സമാജം ഹ്രസ്വ ചലച്ചിത്ര മൽസരം 2018

March 22nd, 2018

logo-samajam-short-film-competition-ePathram
അബുദാബി : മലയാളീ സമാജം സംഘടിപ്പി ക്കുന്ന ഹ്രസ്വ ചലച്ചിത്ര മൽസരം 2018 ഏപ്രിൽ 6 ന് സമാജം ഓഡിറ്റോ റിയ ത്തില്‍ നടക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു.

ഇരുപത് മിനിറ്റിൽ ഒതുങ്ങുന്ന ഹ്രസ്വ സിനിമ കളുടെ വിവരങ്ങൾ അടങ്ങിയ എൻട്രികൾ, രജിസ്‌ട്രേ ഷൻ ഫീസ് 250 ദിർഹം എന്നിവ (അഭി നേതാക്ക ളുടെയും അണിയറ പ്രവർത്ത കരുടെ യും വിസ – പാസ്സ്‌ പോർട്ട് പേജുകൾ ഉൾപ്പെടെ) മാർച്ച് 30 നു മുൻപ് സമാജം ഓഫീസിൽ നൽകേണ്ടതാണ്.

മികച്ച ചിത്രം, മികച്ച രണ്ടാമത്തെ ചിത്രം, മികച്ച സംവി ധായകൻ, മികച്ച നടൻ, നടി, ബാല താരം എന്നിവര്‍ക്കും തിരക്കഥ, ഛായാ ഗ്രഹണം, എഡിറ്റിംഗ്, പശ്ചാത്തല സംഗീതം എന്നീ വിഭാഗ ങ്ങളി ലും പുരസ്‌കാര ങ്ങൾ നൽകും.

കൂടുതൽ വിവരങ്ങൾക്ക് 02 55 37 600, 050 596 4907 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാ വുന്ന താണ്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എമിറേറ്റ്‌സ് ഐ. ഡി. കാർഡ് തിരുത്തു വാൻ 150 ദിർഹം ഫീസ്

March 20th, 2018

logo-federal-authorit-for-identity-and-citizenship-uae-emirates-id-ePathram
അബുദാബി : യു. എ. ഇ. യിലെ ഔദ്യോഗിക തിരിച്ചറി യൽ രേഖ യായ എമിറേ റ്റ്‌സ് ഐ. ഡി. കാർഡു കളിൽ വ്യക്തി കളു ടെ വിവര ങ്ങൾ തിരുത്തു വാൻ ഇനി മുതൽ 150 ദിർഹം ഫീസ് ഈടാ ക്കും എന്ന് അധി കൃതർ.

പഴയ കാർഡ് കേടു വരുത്താതെ തിരിച്ച് ഏൽപ്പി ച്ചെങ്കിൽ മാത്രമേ തെറ്റു കൾ തിരു ത്തിയ പുതിയ എമി റേറ്റ്‌സ് ഐ. ഡി. കാർഡ്, പഴയ കാർഡി ന്റെ കാലാ വധി യിൽ പ്രിന്റ് ചെയ്തു കിട്ടുക യുള്ളൂ. കാലാ വധി യുള്ള വിസ ഉള്ള വര്‍ക്കു മാത്രമേ അപേ ക്ഷിക്കു വാൻ സാധിക്കൂ. അഥവാ വിസക്ക് ഒരു വര്‍ഷ ത്തെ കാലാ വധി ഇല്ലെങ്കിലും എമിറേ റ്റ്‌സ് ഐ. ഡി. കാര്‍ഡ് ലഭി ക്കുവാന്‍ വിദേശി കള്‍ക്ക് ഒരു വര്‍ഷ ത്തി നുള്ള കാര്‍ഡിന് നൂറു ദിർഹം ഫീസ് നൽകണം.

വിദേശികളുടെ എമിറേറ്റ്‌സ് ഐ. ഡി. വേഗ ത്തില്‍ ലഭ്യമാക്കുവാന്‍ ആവശ്യ മായ നടപടി സ്വീക രിച്ചു കഴിഞ്ഞു. പുതിയ സംവിധാനം അനുസരിച്ച് അപേക്ഷ നൽകുന്ന ദിവസം തന്നെ പുതിയ കാർഡ് ലഭിക്കും എന്നും അധി കൃതർ അറിയിച്ചു.

എമിറേറ്റ്‌സ് ഐഡന്റിറ്റി അഥോറിറ്റി യുടെ വെബ് സൈറ്റ് വഴിയും അംഗീകൃത ടൈപ്പിംഗ് സെന്ററു കളി ലൂടെയും സ്മാർട്ട് ഫോൺ സംവിധാനം വഴിയും അപേക്ഷിക്കാം.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കോതപറമ്പ് പ്രവാസി കൂട്ടായ്മ യുടെ കുടുംബ സംഗമം

March 19th, 2018

siyad-kothapparambu-koottayma-uae-meet-at-dubai-al-thawar-park-ePathram
ദുബായ് : കൊടുങ്ങല്ലൂർ കോതപറമ്പ് നിവാസി കളുടെ യു. എ. ഇ. പ്രവാസി കൂട്ടായ്മ കുടുംബ സംഗമം സംഘ ടിപ്പിച്ചു. ദുബായ് ഗിസൈസിലെ അൽ തവാർ പാർക്കിൽ ഒരുക്കിയ സംഗമ ത്തിൽ എല്ലാ എമി റേറ്റു കളിൽ നിന്നുമുള്ള കോത പറമ്പ് നിവാസി കൾ പങ്കെടുത്തു.

ഡോക്ടർ സഫീർ അഹമ്മദ്, റഫീഖ് പനപ്പറമ്പിൽ, അൻസാരി, റഫീഖ് വട്ടപ്പറമ്പിൽ തുടങ്ങിയവർ ആശംസ കൾ നേർന്നു.

കോത പറമ്പ് ജുമാ മസ്ജിദ് കമ്മിറ്റി മെമ്പർ സിയാദ് കൊടുങ്ങല്ലൂർ മുഖ്യാതിഥി യായി സംബന്ധിച്ചു. പ്രദേശ ത്തിന്റെ ജീവ കാരുണ്യ പ്രവർ ത്തന ങ്ങളിലും നാടി ന്റെ പുരോഗതിക്ക് വേണ്ടിയും ഈ കൂട്ടായ്മ കൈ കൊള്ളേ ണ്ടതായ നില പാടു കളെ കുറിച്ച് സിയാദ് വിശദീകരിച്ചു.

അഭിലാഷ് പറമ്പത്തുകണ്ടി അദ്ധ്യക്ഷത വഹിച്ചു. ഫിറോസ് പോനാക്കുഴി സ്വാഗതവും മുഹമ്മദ് ഫാറൂഖ് നന്ദിയും പറഞ്ഞു. അംഗങ്ങളുടെ വിവിധ കലാ – കായിക മത്സരങ്ങൾ നടന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എകദിന ക്യാമ്പ് ‘കളി വീടും കുട്ടി പ്പൂരവും’ മലയാളി സമാജ ത്തിൽ

March 19th, 2018

logo-friends-of-kssp-uae-ePathram
അബുദാബി : ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്തും യുവ കലാ സാഹിതിയും ചേർന്ന് യു. എ. ഇ. യിലെ കുട്ടി കൾക്കു വേണ്ടി ഒരുക്കുന്ന എക ദിന ക്യാമ്പ് ‘കളി വീടും കുട്ടി പ്പൂരവും’ മാർച്ച് 23 രാവിലെ 9 മണി മുതൽ 5 മണി വരെ അബു ദാബി മുസ്സഫ യിലെ മലയാളി സമാജ ത്തിൽ നടക്കും.

വിനോദ ത്തിലൂടെ കുട്ടി കളിൽ അറിവും സാമൂഹ്യ ബോധവും വളർത്താൻ ഉതകുന്ന നിരവധി പരി പാടി കൾ കൂട്ടി ച്ചേർത്താണ് ‘കളി വീടും കുട്ടി പ്പൂരവും’ എന്ന എകദിന ക്യാമ്പ് തയ്യാറാക്കി യിരി ക്കുന്നത് എന്ന് സംഘാ ടകർ അറിയിച്ചു.

വിശദ വിവരങ്ങൾക്കും രജിസ്റ്റർ ചെയ്യുന്നതിന്നുമായി വിളിക്കുക : 050 581 0907 – 050 622 8275 – 050 721 4117

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പ്രവാസി ഗായക ന്റെ സംഗീത ആൽബം ഹിറ്റ് ചാർട്ടിലേക്ക്

March 17th, 2018

aseem-kayyalakal-kannurile-monchathi-ePathram

അബുദാബി : സംഗീത വേദികളിലൂടെയും റേഡിയോ റിയാലിറ്റി ഷോ കളിലൂടെയും യു. എ. ഇ. യിലെ സംഗീത പ്രേമികൾക്ക് സുപരിചിതനായ ഗായകൻ അസീം കണ്ണൂർ പാടി അഭിനയിച്ച ‘കണ്ണൂരിലെ മൊഞ്ചത്തി’ എന്ന സംഗീത ദൃശ്യാവിഷ്‌കാരം പ്രേക്ഷക ശ്രദ്ധ നേടി ഹിറ്റ് ചാർട്ടിലേക്കു കുതിക്കുന്നു.

അബുദാബി ലുലു ഗ്രൂപ്പിലെ ജീവന ക്കാരനായ അസീമി ന്റെ സ്വപ്ന സാക്ഷാത്കാര ത്തിന് കൂട്ടായി ക്കൊണ്ട് പ്രവാസി യായ അൻസാർ ഹുസ്സൈൻ കൊല്ലം ഇതിന്റെ നിർമ്മാണം ഏറ്റെടുത്തു. പൂർണ്ണ മായും കണ്ണൂരി ന്റെ ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കിയ ഗാനം, ഒരു യുവാ വിന്റെ നിശബ്ദ പ്രണയ വും പ്രണയ തകർച്ച യും ചിത്രീ കരി ച്ചിരിക്കുന്നു.

ഗാന രചന – സംഗീതം : സിദ്ധീഖ് ചക്കുംകടവ്. അസീം കണ്ണൂർ, അപർണ്ണ എന്നിവർ അഭിനയിച്ച ദൃശ്യാ വിഷ്കാരം സംവിധാനം ചെയ്തത് തുളസി കല്ലേരി. ക്യാമറ : പ്രവീൺ രാജ്, ജിഷാദ്, ഫൈസൽ നല്ലളം, നിധിൻ, ബബ്‌നാ അനിൽ തുടങ്ങിയവരാണ് പിന്നണിയിൽ. യൂ ട്യൂബ്ഫെയ്‌സ് ബുക്ക് അടക്കം സാമൂഹ്യ മാധ്യമ ങ്ങളി ലൂടെ മില്ലേനിയം റിലീസ് ചെയ്ത ആൽബം ഇപ്പോൾ രണ്ടു ലക്ഷത്തി മുപ്പതിനായിര ത്തോളം പേർ കണ്ടു കഴിഞ്ഞു.

അബുദാബി കേന്ദ്രമായി പ്രവർത്തി ക്കുന്ന സോംഗ് ലവ് ഗ്രൂപ്പ്, ഇശൽ ബാൻഡ്, റിഥം അബുദാബി തുടങ്ങിയ സംഗീത കൂട്ടായ്മകളിലെ സജീവ സാന്നിദ്ധ്യവുമാണ് അസീം കണ്ണൂർ.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മലയാളം മിഷൻ അബു ദാബി ചാപ്റ്റർ ഉദ്ഘാടനം വെള്ളിയാഴ്ച
Next »Next Page » എകദിന ക്യാമ്പ് ‘കളി വീടും കുട്ടി പ്പൂരവും’ മലയാളി സമാജ ത്തിൽ »



  • ബുക്കിഷ് : സൃഷ്ടികൾ ക്ഷണിക്കുന്നു
  • ഇനി ഞായറാഴ്ചകളിലും പാസ്സ് പോർട്ട് ലഭിക്കും
  • ശൈഖ് അഹമ്മദ് ബിൻ റാഷിദ് അൽ മഖ്‌തൂം അന്തരിച്ചു
  • സ്വർഗ്ഗത്തിന്റെ സ്വർണ്ണ വാതിലുകൾ പ്രകാശനം ചെയ്തു
  • ചിത്ര രചനാ മത്സരം വെള്ളിയാഴ്ച
  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine