
ഷാര്‍ജ : പാലക്കാട് എന്‍. എസ്. എസ്. എന്‍ജിനിയറിങ് കോളേജ് പൂര്‍വ വിദ്യാര്‍ത്ഥികളുടെ ആഗോള സംഘടനയായ ദര്‍ശനയുടെ യു. എ. ഇ. ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ അംഗങ്ങളുടെ കുട്ടികള്‍ക്കായി ഒരുക്കിയ കലാ സാഹിത്യ സാംസ്കാരിക മല്‍സരങ്ങള്‍ ഷാര്‍ജ എമിറേറ്റ്സ് നാഷണല്‍ സക്കൂളില്‍ വെച്ച് നടന്നു.
ചിത്ര രചന, ചായം കൊടുക്കല്‍, പെന്‍സില്‍ വരപ്പ്, കാര്‍ട്ടൂണ്‍ വരപ്പ്, കവിതാ പാരായണം, സ്പെല്ലിംഗ് മല്‍സരം, പ്രസംഗ മല്‍സരം, കഥ പറച്ചില്‍, ആംഗ്യ ഗാനം, പ്രബന്ധ മല്‍സരം, കഥ എഴുത്ത്, പ്രച്ഛന്ന വേഷം, മള്‍ട്ടിമീഡിയ പ്രശ്നോത്തരി എന്നിങ്ങനെ വൈവിധ്യമാര്‍ന്ന മല്‍സരങ്ങളില്‍ അംഗങ്ങളുടെ കുട്ടികള്‍ പങ്കെടുത്തു.
ഫോട്ടോ : കാരോളിന്‍ സാവിയോ



ദുബായ്; യു. എ. ഇ. യിലെ യുവ പ്രവാസി കള്‍ക്കായി സീതി സാഹിബ് വിചാര വേദി യു. എ. ഇ. ചാപ്റ്റര്‍ പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. 35 വയസ്സിനു താഴെ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. ദുബായ് കെ. എം. സി. സി. ഹാളില്‍ ഫെബ്രുവരി 18 വെള്ളിയാഴ്ച നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് ഇസ്മയില്‍ ഏറാമല (0552796530) എന്ന നമ്പറിലോ, seethisahibvicharavedhi അറ്റ് gmail ഡോട്ട് com എന്ന ഈമെയിലിലോ ബന്ധപ്പെടുക. പേരുകള്‍ ഫെബ്രുവരി 10 നു മുമ്പായി ലഭിച്ചിരിക്കണം. വിജയികള്‍ക്ക് മാര്‍ച്ച് 11 നു ഷാര്‍ജ യില്‍ നടക്കുന്ന സമ്മേളനത്തില്‍ സമ്മാനദാനം നടത്തും
(സലിം അയ്യനത്ത് സുഗതകുമാരിയില്‍ നിന്നും പുരസ്കാരം ഏറ്റുവാങ്ങുന്നു. സമീപം കുഴൂര്‍ വില്‍സന്‍, കെ. എം. അബ്ബാസ്, ഇസ്മയില്‍ മേലടി എന്നിവര്‍.)


























