ദുബായ് : പ്രമുഖ കഥാകാരന്‍ തോമസ് ചെറിയാന്റെ “നിലവിളികള്‍ക്ക് കാതോര്‍ക്കാം” എന്ന കഥാ സമാഹാരം ദുബായില്‍ പ്രകാശനം ചെയ്യുന്നു. ഒക്ടോബര്‍ 29 വെള്ളിയാഴ്ച വൈകീട്ട് 05:30 മുതല്‍ 09:00 മണി വരെ ഖിസൈസ് റോയല്‍ പാലസ് ഹോട്ടലിലാണ് പരിപാടി. കവി സുറാബ് മികച്ച വൈജ്ഞാനിക ഗ്രന്ഥത്തിനുള്ള ഈ വര്‍ഷത്തെ കേരള ഭാഷാ ഇന്‍സ്റിറ്റ്യൂട്ട് പുരസ്കാര ജേതാവായ പി. മണികണ്ഠനു പുസ്തകം നല്‍കി കൊണ്ട് പ്രകാശന കര്‍മ്മം നിര്‍വഹിക്കും. സുറാബ് പുസ്തക അവലോകനം നടത്തും. പി. മണികണ്ഠന്‍ മുഖ്യ പ്രഭാഷണം നടത്തും.
e പത്രം പരിസ്ഥിതി ക്ലബ് അവതരിപ്പിക്കുന്ന ഒരു ഹ്രസ്വ ചിത്രത്തോടെ കാര്യ പരിപാടികള്‍ തുടങ്ങും. ഇസ്മായീല്‍ മേലടി സ്വാഗതവും ജ്യോതി കുമാര്‍ മോഡറേറ്ററും ആയിരിക്കും. കവി മുളക്കുളം മുരളീധരന്‍ പുസ്തക പരിചയം നടത്തും.
പുസ്തക വിചാരത്തില്‍ ഉപഭോഗ സംസ്കാരം (കഥകള്‍ – വെര്‍ച്വല്‍ വേള്‍ഡ്, സ്ക്രീനില്‍ ശേഷിക്കുന്നതെന്ത്, ബമ്പര്‍ പ്രൈസ്) – നാസര്‍ ബേപ്പൂര്‍, അണു കുടുംബങ്ങളിലെ ആണ്‍ – പെണ്‍ വ്യവഹാരങ്ങള്‍ (കഥകള്‍ – യാത്ര, നിലവിളികള്‍ക്ക് കാതോര്‍ക്കാം, ഓട്ടത്തിനൊടുവില്‍) – സിന്ധു മനോഹരന്‍, തലമുറകളുടെ മുറിവും നീതിബോധവും, വര്‍ത്തമാന കാലത്ത് (കഥകള്‍ – തിരുമുറിവുകള്‍, ചരിത്ര പ്പുട്ടില്‍ സോളമന്‍) – രവി പുന്നക്കല്‍, തൊഴില്‍ രാഹിത്യ സങ്കീര്‍ണ്ണതകള്‍ (കഥകള്‍ – സമയ സന്ധ്യകള്‍, കൊണ്ക്രീറ്റ്) – സി. വി. സലാം, യുദ്ധം, അധിനിവേശം, സാമ്രാജ്യത്വം (കഥകള്‍ – ഫണ്‍ റേസ്, ആശങ്കകള്‍ക്ക് വിരുന്നു പാര്‍ക്കാന്‍ ഒരു ജീവിതം) – റാം മോഹന്‍ പാലിയത്ത്, ആഗോളീകരണ കാലത്തെ ധനാസക്തികള്‍ (കഥകള്‍ – ജനിതകം, ഹോള്‍ഡര്‍ ഓഫ് ഇന്ത്യന്‍ പാസ്പോര്‍ട്ട് നമ്പര്‍ K010…) – ലത്തീഫ് മമ്മിയൂര്‍ എന്നിവര്‍ പങ്കെടുക്കും.
ബഷീര്‍ തിക്കോടി, എം. എം. മുഹമ്മദ്, സൂസന്‍ കോരുത്ത്, കമറുദ്ദീന്‍ ആമയം, സബാ ജോസഫ്, പി. കെ. മുഹമ്മദ്, പുന്നയൂര്‍ക്കുളം സൈനുദ്ദീന്‍, എസ്. എ. ഖുദ്സി, അനൂപ് ചന്ദ്രന്‍, കബീര്‍, പി. ആന്റണി, സുരേഷ് പാടൂര്‍, മസ്ഹര്‍, മനാഫ് കേച്ചേരി, ഷാജി ഹനീഫ് എന്നിവര്‍ ആശംസകള്‍ അറിയിക്കും.



ദുബായ് : സലഫി ടൈംസ് ചീഫ് എഡിറ്ററും ദുബായിലെ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ സജീവ സാന്നിദ്ധ്യവുമായ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ജബ്ബാരി കെ. എ. ശസ്ത്രക്രിയയെ തുടര്‍ന്ന് സുഖം പ്രാപിച്ചു വരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഇദ്ദേഹത്തിന്റെ നില സുസ്ഥിരമാണ് എന്നും ഇദ്ദേഹത്തെ ഉച്ചയ്ക്ക് രണ്ടു മണി വരെ സന്ദര്‍ശകര്‍ക്ക് തീവ്ര പരിചരണ വിഭാഗത്തില്‍ നേരിട്ട് വന്ന് സന്ദര്‍ശിക്കാന്‍ ആവും എന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.




ദുബായ് : സീതി സാഹിബിനെ കുറിച്ച് പഠിക്കാന്‍ പ്രചോദനം നല്‍കുന്നതിന്റെ ഭാഗമായും, സീതി സാഹിബ് വിചാര വേദി യു. എ. ഇ. ചാപ്ടര്‍ പുറത്തിറക്കുന്ന പുസ്തകത്തില്‍ പൊതു ജനങ്ങളില്‍ നിന്നുമുള്ള രചനകള്‍ ഉള്‍പ്പെടുത്താനും ഉദ്ദേശിച്ച് ലേഖന മത്സരത്തിലേക്ക് സൃഷ്ടികള്‍ ക്ഷണിക്കുന്നതായി സീതി സാഹിബ് വിചാര വേദി യു. എ. ഇ. ചാപ്ടര്‍ അറിയിച്ചു. 

























