നാട്ടിക മഹല്ല് ഫാമിലി മീറ്റ് : എം. എ. യൂസഫലി ഉദ്‌ഘാടനം ചെയ്യും

March 9th, 2017

logo-uae-nattika-mahallu-welfare-committee-ePathram
അബുദാബി : യു. എ. ഇ. നാട്ടിക മഹല്ല് വെൽ ഫെയർ കമ്മിറ്റി സംഘടി പ്പിക്കുന്ന ഫാമിലി മീറ്റ് 2017 മാർച്ച 17 വെളളിയാഴ്ച നടക്കും.

ദുബായ് അൽ ബൂം ടൂറിസ്ററ് വില്ലേജിൽ ഉച്ചക്ക് മൂന്ന് മണിക്ക് ആരംഭി ക്കുന്ന പരിപാടി പത്മശ്രീ. എം. എ. യൂസഫലി ഉദ്ഘാടനം ചെയ്യും. യു. എ. ഇ. യുടെ വിവിധ ഭാഗ ങ്ങളിൽ കഴി യുന്ന നാട്ടിക മഹല്ല് നിവാസി കളുടെ വിവിധ കല – സാംസ്കാരിക പരി പാടി കളും അരങ്ങേറും.

കൗൺസലിംഗ് വിദഗ്ദൻ ഡോ. രജിത് കുമാർ പഠന ക്ലാസ്സിന് നേതൃത്വം നൽകും. യു. എ. ഇ. നാട്ടിക മഹല്ല് കമ്മിറ്റി ഒരുക്കിയ ലേഖന ങ്ങളും, ചരിത്ര വിവരണ ങ്ങളും അടങ്ങിയ സോവ നീറിൻറെ പ്രകാശനവും നടക്കും. ഉൽ ബോധന പ്രഭാ ഷണവും, സാംസ്കാരിക സമ്മേള നവും ഫാമിലി മീറ്റിനോട് അനു ബന്ധിച്ച് ഒരുക്കും.

പ്രവാസ ലോകത്ത് 40 വർഷം പിന്നിട്ട മഹല്ല് നിവാസി കൾക്ക്‌ കമ്മിറ്റിയുടെ ഉപഹാരം സമ്മാനിക്കും. വിവിധ മേഖല കളിൽ പ്രാഗ ത്ഭ്യം തെളി യിച്ച വരെ ആദരി ക്കുകയും ചെയ്യും. മത സാമൂഹ്യ സാംസ്കാരിക രംഗ ങ്ങളിലെ പ്രമുഖർ ചടങ്ങിൽ സംബ ന്ധിക്കും.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കേരള സോഷ്യൽ സെന്ററിൽ ‘നൃത്യതി’ അരങ്ങേറും

March 4th, 2017

ksc-logo-epathram
അബുദാബി : കേരള സോഷ്യൽ സെന്റർ ‘നൃത്യതി’ എന്ന പേരിൽ സംഘടി പ്പിക്കുന്ന നൃത്ത സന്ധ്യ മാർച്ച് 4 ശനി യാഴ്ച രാത്രി 8 മണിക്ക് സെന്റർ അങ്കണത്തിൽ നടക്കും.

പ്രശസ്ത നടി യും നർത്തകി യുമായ ഊർമ്മിള ഉണ്ണി യുടെ സംവിധാന ത്തിൽ നടക്കുന്ന നൃത്ത സന്ധ്യയിൽ പുതു മുഖ നായികയും നർത്തകി യുമായ ഉത്തര ഉണ്ണി, കഥക് നർത്തകി റിച്ച ഗുപ്ത, കുച്ചുപ്പുടി വിശാരദൻ ജി. രതീഷ് ബാബു, കഥ കളി വിദഗ്ദൻ കലാ മണ്ഡലം അര വിന്ദ് എന്നിവർ പങ്കെടുക്കും.

പ്രവേശനം സൗജന്യമായിരിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അസ്മോ പുത്തൻചിറ സ്മാരക കവിതാ പുരസ്കാരം പ്രഖ്യാപിച്ചു

February 28th, 2017

poet-asmo-puthenchira-ePathram
ദുബായ് : യൂണിക്‌ ഫ്രണ്ട്സ് ഓഫ് കേരള (യു. എഫ്. കെ.) യു. എ. ഇ. യിലെ പ്രവാസി കള്‍കായി ഏർപ്പെ ടുത്തിയ അസ്മോ പുത്തൻ ചിറ സ്മാരക കവിതാ പുര സ്കാരം പ്രഖ്യാ പിച്ചു.

ufk-asmo-puthenchira-poetry-award-ePathram

ഷീബാ ഷിജു വിന്റെ ‘ഒസ്യത്ത്’ എന്ന കവിത യാണ്‍ ഒന്നാം സമ്മാനം നേടി യത്. മനീഷ് നരണിപ്പുഴ യുടെ ‘ഒറ്റ ഫ്രെയി മിലും ഒതുങ്ങാതെ’ എന്ന കവിത രണ്ടാം സ്ഥാനവും സൈഫുദ്ദീൻ തൈക്കണ്ടി യുടെ ‘സ്വാതന്ത്യം’ എന്ന കവിത മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

മാർച്ച് മൂന്ന് വെള്ളിയാഴ്ച ദുബായ് ഗൾഫ് മോഡൽ സ്കൂളിൽ സംഘടിപ്പി ക്കുന്ന ‘സ്നേഹ സായാഹ്നം’എന്ന പരിപാടി യിൽ വെച്ച് വിജയി കൾക്ക് പുരസ്കാ രങ്ങൾ സമ്മാ നിക്കും.

എഴുത്തു കാരനും മാധ്യമ പ്രവർത്ത കനു മായ ജയറാം സ്വാമി അദ്ധ്യ ക്ഷനും പി. ശിവ പ്രസാദ്, രാജേഷ് ചിത്തിര, ഗിരിജാ നവനീത്, സി. പി. അനിൽ കുമാർ, ഹണി ഭാസ്കരൻ എന്നിവർ അംഗ ങ്ങളു മായ സമിതി യാണ് വിജയി കളെ തീരുമാനിച്ചത്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

സ്വീകരണം നൽകി

February 22nd, 2017

അബുദാബി : സ്വാകാര്യ സന്ദർശനാർത്ഥം യു. എ. ഇ. യിൽ എത്തിയ ഖത്തർ കെ. എം. സി. സി. സ്റ്റേറ്റ് സെക്രട്ടറി നാലകത്ത് സലീമിന് അബുദാബി താഴേക്കോട് പഞ്ചാ യത്ത് കെ. എം. സി. സി. സ്വീകരണം നൽകി.

ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടന്ന ചടങ്ങ് അബ്ദു റഹ്മാൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. എ. കെ. ശംസുദ്ധീൻ അദ്ധ്യക്ഷത വഹിച്ചു.

ബഷീർ പുതു പ്പറമ്പ്, എൻ. പി. നൗഷാദ്, മജീദ് അണ്ണാൻ തൊടി, അബ്ബാസ് പൂവ ത്താണി, ഉമ്മർ നാലകത്ത് എന്നി വർ ആശംസ നേർന്ന് സംസാരിച്ചു. താഴേക്കോട് പഞ്ചായത്ത് കമ്മിറ്റിയുടെ ഉപഹാരം സമ്മാനിച്ചു. സലിം നാലകത്ത് മറുപടി പ്രസംഗം നടത്തി.

കരീം താഴേക്കോട് സ്വാഗതവും ബഷീർ നെല്ലിപ്പറമ്പ് നന്ദിയും പ്രകാശിപ്പിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പയ്യന്നൂര്‍ സൗഹൃദ വേദി അല്‍ ഐന്‍ ചാപ്റ്റര്‍ രൂപീ കരിച്ചു

February 20th, 2017

logo-payyanur-souhruda-vedi-epathram
അല്‍ഐന്‍ : പ്രവാസി കൂട്ടായ്മ യായ പയ്യന്നൂര്‍ സൗഹൃദ വേദി അല്‍ ഐന്‍ ചാപ്റ്റര്‍ രൂപീ കരിച്ചു. എടച്ചേരി സന്തോഷ് കുമാറിന്റെ അദ്ധ്യക്ഷത യില്‍ ചേര്‍ന്ന സമ്മേ ളന ത്തില്‍ വിനോദ് കുമാര്‍ സ്വാഗതം പറഞ്ഞു.

വി.ടി.വി. ദാമോദരന്‍ ഔപചാരിക ഉദ്ഘാടനം നിര്‍വ്വ ഹിച്ചു. സൗഹൃദ വേദി ഗ്ലോബൽ കോഡിനേറ്റർ സി. പി. ബ്രിജേഷ്, ദുബായ് പ്രതിനിധി എം. അബ്ദുൽ നസീർ എന്നി വർ സംസാരിച്ചു.

എടച്ചേരി സന്തോഷ്‌ കുമാര്‍ (പ്രസിഡണ്ട്), എന്‍. ശശി കുമാര്‍ (വൈസ് പ്രസിഡണ്ട്), വി. കെ. വിനോദ് കുമാര്‍ (ജനറല്‍ സെക്രട്ടറി), കെ. ജനാര്‍ദ്ദനന്‍ (ജോയിന്റ് സെക്രട്ടറി), ബാബു കായനി (ട്രഷറര്‍), കെ. പി. സുരഭി (ജനറല്‍ കണ്‍ വീനര്‍) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

അല്‍ഐൻ അലാദിൻ റസ്റ്റോറന്റ് ഓഡിറ്റോറി യത്തില്‍ വെച്ചു ചേര്‍ന്ന രൂപീ കരണ യോഗ ത്തില്‍ പയ്യന്നൂരും സമീപ ഗ്രാമ പഞ്ചായത്തു കളില്‍ നിന്നു മുള്ള നിര വധി പ്രവാസി കള്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഒ. എൻ. വി. – അഴീക്കോട് അനുസ്മരണം സംഘടി പ്പിച്ചു
Next »Next Page » ഐഡെക്സ് തുടങ്ങി – പൊതു ജനങ്ങള്‍ക്കും പ്രവേശനം »



  • ചിത്ര രചനാ മത്സരം വെള്ളിയാഴ്ച
  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine