അബുദാബി : ഈയിടെ അന്തരിച്ച ലോക പ്രശസ്ത പ്രപഞ്ച ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിംഗിനെ അനു സ്മ രിച്ച് കൊണ്ട് അബുദാബി കേരള സോഷ്യൽ സെന്റർ.
ശാസ്ത്രത്തെ ജനകീയ മാക്കുന്ന തിൽ സ്റ്റീഫൻ ഹോക്കിം ഗ് വഹിച്ചപങ്ക് എക്കാല ത്തെയും ശാസ്ത്ര ചരിത്ര ത്തിൽ നില നിൽക്കും. അസാദ്ധ്യം എന്നു വിധി എഴുതിയ ഒരു ജീവിത ത്തിന്റെ ഏറ്റവും ക്രിയാ ത്മക മായ ഇട പെടൽ ആണ് അദ്ദേഹം നടത്തിയത് എന്നും ആത്മ വിശാസ ത്തോടെ ജീവിച്ചു കൊണ്ട് ശാസ്ത്ര ലോകത്ത് അത്ഭുതം സൃഷ്ടിക്കുവാൻ സ്റ്റീഫന്‍ ഹോക്കിംഗ് എന്ന പ്രതിഭക്കു സാധിച്ചു എന്ന് അനു സ്മ രണ പ്രഭാഷണം നടത്തി കൊണ്ട് ഒമർ ഷറീഫ് പറഞ്ഞു.
കെ. എസ്. സി. സാഹിത്യ വിഭാഗം സെക്രട്ടറി സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രേ റിയൻ ഫൈസൽ ബാവ സ്വാഗതം പറഞ്ഞു.
തുടർന്ന് സ്റ്റീഫൻ ഹോക്കിംഗി ന്റെ ജീവിതത്തെ കുറിച്ച് പറഞ്ഞ ജെയിംസ് മാർഷൽ സംവിധാനം ചെയ്ത, ഹോക്കിംഗി ന്റെ വേഷം അഭിനയിച്ചതിന് എഡ്ഡീ റെഡ്മെയ്‍ൻ ന്ന് മികച്ച നടനുള്ള ഓസ്കാർ അവാർഡ് ലഭിച്ച ‘ദി തിയറി ഓഫ് എവരിതിംഗ്’ എന്ന സിനിമ യുടെ പ്രദർശനവും നടന്നു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള സോഷ്യല്‍ സെന്റര്‍, ചരമം, സാംസ്കാരികം, സാഹിത്യം