ദുബായ് : കേരളാ റീഡേഴ്സ് ആന്‍ഡ് റൈറ്റേഴ്സ് സര്‍ക്കിള്‍ (വായനക്കൂട്ടം), ‘അഖിലേന്ത്യാ സ്ത്രീധന വിരുദ്ധ മുന്നേറ്റം’ (All India Anti – Dowry Movement) എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ദുബായില്‍ സംഘടിപ്പിക്കാനിരുന്ന ഈ വര്‍ഷത്തെ ‘അന്താരാഷ്‌ട്ര സാക്ഷരതാ ദിന’ ആചരണം ഈദിന് ശേഷം നടത്തും എന്ന് ഭാരവാഹികള്‍ അറിയിച്ചു.
ഐക്യ രാഷ്ട്ര സഭയുടെ വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്ക്കാരിക സംഘടനയായ യുനെസ്കോ (UNESCO), അന്താരാഷ്ട്ര സാക്ഷരതാ ദിനമായി പ്രഖ്യാപിച്ച സെപ്റ്റംബര്‍ 8 ന് ബുധനാഴ്ച രാത്രി നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചതെങ്കിലും വ്രതാനുഷ്ടാനങ്ങളുടെ അന്തിമ ദിനങ്ങളില്‍ പ്രാര്‍ഥനാ നിര്‍ഭരമായി ഇരിക്കേണ്ട അവസരത്തില്‍ പൊതു പരിപാടികള്‍ നടത്തുന്നതിലെ അനൌചിത്യം കണക്കിലെടുത്താണ് ദിനാചരണം മറ്റൊരു ദിവസത്തേക്ക് മാറ്റുന്നത്.
സെപ്റ്റംബര്‍ 16 ന് വ്യാഴാഴ്ച പരിപാടി നടത്തുവാനാണ് നിശ്ചയിച്ചിരിക്കുന്നത്. ദുബൈ ദേരയിലുള്ള കെ.എം.സി.സി ഓഡിറ്റോറിയത്തില്‍ രാത്രി 7:30 നാണ് പരിപാടി നടക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് 055-8287390 എന്ന നമ്പറില്‍ ബന്ധപ്പെടുക.




ദുബായ്: ‘സൃഷ്ടി സ്ഥിതി സംഹാരം – വര്‍ത്തമാന മാധ്യമ വിവക്ഷ’ എന്ന വിഷയത്തെ ആസ്പദമാക്കി സീതി സാഹിബ് വിചാര വേദി യു. എ. ഇ. ചാപ്ടര്‍ നടത്തിയ 

ദുബായ് : ആശയങ്ങളുമായി സംവദിക്കാനുള്ള അവസരം കേരളത്തില്‍ നഷ്ടപ്പെട്ടു കൊണ്ടിരിക്കു കയാണെന്ന് ദുബായ് തൃശൂര്‍ ജില്ലാ കെ. എം. സി. സി. സര്‍ഗ ധാര സംഘടിപ്പിച്ച സൌഹൃദ സംഗമത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ബഷീര്‍, എം. ടി. മുതലായ സാംസ്കാരിക നായകന്മാര്‍ കേരളത്തില്‍ നിലനിര്‍ത്തിയ സാംസ്കാരിക മതേതര പാരമ്പര്യം നില നിര്‍ത്താന്‍ നമുക്ക് കഴിയണം. അടയാളങ്ങള്‍ അവശേഷിപ്പിക്കാന്‍ കഴിയാതെ പോകുന്ന ജന്മം വ്യര്‍ത്ഥമാണെന്നും ഇത്തരം സാംസ്കാരിക കൂട്ടായ്മകള്‍ അടയാള പ്പെടുത്തലുക ളാണെന്നും അവര്‍ പറഞ്ഞു.
അബുദാബി : ‘പരിസ്ഥിതിയും വികസനവും’ എന്ന വിഷയ ത്തില്‍ കല അബുദാബി സെമിനാര്‍ സംഘടിപ്പി ക്കുന്നു. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്ത കനും, മാടായി പരിസ്ഥിതി പരിരക്ഷണ സമിതി ചെയര്‍മാനു മായ പി. പി. കൃഷ്ണന്‍ മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തും. ജൂലായ് 29 വ്യാഴാഴ്ച വൈകീട്ട് 8:30 ന് അബുദാബി മലയാളി സമാജത്തില്‍ നടക്കുന്ന സെമിനാറില്‍ പ്രമുഖ സാമൂഹിക പ്രവര്‍ത്ത കരും പങ്കെടുക്കും. വിവര ങ്ങള്‍ക്ക് വിളിക്കുക: 050 27 37 406

























