അബുദാബി : മാപ്പിള പ്പാട്ടു പ്രേമി കളുടെ ഇഷ്ട ഗായക രായ കണ്ണൂര്‍ ഷെറീഫ്, രഹന എന്നിവര്‍ ചേര്‍ന്നു നയി ക്കുന്ന “ലൈലാ മജ്നു” എന്ന സംഗീത നിശ യുടെ ബ്രോഷര്‍ പ്രകാശനം അബു ദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്നു.
സെന്റര്‍ പ്രസിഡന്റ് പി. ബാവ ഹാജി, ലുലു ഗ്രൂപ്പ് പി. ആര്‍. ഒ. അഷറഫ് എന്നിവര്‍ ചേര്‍ന്നു നിര്‍വ്വഹിച്ചു. ചടങ്ങില്‍ സെന്റര്‍ ട്രഷറര്‍ ഷുക്കൂറലി കല്ലിങ്ങല്‍, റിഥം അബുദാബി ചെയര്‍മാന്‍ സുബൈര്‍ തളിപറമ്പ, എടപ്പാള്‍ പ്രവാസി ഫോറം പ്രസിഡണ്ട് ഗഫൂര്‍ എടപ്പാള്‍, കോഡി നേറ്റര്‍ ഷഫീല്‍ കണ്ണൂര്‍, ഷൗക്കത്ത് വാണിമേല്‍ തുടങ്ങി യവര്‍ സംബന്ധിച്ചു.
ഫെബ്രുവരി അവസാന വാരം അബുദാബി യിലും ദുബായി ലും അവതരി പ്പിക്കുന്ന “ലൈലാ മജ്നു” ടീം അറേബ്യ യും അലിഫ് മീഡിയ യും സംയുക്ത മായി ട്ടാണ് അരങ്ങില്‍ എത്തി ക്കുന്നത്.
വര്‍ഷ ങ്ങളുടെ ഇടവേളക്കു ശേഷം യു. എ. ഇ. യില്‍ ഒരുമിച്ചു പാടാന്‍ എത്തുന്ന ഷരീഫും രഹനയും പ്രണയ ഗാന ങ്ങള്‍ മാത്രം കോര്‍ത്തിണക്കി യാണ് “ലൈലാ മജ്നു” അവതരി പ്പിക്കുക എന്ന് സംഘാടകര്‍ അറിയിച്ചു.