കെ. വി. ഷംസുദ്ധീന് പുരസ്കാരം

December 16th, 2010

best-nri-financial-advisor-kv-shams-epathram

അബുദാബി:  യു.  ടി.  ഐ. –  സി. എന്‍. ബി. സി.  ടി. വി 18 ചാനലിന്‍റെ ഈ വര്‍ഷ ത്തെ  ഏറ്റവും മികച്ച സാമ്പത്തിക ഉപദേഷ്ടാവ്‌ ( എന്‍. ആര്‍. ഐ.) എന്ന ബഹുമതി യു. എ. ഇ. കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബര്‍ജീല്‍ ജിയോജിത് സെക്യൂരിറ്റീസ് കരസ്ഥമാക്കി.  കഴിഞ്ഞ ദിവസം മുംബൈ യില്‍ നടന്ന ചടങ്ങില്‍ കമ്പനി ഡയരക്ടര്‍ കെ. വി. ഷംസുദ്ദീന്‍, സി. ഇ. ഓ.  കൃഷ്ണന്‍ രാമചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന്‍ പുരസ്കാരം സ്വീകരിച്ചു.
 
പ്രവാസി കളില്‍ സമ്പാദ്യ ശീലവും, നിക്ഷേപ സ്വഭാവ വും വളര്‍ത്തുവാന്‍ കഴിഞ്ഞ നാലു പതിറ്റാണ്ടു കളായി പ്രവര്‍ത്തിക്കുന്ന പ്രവാസി ബന്ധു വെല്‍ഫയര്‍ ട്രസ്റ്റ്‌ ചെയര്‍മാന്‍ കൂടിയായ കെ. വി. ഷംസുദ്ധീന്, തന്‍റെ സേവന ങ്ങള്‍ക്കുള്ള അംഗീകാരം  കൂടിയാണ് ഈ പുരസ്കാരം.
 
‘ഒരു നല്ല നാളേക്കു വേണ്ടി’  എന്ന പരിപാടി യുടെ 218 ക്ലാസ്സുകള്‍ അദ്ദേഹം പൂര്‍ത്തിയാക്കി ക്കഴിഞ്ഞു. മാത്രമല്ല 2001 മുതല്‍ ഏഷ്യാനെറ്റ്‌ റേഡിയോ യില്‍ ‘സാമ്പത്തിക ആസൂത്രണവും നിക്ഷേപ മാര്‍ഗ്ഗങ്ങളും’ എന്ന വിഷയം അവതരിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

‘പ്രോഗ്രസീവ്‌ ചാവക്കാട്‌’ ലോഗോ പ്രകാശനം ചെയ്തു

December 8th, 2010

progressive-chavakkad-logo-epathram

ദുബായ്:  പുരോഗമന ആശയങ്ങള്‍ ഉയര്‍ത്തി പ്പിടിക്കുന്നവരും ജനാധിപത്യ വിശ്വാസി കളുമായ ചാവക്കാട്  പ്രദേശത്തെ പ്രവാസി കളുടെ   ദുബായിലെ കൂട്ടായ്മ ‘പ്രോഗ്രസീവ്‌ ചാവക്കാട്‌’  ജനറല്‍ ബോഡി യോഗവും ലോഗോ പ്രകാശനവും നടന്നു.
 
ഭാരവാഹികള്‍ : പ്രസിഡന്‍റ്. ഷാഹുല്‍ കണ്ണാട്ട് മണത്തല,  വൈസ്‌ പ്രസിഡന്‍റ്. മുട്ടില്‍ അനില്‍, സെക്രട്ടറി. ബോസ് കുഞ്ചേരി, ജോയിന്‍റ് സെക്രട്ടറി. വി. ബി. അജയ ഘോഷ്‌,  ട്രഷറര്‍. എം. എസ്. ശ്രീജിത്ത്. സൈഫു മണത്തല(പബ്ലിക്‌ റിലേഷന്‍), ഷരീഫ് ചാവക്കാട്(ഫിനാന്‍സ്‌), സതീശന്‍ തിരുവത്ര(ആര്‍ട്സ്‌).
 

progressive-logo-launching-epathram

പ്രസിഡന്‍റ് ഷാഹുല്‍ കണ്ണാട്ട് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ മുഖ്യാതിഥി യായി പങ്കെടുത്ത ഗുരുവായൂര്‍ എം. എല്‍. എ.  കെ. വി. അബ്ദുല്‍ ഖാദര്‍  ലോഗോ പ്രകാശനം ചെയ്തു.   ദേര മലബാര്‍ റസ്റ്റോറണ്ടില്‍ നടന്ന പരിപാടി യോടനുബന്ധിച്ച്  ഗസല്‍, നാടന്‍ പാട്ടുകള്‍ എന്നിവ അവതരിപ്പിച്ചു.
 
ഗള്‍ഫില്‍ പുതിയതായി എത്തിച്ചേര്‍ന്ന തൊഴില്‍ അന്വേഷകര്‍ക്കും, പ്രവാസി കളില്‍ ജോലി നഷ്ടപ്പെടുന്ന വര്‍ക്കും  തൊഴില്‍ കണ്ടെത്തുവാന്‍ ആവശ്യമായ സഹായങ്ങള്‍ നല്‍കുക, തൊഴില്‍ അവസരങ്ങള്‍ അംഗങ്ങളിലേക്ക് എത്തിച്ചു കൊടുക്കുക  തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഈ കൂട്ടായ്മ യുടെ ഉദ്ദേശ ലക്ഷ്യങ്ങളില്‍ പെട്ടതാണ് എന്ന് സംഘാടകര്‍ അറിയിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കാനുള്ള തീരുമാനം സ്വാഗതാര്‍ഹം

December 2nd, 2010

ദുബായ്: പ്രവാസി ഇന്ത്യ ക്കാര്‍ക്ക് ജനവരി മുതല്‍ നടക്കുന്ന തിരഞ്ഞെടുപ്പു കളില്‍ വോട്ട വകാശം നല്‍കു മെന്ന് കേന്ദ്ര നിയമ മന്ത്രി വീരപ്പ മൊയ്‌ലി യുടെ പ്രസ്താവന സ്വാഗതാര്‍ഹ മാണെന്ന് ആലൂര്‍ നുസ്റത്തുല്‍ ഇസ്ലാം സംഘം യു. എ. ഇ. കേന്ദ്ര കമ്മിറ്റി ചെയര്‍മാന്‍  ആലൂര്‍ ടി. എ. മഹമൂദ്ഹാജി ദുബായില്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു.
 
പ്രവാസികള്‍ തിരഞ്ഞെടുപ്പ് സമയത്ത് നാട്ടില്‍ ഉണ്ടായാല്‍ പോലും അവരുടെ പേര് വോട്ടര്‍ പട്ടികയില്‍ ഇല്ലാത്തത്  കാരണം പ്രവാസി കള്‍ക്ക് ഇപ്പോള്‍  വോട്ട് ചെയ്യാന്‍ സാധിക്കുന്നില്ല. അതിനാല്‍ വോട്ടര്‍ പട്ടികയില്‍ പ്രവാസികളുടെ പേര് ചേര്‍ക്കാന്‍ നടപടി എടുക്കണം. പേര് ചേര്‍ക്കാനായി  പ്രവാസികള്‍ പാസ്പോര്‍ട്ടും  കൊണ്ട്  തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ അടുത്ത് പോകണ മെന്നുള്ള  തീരുമാനം അപ്രായോഗിക മാണ്. പകരം കേരള പ്രവാസി വകുപ്പ് നല്‍കി വരുന്ന നോര്‍ക്ക തിരിച്ചറിയല്‍ കാര്‍ഡ്  ഇതിന് സ്വീകരിക്കാം.  ഓണ്‍ലൈന്‍ വഴി വോട്ടര്‍ പട്ടിക യില്‍ പേര് ഉള്‍പ്പെടുത്താന്‍  അവസരം  നല്‍കാനുള്ള തീരുമാനം   വിദേശി കള്‍ക്ക്  വളരെ പ്രയോജനപ്പെടും.  വോട്ടവകാശം സംബന്ധിച്ച് നിയമമന്ത്രി വീരപ്പമൊയ്‌ലി യെ നേരില്‍ കണ്ട് ചട്ടങ്ങള്‍ വേഗത്തി ലാക്കണമെന്ന് ആവശ്യപ്പെട്ട യു. ഡി. എഫ്. എം. പി. മാരെയും മഹമൂദ് ഹാജി അഭിനന്ദിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

‘പ്രോഗ്രസീവ്‌ ചാവക്കാട്‌’ ജനറല്‍ ബോഡിയും ലോഗോ പ്രകാശനവും

December 1st, 2010

ദുബായ്: ദുബായിലെ ചാവക്കാട്  നിവാസികളായ പുരോഗമന ജനാധിപത്യ വിശ്വാസി കളുടെ കൂട്ടായ്മ
‘പ്രോഗ്രസീവ്‌ ചാവക്കാട്‌’ ജനറല്‍ ബോഡി യോഗം ചേരുന്നു. ഡിസംബര്‍ 3 വെള്ളിയാഴ്ച ഉച്ചക്ക്‌ 2 മണിക്ക് ദേര മലബാര്‍ റസ്റ്റോറണ്ടില്‍ നടക്കുന്ന പരിപാടിയില്‍ ഗുരുവായൂര്‍ എം. എല്‍. എ.  കെ. വി. അബ്ദുല്‍ ഖാദര്‍ മുഖ്യാതിഥിയായി പങ്കെടുക്കും. സംഘടനയുടെ ലോഗോ പ്രകാശനം എം. എല്‍. എ. നിര്‍വ്വഹിക്കും എന്നും ഭാരവാഹികള്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക:  050 544 72 69 – 050 49 40 471

- pma

വായിക്കുക: ,

1 അഭിപ്രായം »

ഗുരുവായൂര്‍ എന്‍. ആര്‍. ഐ. ഫോറം അവാര്‍ഡുകള്‍

December 1st, 2010

ദുബായ്: ഗുരുവായൂര്‍ എന്‍. ആര്‍. ഐ. ഫോറം 2010 ലെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. എലൈറ്റ് അബൂബക്കര്‍ ഹാജി മെമ്മോറിയല്‍ ‘പ്രവാസി അവാര്‍ഡ്’ ഗുരുവായൂര്‍ എം. എല്‍. എ. കെ. വി.  അബ്ദുല്‍ ഖാദറിനും വ്യാപാര വ്യവസായ രംഗത്തെ പ്രത്യേക പുരസ്‌കാരം ഫ്‌ളോറ ഗ്രൂപ്പ് സി. ഇ. ഒ. വി. എ.  ഹസ്സനും സംഗീത ലോകത്ത് 60 വര്‍ഷം പൂര്‍ത്തി യാക്കിയ വി. എം. കുട്ടിക്കും കലാ രംഗത്തെ സംഭാവന ക്കുള്ള പ്രത്യേക പുരസ്‌കാരം മനാഫ് മാസ്റ്റര്‍ക്കും സമ്മാനിക്കും. ഡിസംബര്‍ 2 ന് ശൈഖ് റാഷിദ് ഓഡിറ്റോറിയ ത്തില്‍ സംഘടിപ്പിക്കുന്ന യു. എ. ഇ. ദേശീയ ദിനാഘോഷ പരിപാടി ‘സല്യൂട്ട്  യു. എ. ഇ.’  യില്‍ വെച്ച് അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കെ. എസ്. സി. ഹ്രസ്വ സിനിമ മല്‍സരം
Next »Next Page » ‘പ്രോഗ്രസീവ്‌ ചാവക്കാട്‌’ ജനറല്‍ ബോഡിയും ലോഗോ പ്രകാശനവും »



  • ചിത്ര രചനാ മത്സരം വെള്ളിയാഴ്ച
  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine