യുവ കലാ സാഹിതി കാന്‍സര്‍ സുരക്ഷാ പദ്ധതിക്ക് തുടക്കമായി

June 21st, 2011

yuva-kala-sahithy-logo-epathramഅബുദാബി : തിരുവനന്തപുരം റീജ്യണല്‍ കാന്‍സര്‍ സെന്‍ററു മായി സഹകരിച്ചു കൊണ്ട് യുവ കലാ സാഹിതി അബുദാബി യില്‍ തുടക്കമിട്ട കാന്‍സര്‍ സുരക്ഷാ പദ്ധതിക്ക് പൊതു ജനങ്ങളില്‍ നിന്ന് നല്ല പ്രതികരണം ലഭിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

അബുദാബി കേരള സോഷ്യല്‍ സെന്‍ററിന്‍റെ കേരളോത്സവം 2011 നോടനു ബന്ധിച്ച് നടന്ന ചടങ്ങില്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന യുവകലാസാഹിതി – ആര്‍. സി. സി. കാന്‍സര്‍ സുരക്ഷാ പദ്ധതി യുടെ ഔപചാരിക ഉദ്ഘാടനം കേരള സോഷ്യല്‍ സെന്‍റര്‍ വൈസ് പ്രസിഡന്‍റ് ബാബു വടകര നിര്‍വ്വഹിച്ചു.

മാരക വിപത്തായ അര്‍ബുദ ത്തെക്കുറിച്ചുള്ള ബോധവത്കരണ ത്തോടൊപ്പം ഭാരിച്ച സാമ്പത്തിക ബാധ്യത വരുത്തി വെക്കുന്ന അര്‍ബുദ ചികിത്സ യ്ക്ക് സാധാരണക്കാരും അല്ലാത്തവരു മായ പ്രവാസി കള്‍ക്ക് സാമ്പത്തിക സുരക്ഷ നല്‍കുന്നതാണ് പദ്ധതി യെന്ന് ജനറല്‍ കണ്‍വീനര്‍ സലീമും കോ ഓര്‍ഡിനേറ്റര്‍ സുബൈര്‍ പാലത്തിങ്കലും അറിയിച്ചു.

50 ദിര്‍ഹം കൊടുത്ത് പ്രാഥമിക അംഗത്വം എടുത്താല്‍ 50,000 ഇന്ത്യന്‍ രൂപയ്ക്ക് തുല്യമായ ചികിത്സ നാട്ടില്‍ സൗജന്യമായി ലഭിക്കും. 100 ദിര്‍ഹം നല്‍കിയാല്‍ ഒരു ലക്ഷം രൂപ വരെയുള്ള ചികിത്സാ ചെലവും, 1000 ദിര്‍ഹം അടച്ചാല്‍ പരമാവധി 10 ലക്ഷം ഇന്ത്യന്‍ രൂപ വരെയുള്ള അര്‍ബുദ ചികിത്സാ പരിരക്ഷയും ഈ കാന്‍സര്‍ സുരക്ഷാ പദ്ധതി യിലൂടെ അംഗങ്ങള്‍ക്ക് ലഭ്യമാകും.

പണത്തിന്‍റെ കുറവ് മൂലം മതിയായ ചികിത്സ ലഭിക്കാതെ യാതന അനുഭവിക്കാന്‍ വിധിക്കപ്പെട്ട വര്‍ക്ക് ഇത്തരം കാന്‍സര്‍ സുരക്ഷാ പദ്ധതി കള്‍ വലിയ ആശ്വാസം ആകുമെന്നും ഒരു സാമൂഹിക സേവനം എന്ന നിലയില്‍ കൂടി ഇതിനെ കണ്ടു കൊണ്ട് കൂടുതല്‍ ആളുകള്‍ ഇതില്‍ അംഗങ്ങള്‍ ആകണമെന്നും സംഘാടകര്‍ അഭ്യര്‍ഥിച്ചു. വിശദ വിവരങ്ങള്‍ക്ക് : സലിം 050 32 74 572

- pma

വായിക്കുക: , ,

2 അഭിപ്രായങ്ങള്‍ »

വീല്‍ ചെയറുകള്‍ സംഭാവന നല്‍കി

June 16th, 2011

wheel-chair-for-mrch-ePathram
ഷാര്‍ജ: പയ്യന്നൂരിലെ മലബാര്‍ റിഹാബിലിറ്റേഷന്‍ സെന്‍റര്‍ ഫോര്‍ ഹാന്‍ഡി ക്യാപ്ഡി നു (MRCH) യു. എ. ഇ. യില്‍ നിന്നും സഹായം. അഖില കേരള ബാലജന സഖ്യം എക്സ് ലീഡേഴ്സ് ഫോറം യു. എ. ഇ. ചാപ്റ്ററാണ് തങ്ങളുടെ ജീവ കാരുണ്യ പ്രവര്‍ത്തന ങ്ങളുടെ ഭാഗമായി എം. ആര്‍. സി. എച്ചിന് വീല്‍ ചെയറുകള്‍ സംഭാവന നല്‍കിയത്. ‍ സംഘടന യുടെ ഉപദേശക സമിതി അംഗം സബാ ജോസഫ് MRCH ഡയരക്ടറും പയ്യന്നൂര്‍ സൗഹൃദ വേദി പ്രവര്‍ത്തക നുമായ വി. ടി. വി. ദാമോദരന് വീല്‍ ചെയറുകള്‍ കൈമാറി. പ്രസിഡന്‍റ് സന്തോഷ് പുനലൂരിന്‍റെ അദ്ധ്യക്ഷത യില്‍ നടന്ന ചടങ്ങില്‍ കുര്യന്‍ പി. മാത്യു, രമേഷ്‌ പയ്യന്നൂര്‍, പി. യു. പ്രകാശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ചികില്‍സാ സഹായ ധനം കൈമാറി

May 16th, 2011

vatakara-nri-dubai-charity-epathram
ദുബായ് : ദുബായി ലെ ഒരു കമ്പനി യില്‍ ജോലി ചെയ്യുന്ന വടകര സ്വദേശി യായ അനില്‍ എന്ന യുവാവിന്‍റെ രണ്ടു കണ്ണിനും കാഴ്ച നഷ്ടപ്പെട്ടു കൊണ്ടിരിക്കുക യാണ്. അനില്‍ വിദഗ്ദ ചികിത്സ ക്കായി ഇന്ത്യയിലേക്ക്‌ പോവുകയാണ്.

അദ്ദേഹത്തെ സഹായി ക്കുന്നതിന് വേണ്ടി വടകര എന്‍. ആര്‍. ഐ. ഫോറം സംഘടിപ്പിച്ച ചികിത്സാ സഹായ ഫണ്ടിലേക്ക് ഫാത്തിമ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോക്ടര്‍ കെ. പി. ഹുസൈന്‍ ആദ്യ തുക നല്‍കി.

വടകര എന്‍. ആര്‍. ഐ. ഫോറം ദുബായ് കമ്മറ്റി പ്രസിഡണ്ട്‌ അഡ്വ. സാജിദ് അബൂബക്കറി നു ചെക്ക് കൈമാറി. ചന്ദ്രന്‍ ആയഞ്ചേരി, സി. സുരേന്ദ്രന്‍, യു. മോഹനന്‍, വാസു എന്നിവര്‍ സന്നിഹിതരായി. വിശദ വിവരങ്ങള്‍ക്ക് വിളിക്കുക : 050 – 57 80 225

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

കെ. എസ്. സി. കലാസന്ധ്യ : ഡോ. ഹുസൈന്‍ രണ്ടത്താണി ഉദ്ഘാടനം ചെയ്യും

May 5th, 2011

ksc-logo-epathram
അബുദാബി : കേരളാ സോഷ്യല്‍ സെന്‍റര്‍ ജീവകാരുണ്യ വിഭാഗ ത്തിന്‍റെ ആഭിമുഖ്യ ത്തില്‍ മെയ് 6 വെള്ളിയാഴ്ച വൈകീട്ട് 8 മണിക്ക് കെ. എസ്. സി. അങ്കണത്തില്‍ കലാസന്ധ്യ സംഘടിപ്പിക്കുന്നു.

മാപ്പിള പ്പാട്ടുകളും വൈവിധ്യ മാര്‍ന്ന നൃത്ത നൃത്യങ്ങളും ഉള്‍പ്പെടുത്തി സംഘടിപ്പിക്കുന്ന കലാസന്ധ്യ, ഭാഷാ പണ്ഡിതനും സാമൂഹിക പ്രവര്‍ത്ത കനുമായ ഡോ. ഹുസൈന്‍ രണ്ടത്താണി ഉദ്ഘാടനം ചെയ്യും.

സാമ്പത്തിക മായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ഇടക്കൊച്ചി ജമീല യുടെ ചികിത്സ യ്ക്കുവേണ്ടി ഏഷ്യാ നെറ്റ് റേഡിയോ യുടെ സഹകരണ ത്തോടെ സ്വരൂപിച്ച സഹായ ധനം പ്രസ്തുത വേദിയില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ ആര്‍. ബി. ലിയോ കൈമാറും എന്ന് കെ. എസ്. സി. വെല്‍ഫെയര്‍ സെക്രട്ടറി ഷെരീഫ് കാളച്ചാല്‍ അറിയിച്ചു.

-അയച്ചു തന്നത്: സഫറുള്ള പാലപ്പെട്ടി.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

അന്‍സാര്‍ ചിറയിന്‍കീഴ്‌ പൊതു പ്രവര്‍ത്തനത്തിന്റെ പ്രവാസ മാതൃക : ഡോ. ശശി തരൂര്‍ എം.പി.

April 24th, 2011

ansar-memorial-endowment-epathram

അബുദാബി: മൂന്ന് പതിറ്റാണ്ടിലേറെ പ്രവാസ ലോകത്തെ സാമൂഹ്യ സാംസ്കാരിക മണ്ഡലത്തില്‍ വിശിഷ്ട സേവനമര്‍പ്പിച്ചു അകാലത്തില്‍ വിട പറഞ്ഞ ചിറയിന്‍കീഴ്‌ അന്‍സാര്‍ പ്രവാസ ലോകത്തെ പൊതു പ്രവര്‍ത്തനത്തിന്റെ അപൂര്‍വ്വ മാതൃകയാണെന്ന് ഡോ. ശശി തരൂര്‍ എം. പി. അനുസ്മരിച്ചു. അന്‍സാറിന്റെ നിത്യ സ്മരണക്കായി ഫ്രണ്ട്സ് ഓഫ് എ. ഡി. എം. എസ്. ഏര്‍പ്പെടുത്തിയ അന്‍സാര്‍ മെമ്മോറിയല്‍ എന്‍ഡോവ്മെന്റിന്റെ പ്രഥമ പുരസ്കാരം തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്റര്‍ ഏറ്റുവാങ്ങി.

2011 ഏപ്രില്‍ 19, ചൊവ്വാഴ്ച വൈകീട്ട് ഇന്‍ഡ്യ സോഷ്യല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ ഒരുക്കിയ ചടങ്ങില്‍ വെച്ച് ‍ മുന്‍ കേന്ദ്ര മന്ത്രിയും പാര്‍ലിമെന്റ് അംഗവുമായ ഡോ. ശശി തരൂര്‍, തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. പോള്‍ സെബാസ്റ്റ്യന് പുരസ്കാരം സമ്മാനിച്ചു. ആയിരക്കണക്കിന് നിര്‍ധന രോഗികള്‍ക്ക് വേണ്ടി കാന്‍സര്‍ ചികിത്സാ രംഗത്ത് നടത്തിയ സേവന പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങിയ ഈ പുരസ്കാരത്തിന് ആര്‍. സി. സി. യെ തെരഞ്ഞെടുത്തത്.

പ്രശസ്ത മാധ്യമ പ്രവര്‍ത്തകരായ റ്റി. എന്‍. ഗോപകുമാര്‍, എസ്. ആര്‍. ശക്തിധരന്‍, പ്രവാസ ലോകത്തെ സാംസ്കാരിക നേതാക്കളായ തോമസ്‌ ജോണ്‍, കണിയാപുരം സൈനുദ്ദീന്‍ എന്നിവര്‍ ഉള്‍പ്പെട്ട സമിതിയാണ് പുരസ്കാരം നിര്‍ണ്ണയിച്ചത്.

ഇന്ത്യന്‍ സ്ഥാനപതി എം. കെ. ലോകേഷ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. എം. കെ. ഗ്രൂപ്പ്‌ മാനേജിംഗ് ഡയറക്ടര്‍ പത്മശ്രീ എം. എ. യൂസഫലി അധ്യക്ഷനായിരുന്നു. എന്‍. എം. സി. ഗ്രൂപ്പ്‌ മാനേജിംഗ് ഡയറക്ടര്‍ ആന്‍ഡ്‌ സി. ഇ. ഒ. പത്മശ്രീ ഡോ. ബി. ആര്‍. ഷെട്ടി, അബുദാബിയിലെ ഔദ്യോഗിക സംഘടനാ പ്രസിഡന്റ്‌മാര്‍ തുടങ്ങിയവര്‍ അന്‍സാറിനെ അനുസ്മരിച്ചു. ഒലിവ് മീഡിയ ക്ക് വേണ്ടി കെ. കെ. മൊയ്തീന്‍ കോയ, താഹിര്‍ ഇസ്മായില്‍, ബഷീര്‍ ചങ്ങരംകുളം എന്നിവര്‍ ഒരുക്കിയ അന്‍സാറിനെ സംബന്ധിച്ച ഡോകുമെന്ററി ശ്രദ്ധേയമായി. ഫ്രണ്ട്സ് എ. ഡി. എം. എസ്. പ്രസിഡന്റ്‌ സെബാസ്റ്റ്യന്‍ സിറിള്‍, കണ്‍വീനര്‍ റ്റി. എ. നാസര്‍, ജനറല്‍ സെക്രട്ടറി റ്റി. എം. സലിം എന്നിവര്‍ നേതൃത്വം നല്‍കി.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

61 of 661020606162»|

« Previous Page« Previous « എന്‍ഡോസള്‍ഫാന്‍ : അബുദാബിയില്‍ പ്രതീകാത്മക ഒപ്പു ശേഖരണം
Next »Next Page » ഈസ്റ്റര്‍ ശുശ്രൂഷ »



  • ജലീൽ രാമന്തളിയുടെ പ്രവാസ ത്തുടിപ്പുകൾ പ്രകാശനം ചെയ്യുന്നു
  • ഇമ – വി. പി. എസ്. ഭവന പദ്ധതി : ആദ്യ വീടിന് തറക്കല്ലിട്ടു
  • ആരോഗ്യ പ്രവർത്തകർക്ക് സാമ്പത്തിക അംഗീകാരം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ
  • ഐ. സി. എ. ഐ. യുടെ ‘തരംഗ്-26’ ശ്രദ്ധേയമായി
  • ലുലു എക്സ് ചേഞ്ച് ‘സെൻഡ് & വിൻ 2025’ ക്യാമ്പയിന്‍ സമാപിച്ചു
  • അൽ ഐൻ മലയാളി സമാജം ‘ഉത്സവം സീസൺ-12’ ശനിയാഴ്ച
  • മാർത്തോമ്മാ ഇടവക കൊയ്ത്തുത്സവം നവംബർ 30 ന്
  • ജമാൽ അൽ ഇത്തിഹാദ് : എ. ആർ. റഹ്മാൻ ശൈഖ് സായിദ് ഫെസ്റ്റിവലിൽ
  • സിറ്റി ചെക്ക്-ഇൻ സേവനം മുറൂർ റോഡിലെ ഇത്തിഹാദ് ഓഫീസിൽ
  • യുണൈറ്റഡ് സി. പി. ടി. ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി രൂപീകരിച്ചു
  • മെട്രോ കപ്പ് സീസൺ-2 ട്രോഫി ലോഞ്ചിംഗ്
  • വിന്നർ കരാട്ടെ ടീം ജപ്പാനിലേക്ക്
  • ഡോ. ധന ലക്ഷ്മിയുടെ ‘ഇനി എത്ര നാൾ’ പുറത്തിറക്കി
  • എക്സലൻസ് ഗ്ലോബൽ സ്കൂൾ തുറന്നു
  • ബബിത ശ്രീകുമാറിൻ്റെ ‘സ്‌മൃതി മർമ്മരം’ പ്രകാശനം ചെയ്തു
  • അഭിമാന നേട്ടവുമായി ആലിയ ഷെയ്ഖ് ബുക്ക് ഫെയർ വേദിയിൽ
  • ഈദ് അൽ ഇത്തിഹാദ് അവധി പ്രഖ്യാപിച്ചു
  • ഫുട് ബോൾ മീറ്റ് : എവർ ഗ്രീൻ എഫ്. സി. ചാമ്പ്യന്മാർ
  • ഷാർജ പുസ്തക മേളയിൽ ഒരു യാത്രാ വിവരണം പുറത്തിറങ്ങി
  • ബഷീർ ഇബ്രാഹിമിനെ ‘ഇഖ്‌വ’ ആദരിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine