബുദാബി : കേരള സോഷ്യൽ സെന്റർ സാഹിത്യ വിഭാഗം സംഘ ടിപ്പിച്ച വയലാർ അനുസ്മരണം ശ്രദ്ധേയ മായി. എഴുത്തു കാരനും അഭിനേതാവു മായ കൃഷ്ണ ഭാസ്കർ മംഗല ശ്ശേരി, വയലാർ അനുസ്മരണ പ്രഭാഷണം നടത്തി.

പരുക്കൻ യാഥാർത്ഥ്യ ങ്ങളുടെ നവ്യ മായ ആവി ഷ്കാരം അയത്ന ലളിത മായ ഭാഷ യിലൂടെ ജന ങ്ങളി ലേക്ക് എത്തിച്ച കവി യായി രുന്നു വയലാർ രാമ വർമ്മ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രവാസി മലയാളി കൾ ഇന്ന് കാണിക്കുന്ന സാഹിത്യ തല്‍ പരത നില നിർത്തു വാൻ പ്രവാസ ലോകത്തെ കുട്ടി കൾ മലയാള ത്തെ കൂടുതൽ സ്വായത്ത മാക്കണം എന്നും അദ്ദേഹം ഓർ മ്മി പ്പിച്ചു.

അനന്ത ലക്ഷ്മി, കാവ്യ നാരായണൻ, ജിതിൻ കെ. ജയൻ, രാജേഷ് കൊട്ടറ, അനീഷ ഷഹീർ, പ്രഭാകരൻ മാന്നാർ തുടങ്ങിയവർ വയലാറി ന്റെ കവിത കളും ഗാന ങ്ങളും ആലപിച്ചു.

കേരള സോഷ്യൽ സെന്റർ പ്രസിഡണ്ട് പി. പത്മ നാഭൻ അദ്ധ്യക്ഷത വഹിച്ചു. സാഹിത്യ വിഭാഗം സെക്രട്ടറി ബാബു രാജ് പിലി ക്കോട് സ്വാഗതവും അസിസ്റ്റൻറ് സെക്രട്ടറി പി. എൻ. വിനയചന്ദ്രൻ നന്ദിയും രേഖ പ്പെടുത്തി.

കെ. എസ്. സി. സാഹിത്യ വിഭാഗ ത്തിന്റെ പ്രതിവാര പരി പാടി യായ ‘ചുറ്റുവട്ട’ ത്തിന്റെ ഭാഗ മായാണ് വയലാർ അനുസ്മരണം സംഘടി പ്പിച്ചത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സ്ത്രീ വേഷ ത്തിന്റെ വശ്യ സൗന്ദര്യവു മായി സന്തോഷ് കീഴാറ്റൂർ
Next »Next Page » സര്‍ക്കാര്‍ ജീവനക്കാരികള്‍ക്ക് ശമ്പളത്തോടെ മൂന്നു മാസത്തെ പ്രസവ അവധി »



  • സൺഡേ സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
  • വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യണം
  • ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ പ്രകാശനം ചെയ്തു
  • മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച
  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine