ഫെറോസി കപ്പ് ഫുട്‍ ബോൾ ഷാർജ യിൽ

March 6th, 2019

feroke-pravasi-ferosi-sevens-tournament-ePathram
ഷാർജ : ഫറോക്ക് പ്രവാസി അസ്സോസി യേഷൻ സംഘടി പ്പിക്കുന്ന ആറാമത് ഫെറോസി സെവൻസ് ഫുട്‍ ബോൾ ടൂര്‍ണ്ണ മെന്റ്, 2019 മാർച്ച് 8 വെള്ളി യാഴ്ച 3 മണി മുതല്‍ ഷാർജ വാണ്ടറേഴ്‌സ് ക്ലബ്ബ് സ്റ്റേഡിയ ത്തിൽ (ഷാർജ ക്രിക്കറ്റ് സ്റ്റേഡിയ ത്തിന്നു സമീപം) നടക്കും എന്നു സംഘാ ടകര്‍ അറിയിച്ചു.

യു. എ. ഇ. യിലെ മലയാളി ടീമു കളെ മാത്രം പങ്കെടു പ്പിച്ചു കൊണ്ടാണ് ഫെറോസി കപ്പ് ഫുട്‍ ബോൾ ടൂര്‍ണ്ണ മെന്റ് ഒരു ക്കുന്നത്. വിവിധ എമി റേറ്റു കളി ല്‍ നിന്നു മായി 24 ടീമു കൾ കളി ക്കള ത്തില്‍ ഇറങ്ങും.

വിജയി കൾക്ക് ക്യാഷ് അവാർഡും ഫെറോസി ട്രോഫി യും കൂടാതെ വ്യക്തി ഗത സമ്മാന ങ്ങളായി ബെസ്റ്റ് പ്ലേയർ, ബെസ്റ്റ് ഗോൾ കീപ്പർ, റണ്ണേഴ്‌സ് അപ്പ് എന്നീ ട്രോഫി കളും ക്യാഷ് അവാർഡും സമ്മാനിക്കും.
വിവരങ്ങൾക്ക് : 050 2434 945, 055 2244 557, 055 8836 195

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കുവൈത്തില്‍ റസിഡന്‍സ് സ്റ്റിക്കര്‍ പതിക്കുന്നത് ഒഴിവാക്കുന്നു

March 5th, 2019

kuwait-flag-ePathram
കുവൈറ്റ് : വിദേശി കളുടെ ഇഖാമ അഥവാ റസിഡന്‍സ് സ്റ്റിക്കര്‍ (താമസ രേഖ) പാസ്സ് പോര്‍ ട്ടുകളില്‍ പതി ക്കു ന്നത് മാര്‍ച്ച് 10 മുതല്‍ നിര്‍ ത്തലാ ക്കുന്നു എന്ന് അധി കൃതര്‍. താമസ രേഖ സംബന്ധിച്ച എല്ലാ വിവര ങ്ങളും സിവില്‍ ഐ.ഡി എന്ന തിരിച്ചറിയല്‍ കാര്‍ ഡില്‍ ഉള്‍ പ്പെടു ത്തുന്ന തായിരിക്കും. വിവിധ സര്‍ക്കാര്‍ വകുപ്പു കളില്‍ നടപ്പാക്കുന്ന പരിഷ്‌കര ണങ്ങളുടെ ഭാഗ മായാ ണ് റസി ഡന്‍ സ് സ്റ്റിക്കര്‍ പതി ക്കുന്ന ത് നിര്‍ത്ത ലാക്കു ന്നത്.

ഇതോടെ സിവില്‍ ഐ. ഡി. കാര്‍ഡ് ഉപ യോഗിച്ച് യാത്ര ചെയ്യാന്‍ സാധിക്കും. എന്നാല്‍ മാര്‍ച്ച് 10 മുതല്‍ രാജ്യ ത്തേക്ക് വരുന്ന പ്രവാസി കള്‍ സിവില്‍ ഐ. ഡി കാര്‍ഡ്, പാസ്സ് പോര്‍ട്ട് എന്നിവയും കയ്യില്‍ കരുതണം എന്നും അധി കൃതര്‍ അറിയിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പ്രോഗ്രസ്സീവ് ദുബായ് : പുതിയ കമ്മിറ്റി യെ തെരഞ്ഞെടുത്തു

March 5th, 2019

progressive-chavakkad-ldf-fraternity-ePathram
ദുബായ് : പുരോഗമന ആശയങ്ങള്‍ ഉയര്‍ത്തി പ്പിടി ക്കുന്ന ഗുരു വായൂർ നിയോജക മണ്ഡലം നിവാസി കളുടെ പ്രവാസി കൂട്ടായ്മ ‘പ്രോഗ്ര സ്സീവ്’ ദുബായ് ഘടക ത്തിന്റെ വാർ ഷിക ജനറൽ ബോഡി യോഗം പ്രമുഖ മാധ്യമ പ്രവര്‍ ത്തകൻ അഭിലാഷ് മോഹൻ ഉദ്ഘാടനം ചെ‌യ്‌തു.

മാധ്യമ പ്രവര്‍ ത്തകര്‍ക്ക് എല്ലാ കാല ത്തും വളരെ യധികം സ്നേഹവും പിന്തുണ യും ഊര്‍ജ്ജവും നല്‍കി വരുന്ന വരാണ് പ്രവാസി കള്‍ എന്നും, ജാതി യുടെയും മത ത്തിന്‍റെയും വര്‍ണ്ണ ത്തിന്റെയും വര്‍ഗ്ഗ ത്തിന്‍റെ യും പേരില്‍ സമൂഹം വേര്‍ തിരിഞ്ഞ് വിഭാഗീ യത സൃഷ്ടി ക്കു മ്പോള്‍, പുരോഗമന ആശയ ങ്ങള്‍ ഉയര്‍ത്തി പിടിച്ചു കൊണ്ട് പ്രവാസ മേഖല യില്‍ കുട്ടായ്മകള്‍ പ്രവര്‍ത്തി ക്കുന്നു എന്നുള്ളത് മാധ്യമ പ്രവര്‍ത്തകരെ സംബ ന്ധിച്ചു വളരെയധികം സന്തോഷം നല്‍കു ന്നതാണ് എന്ന് അഭി ലാഷ് അഭിപ്രായപ്പെട്ടു.

പൊതു ഇട ങ്ങളില്‍ സ്‌ത്രീ‌ കള്‍ നേരിടുന്ന അവസ്ഥയെ കുറിച്ച് മാധ്യമ പ്രവര്‍ത്തക സോണിയ ഷിനോയ് സംസാരിച്ചു.

മനാഫ് അലു ങ്ങൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജിബിന്‍ അവത രിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ ട്ടിന്മേല്‍ ഉള്ള ചര്‍ച്ച യില്‍ മുസ്‌തഫ, ഫൈസല്‍, സബീല ഇസ്‌മാ യില്‍ തുടങ്ങി യവര്‍ പങ്കെടുത്തു. പ്രോഗ്രസ്സീവ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് നിഷാം വെള്ളു തടത്തില്‍, ജനറല്‍ സെക്രട്ടറി സൈഫുദ്ദീന്‍, സെന്‍ട്രല്‍ കമ്മറ്റി അംഗം ബോസ്‌ കുഞ്ചേരി, സഖാഫ്, ഷിഹാദ് എന്നിവര്‍ പ്രസം ഗിച്ചു.

guruvayur-nri-fraternity-progressive-committee-2019-ePathram

ഫാറൂക്ക് പുന്ന (പ്രസിഡണ്ട്), സുനില്‍ ആലുങ്ങല്‍ (ജനറല്‍ സെക്രട്ടറി), അഷ്‌ഫാഖ് (വൈസ് പ്രസിഡണ്ട്), പീതാംബരന്‍ ഇരട്ടപ്പുഴ (ജോയിന്റ് സെക്രട്ടറി), സക്കാഫ്‌ വട്ടേക്കാട് (മീഡിയാ കൺവീനര്‍), ഷാജഹാന്‍ സിംഗം (കലാ വിഭാഗം ), ശ്രീജിത്ത് കുഞ്ചേരി, (കായിക വിഭാഗം), സുബിന്‍ (ഓഡിറ്റര്‍) എന്നിവ രുടെ നേതൃത്വ ത്തി ലുള്ള 29 അംഗ എക്‌സി ക്യൂട്ടീവ് കമ്മറ്റി യെ തെരഞ്ഞെടുത്തു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വസന്ത കുമാറിന്റെ സ്മരണയില്‍ മെഡിക്കൽ ക്യാമ്പ് ഒരുക്കി

March 5th, 2019

medical-camp-2019-wayanad-pravasi-welfare-assocition-ePathram
അബുദാബി : പുൽവാമ യിൽ വീര മൃത്യു വരിച്ച ധീര ജവാൻ വയനാട് സ്വദേശി വസന്ത കുമാറിന്റെ സ്മരണ യിൽ വയനാട് പ്രവാസി വെൽ ഫെയർ അസോ സ്സി യേഷ ൻ അബു ദാബി അഹല്യ ഹോസ്പി റ്റലു മായി ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് ഒരുക്കി.

വയനാട് പ്രവാസി വെൽ ഫെയർ അസോസ്സി യേഷന്‍ പ്രസിഡണ്ട് നവാസ് മാനന്ത വാടി അദ്ധ്യക്ഷത വഹിച്ചു. ഡോക്ടർ റോഷൻ അഷ്റഫ് ഉൽഘാടനം ചെയ്തു. രക്ഷാധി കാരി നസീർ പുളിക്കൂൽ, സെക്രട്ടറി ജോണി കുര്യാ ക്കോസ്, മീഡിയാ കോഡി നേറ്റര്‍ ശരത്ത് മേലു വീട്ടിൽ എന്നിവർ സംസാരിച്ചു. പ്രവാസി കളുടെ ആരോഗ്യ പ്രശ്ന ങ്ങൾക്ക് കാരണ മാകുന്ന ഭക്ഷണ രീതിയെ കുറിച്ചും പരി ഹാര മാർഗ്ഗ ങ്ങളെ കുറിച്ചും ശ്രുതി സംസാ രിച്ചു.

wayanad-pravasi-welfare-association-medical-camp-ePathram
ജനറൽ വിഭാഗ ത്തിന് പുറമെ കണ്ണ്, പല്ല്, ശ്വാസ കോശം, ഹൃദയം, മാമ്മോഗ്രാം ചെക്കപ്പ് എന്നിവ യെല്ലാം ഉൾ പ്പെടുത്തി സാധാര ക്കാര്‍ ക്കു കൂടി ഉപ കാര പ്രദ മായ രീതി യിൽ ആണ് മെഡി ക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. പ്രവാസി കൾക്ക് നോർക്ക കാർഡ് എടുക്കു വാനും കാലാ വധി കഴിഞ്ഞ കാർഡ് പുതുക്കു വാനു മുള്ള സൗകര്യം ഒട്ടേറെ പേർ പ്രയോജന പ്പെടുത്തി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സേട്ട് സാഹിബിന്റെ അഭാവം ന്യൂന പക്ഷ ങ്ങൾ തിരിച്ചറിയുന്നു : ഐ. എം. സി. സി.

March 3rd, 2019

inl-leader-ebrahim-sulaiman-sait-ePathram
അബുദാബി : നരേന്ദ്ര മോഡി സർക്കാർ ഇന്ത്യ യില്‍ നടപ്പാക്കുന്ന ന്യൂന പക്ഷ വിരുദ്ധ സമീ പന ങ്ങളെ ശക്ത മായി നേരിടു വാൻ സേട്ടു സാഹി ബിനെ പോലെയുള്ള നേതാക്കളുടെ അഭാവം ഇന്ത്യൻ ന്യൂന പക്ഷങ്ങൾ അനു ഭവി ക്കുക യാണ് എന്ന് നാഷ ണൽ യൂത്ത് ലീഗ് മുൻ സംസ്ഥാന സെക്രട്ടറി എം. ഇബ്രാഹിം അഭി പ്രായ പ്പെട്ടു. അബുദാബിയിൽ ചേർന്ന അജാനൂർ പഞ്ചാ യത്ത് ഐ. എം. സി. സി. കൺ വൻഷനിൽ മുഖ്യ പ്രഭാ ഷണം നടത്തുക യായി രുന്നു എം. ഇബ്രാഹിം.

ഒരു പുരുഷായുസ്സ് മുഴുവൻ ന്യൂന പക്ഷ ങ്ങളുടെ അവ കാശ ങ്ങൾ നേടി യെടു ക്കുന്ന തിനും അത് സംരക്ഷി ക്കുന്ന തിനും സേട്ടു സാഹിബ് മുൻ പന്തിയിലായിരുന്നു. വരുന്ന ലോക് സഭാ തെര ഞ്ഞെ ടുപ്പിൽ മതേ തര സർ ക്കാൻ അധികാര ത്തിൽ വരാൻ ഇടതു പക്ഷ ത്തിന് നിർണ്ണായക പങ്ക് വഹിക്കുവാൻ സാധിക്കും എന്നും അദ്ദേഹം പറഞ്ഞു.

മുഹമ്മദ് കുഞ്ഞി കൊത്തിക്കല്‍ അദ്ധ്യക്ഷത വഹിച്ചു. കുഞ്ഞാവുട്ടി ഖാദർ, ടി. എസ്. ഗഫൂർ ഹാജി, റഷീദ് താനൂർ, നബീൽ അഹമദ്, ഗഫൂർ ബാവ , യൂനസ് പി. എം., റഷീദ് ചിത്താരി, പി. പി. ബഷീർ, പി. എം. ഫാറൂഖ്, ഖരീം കെ. എച്ച്. തുട ങ്ങി യവർ സംസാരിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « തളിപ്പറമ്പ് മുനിസിപ്പൽ കെ. എം. സി. സി. ജേതാക്കൾ
Next »Next Page » വൈറല്‍ ആയി തീര്‍ന്ന ശൈഖ് സുല്‍ത്താന്‍ അൽ ഖാസിമി യുടെ പ്രസംഗം »



  • മെട്രോ – ട്രാം എന്നിവക്ക് പെരുന്നാൾ ദിവസങ്ങളിൽ സമയമാറ്റം
  • വൈപ്പർ മാൽവെയർ ഭീഷണി : ജാഗ്രതാ നിർദ്ദേശം
  • തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത് : കടുത്ത നടപടികളുമായി യു. എ. ഇ. ആഭ്യന്തര മന്ത്രാലയം
  • വിസ കഴിഞ്ഞവർക്ക് യു. എ. ഇ. യിലേക്ക് തിരിച്ചുവരാം : പുതിയ എൻട്രി പെർമിറ്റ് വേണ്ട
  • താമസ സ്ഥലങ്ങളുമായി ബന്ധപ്പെട്ടു പുതിയ നിയമം പ്രാബല്യത്തിൽ വരുന്നു
  • എമിറേറ്റ്സ് വിമാന സർവീസുകൾ പുനരാരംഭിച്ചു
  • വിസ കാലാവധി കഴിഞ്ഞാലുള്ള പിഴ ഒഴിവാക്കും
  • വിമാനം മുടങ്ങി : കുടുങ്ങി കിടന്നവരെ എത്തിച്ച് ഇത്തിഹാദ് റെയിൽ
  • ഏത് വെല്ലു വിളിയും നേരിടാന്‍ യു. എ. ഇ. പൂർണ്ണ സജ്ജം
  • വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത് : എം. എ. യൂസഫലി
  • സി. ബി. എസ്. ഇ. പരീക്ഷകൾ മാറ്റി വെച്ചു
  • കിംവദന്തികളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുത് : യു. എ. ഇ പബ്ലിക് പ്രോസിക്യൂഷൻ
  • പൊതു ജനങ്ങൾക്ക് ശല്യമായി ബൈക്ക് യാത്ര : വാഹനങ്ങൾ കണ്ടു കെട്ടി പോലീസ്
  • ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • കുട്ടികൾ വാഹനം ഓടിച്ചു : രക്ഷിതാക്കൾക്ക് പിഴ
  • ജലീൽ രാമന്തളി വിടവാങ്ങി
  • സലൂട്ടിംഗ് ദ റിയല്‍ ഹീറോസ് : മുന്‍ കാല ഇന്ത്യന്‍ സൈനികരെ ആദരിച്ചു
  • വളർത്തു മൃഗങ്ങളുടെ രജിസ്​ട്രേഷൻ നിർബ്ബന്ധമാക്കി
  • സ്ഥിരതക്കും തുടർച്ചക്കും വ്യക്തമായ മുൻ ഗണനയുള്ള ബജറ്റ് : അദീബ് അഹമ്മദ്
  • ഫൈസൽസ് വിന്റർ ഫെസ്റ്റ് ശ്രദ്ധേയമായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine