ദര്‍ശന യു.എ.ഇ. സംഗമം 2011

October 10th, 2011

dr-rvg-menon-darsana-uae-epathram

ഷാര്‍ജ : പാലക്കാട്‌ എന്‍. എസ്. എസ്. എഞ്ചിനീയറിംഗ് കോളേജ്‌ പൂര്‍വ വിദ്യാര്‍ത്ഥികളുടെ ആഗോള സംഘടനയായ ദര്‍ശനയുടെ 2011 ലെ യു.എ.ഇ. സംഗമം ഒക്ടോബര്‍ 7ന് നടന്നു. ഷാര്‍ജ ഇന്ത്യന്‍ ട്രേഡ്‌ ആന്‍ഡ്‌ എക്സിബിഷന്‍ സെന്ററില്‍ നടന്ന സംഗമത്തില്‍ ഡോ. ആര്‍. വി. ജി. മേനോന്‍ മുഖ്യ പ്രഭാഷകന്‍ ആയിരുന്നു. കേരളത്തിന്റെ ഭൂപ്രകൃതിക്ക് ഏറ്റവും അധികം ഇണങ്ങുന്നത് സൌരോര്‍ജ്ജം, കാറ്റ്‌, തിരമാലകള്‍ എന്നിങ്ങനെയുള്ള പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകളാണ് എന്ന് അദ്ദേഹം വിശദീകരിച്ചു. ആണവ ഊര്‍ജ്ജത്തിന്റെ ഉല്‍പ്പാദനത്തിന്റെ വിവിധ ഘട്ടങ്ങളില്‍ പതിയിരിക്കുന്ന വന്‍ വിപത്തുകളെ പറ്റിയും അദ്ദേഹം വിശദമായി പ്രതിപാദിച്ചു. ആണവ ഇന്ധനത്തിന്റെ ലഭ്യതയില്‍ തുടങ്ങി ആണവ കേന്ദ്ര നിര്‍മ്മാണം, പരിപാലനം, ആണവ അവശിഷ്ടത്തിന്റെ സുരക്ഷിതമായ സൂക്ഷിപ്പ് എന്നിവയില്‍ നിലനില്‍ക്കുന്ന ആപല്‍ സാദ്ധ്യതകളെ അദ്ദേഹം വ്യക്തമാക്കി.

darsana-uae-sangamam-2011-epathram

ജ്യോതി മല്ലേരി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ രൂപേഷ്‌ രാജ് നന്ദി പ്രകാശിപ്പിച്ചു.

അയച്ചു തന്നത് : ദിപു കുമാര്‍ പി. എസ്.
ഫോട്ടോ : ഒമര്‍ ഷെറീഫ്

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ബാല ശാസ്ത്ര സമ്മേളനം അബുദാബിയില്‍

May 2nd, 2011

darsana-science-talk-epathram

അബുദാബി : പാലക്കാട്‌ എന്‍. എസ്. എസ്. എഞ്ചിനിയറിംഗ് കോളേജ്‌ പൂര്‍വ വിദ്യാര്‍ത്ഥികളുടെ ആഗോള സംഘടനയായ ദര്‍ശനയുടെ യു. എ. ഇ. ചാപ്റ്റര്‍ ശാസ്ത്ര വിഷയങ്ങളില്‍ കുട്ടികളുടെ താല്പര്യം വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സയന്‍സ് ടോക് യംഗ് തിങ്കേഴ്സ് മീറ്റ്‌ സംഘടിപ്പിച്ചു. അബുദാബി ഇന്റര്‍നാഷണല്‍ സ്ക്കൂളില്‍ വെച്ച് നടന്ന സമ്മേളനത്തില്‍ അംഗങ്ങളുടെ കുട്ടികള്‍ വൈവിധ്യമാര്‍ന്ന ശാസ്ത്ര വിഷയങ്ങള്‍ അവതരിപ്പിച്ചു.

darsana-science-talk-epathramകൂടുതല്‍ ചിത്രങ്ങള്‍ക്ക് ക്ലിക്ക്‌ ചെയ്യുക

ആണവ ഊര്‍ജ്ജത്തിന്റെ അപകടങ്ങള്‍, അഗ്നി പര്‍വതങ്ങള്‍, തിയറി ഓഫ് റിലേറ്റിവിറ്റി, വിമാനം പറക്കുന്നതെങ്ങിനെ, ജിനോം സീക്വന്സിംഗ്, ഓട്ടോമൊബൈല്‍സ്, വംശനാശം സംഭവിക്കുന്ന മൃഗങ്ങള്‍, റീസൈക്ക്ലിംഗ്, ആന്റി മാറ്റര്‍ എന്നിങ്ങനെ വ്യത്യസ്ത വിഷയങ്ങള്‍ യുവ ചിന്തകര്‍ അവതരിപ്പിച്ചു. വിഷയ അവതരണത്തിന് ശേഷം കാണികളുമായി ചര്‍ച്ച ഉണ്ടായിരുന്നത് വിഷയത്തെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കുവാന്‍ സഹായകരമായി.

ഒമര്‍ ഷെറീഫ് പരിപാടിയുടെ മോഡറേറ്റര്‍ ആയിരുന്നു. ദിനേഷ് ഐ. സ്വാഗതം പറഞ്ഞു. രാജീവ്‌ ടി. പി., പ്രകാശ്‌ ആലോക്കന്‍ എന്നിവര്‍ സെമിനാറില്‍ പങ്കെടുത്ത് വിഷയങ്ങള്‍ അവതരിപ്പിച്ച കുട്ടികള്‍ക്ക് പാരിതോഷികങ്ങളും സാക്ഷ്യ പത്രവും വിതരണം ചെയ്തു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ദര്‍ശന യു.എ.ഇ. യുടെ എക്സ്പ്രഷന്‍സ്‌ 2011

February 9th, 2011

santhosh kattodi savio joseph rajeev puliyankot epathram

ഷാര്‍ജ : പാലക്കാട്‌ എന്‍. എസ്. എസ്. എന്‍ജിനിയറിങ് കോളേജ്‌ പൂര്‍വ വിദ്യാര്‍ത്ഥികളുടെ ആഗോള സംഘടനയായ ദര്‍ശനയുടെ യു. എ. ഇ. ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ അംഗങ്ങളുടെ കുട്ടികള്‍ക്കായി ഒരുക്കിയ കലാ സാഹിത്യ സാംസ്കാരിക മല്‍സരങ്ങള്‍ ഷാര്‍ജ എമിറേറ്റ്സ് നാഷണല്‍ സക്കൂളില്‍ വെച്ച് നടന്നു.

ചിത്ര രചന, ചായം കൊടുക്കല്‍, പെന്‍സില്‍ വരപ്പ്, കാര്‍ട്ടൂണ്‍ വരപ്പ്, കവിതാ പാരായണം, സ്പെല്ലിംഗ് മല്‍സരം, പ്രസംഗ മല്‍സരം, കഥ പറച്ചില്‍, ആംഗ്യ ഗാനം, പ്രബന്ധ മല്‍സരം, കഥ എഴുത്ത്, പ്രച്ഛന്ന വേഷം, മള്‍ട്ടിമീഡിയ പ്രശ്നോത്തരി എന്നിങ്ങനെ വൈവിധ്യമാര്‍ന്ന മല്‍സരങ്ങളില്‍ അംഗങ്ങളുടെ കുട്ടികള്‍ പങ്കെടുത്തു.

ഫോട്ടോ : കാരോളിന്‍ സാവിയോ

- ജെ.എസ്.

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

എക്സ്പ്രഷന്‍സ്‌ 2011 ഷാര്‍ജയില്‍

February 4th, 2011

expressions-2011-epathram

ഷാര്‍ജ : പാലക്കാട്‌ എന്‍. എസ്. എസ്. എന്‍ജിനിയറിങ് കോളേജ്‌ പൂര്‍വ വിദ്യാര്‍ത്ഥികളുടെ ആഗോള സംഘടനയായ ദര്‍ശനയുടെ യു. എ. ഇ. ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ അംഗങ്ങളുടെ കുട്ടികള്‍ക്കായി ഒരുക്കുന്ന കലാ സാഹിത്യ സാംസ്കാരിക മല്‍സരങ്ങള്‍ നാളെ (വെള്ളി 4 ഫെബ്രുവരി 2011) ഷാര്‍ജ എമിറേറ്റ്സ് നാഷണല്‍ സക്കൂളില്‍ വെച്ച് നടക്കും.

ചിത്ര രചന, ചായം കൊടുക്കല്‍, പെന്‍സില്‍ വരപ്പ്, കാര്‍ട്ടൂണ്‍ വരപ്പ്, കവിതാ പാരായണം, സ്പെല്ലിംഗ് മല്‍സരം, പ്രസംഗ മല്‍സരം, കഥ പറച്ചില്‍, ആംഗ്യ ഗാനം, പ്രബന്ധ മല്‍സരം, കഥ എഴുത്ത്, പ്രച്ഛന്ന വേഷം, മള്‍ട്ടിമീഡിയ പ്രശ്നോത്തരി എന്നിവയാണ് മല്‍സര ഇനങ്ങള്‍.

അംഗങ്ങള്‍ രാവിലെ 9 മണിക്ക് തന്നെ എത്തിച്ചേരേണ്ടതാണ് എന്ന് ദര്‍ശന യു.എ.ഇ. ക്ക് വേണ്ടി പ്രകാശ്‌ ആലോക്കന്‍ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ദര്‍ശന സംഗമം 2010

June 12th, 2010

darsana-sangamamദുബായ്‌ : പാലക്കാട്‌ എന്‍. എസ്. എസ്. എന്‍ജിനീയറിംഗ് കോളജ്‌ പൂര്‍വ വിദ്യാര്‍ത്ഥികളുടെ ആഗോള സംഘടനായ ദര്‍ശന യുടെ യു.എ.ഇ. ചാപ്റ്റര്‍ സംഘടിപ്പിച്ച കുടുംബ സംഗമം ദര്‍ശന യു.എ.ഇ. സംഗമം 2010 ദുബായ് ഫ്ലോറ ഗ്രാന്‍ഡ്‌ ഹോട്ടലില്‍ വെച്ച് നടന്നു. ദര്‍ശന എക്സിക്യൂട്ടിവ്‌ കമ്മിറ്റി അംഗവും അധ്യക്ഷനുമായ അരുണന്‍ ടി. എന്‍. സംഗമം ഉദ്ഘാടനം ചെയ്തു. മനു രവീന്ദ്രന്‍ സ്വാഗതം പറഞ്ഞു.

തുടര്‍ന്ന് അവതരിപ്പിച്ച അനുശോചന പ്രമേയത്തില്‍ സാഹിത്യകാരന്‍ കോവിലന്‍, നടന്‍ മുരളി, രാഷ്ട്രീയ നേതാക്കളായ ജ്യോതി ബസു, വര്‍ക്കല രാധാകൃഷ്ണന്‍, സെയ്തലവിക്കുട്ടി, എന്‍. എസ്. എസ്. എന്‍ജിനിയറിങ് കോളജ്‌ അദ്ധ്യാപകനായിരുന്ന ലൂയീസ്‌ പഞ്ഞിക്കാരന്‍, കോളജ്‌ ഹോസ്റ്റലിലെ പാചകക്കാരന്‍ നാരായണേട്ടന്‍, മംഗലാപുരം വിമാനാപകടത്തില്‍ മരിച്ചവര്‍ എന്നിവരുടെ മരണത്തില്‍ അനുശോചിച്ചു ഒരു നിമിഷം മൌനം പാലിച്ചു.

darsana-uae

മെക്സിക്കോയിലെ എണ്ണ ചോര്‍ച്ച യുടെ പശ്ചാത്തലത്തില്‍ ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ ആര്‍ത്തി ഉയര്‍ത്തുന്ന പരിസ്ഥിതി ഭീഷണിയെ പറ്റി യോഗം പ്രമേയം അവതരിപ്പിച്ചു. യു. ഡി. എഫ്. സര്‍ക്കാര്‍ തുടങ്ങി വെയ്ക്കുകയും, പിന്നീട് ഒരു സ്ഥിരമായ പരിഹാരം കാണാനാവാതെ സങ്കീര്‍ണ്ണമായ രാഷ്ട്രീയ സമസ്യയായി തീര്‍ന്നതുമായ സ്വാശ്രയ വിദ്യാഭ്യാസ പ്രശ്നത്തിന് ശാശ്വതമായ ഒരു പരിഹാരം കണ്ടെത്താന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയമായിരുന്നു അടുത്തതായി അവതരിപ്പിച്ചത്. ഭോപ്പാല്‍ ദുരന്തത്തില്‍ കുറ്റവാളികളെ രക്ഷപ്പെടാന്‍ അനുവദിച്ചതിലും, കോടതി നല്‍കിയ ശിക്ഷ കുറഞ്ഞു പോയതിലും, ദുരന്തത്തിലെ ഇരകളോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുമുള്ള പ്രമേയവും യോഗം പാസ്സാക്കി. കേന്ദ്ര തൊഴില്‍ ഉറപ്പു പദ്ധതിയില്‍ എഞ്ചിനിയര്‍മാരെ കൂടി ഉള്‍പ്പെടുത്തണം എന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയവും അവതരിപ്പിക്കുകയുണ്ടായി.

darsana-uae-audience

ദര്‍ശന യു.എ.ഇ. ചാപ്റ്ററിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് ദിനേശ്‌ ഐ. അവതരിപ്പിച്ചു. ദര്‍ശനയുടെ ആഗോള എക്സിക്യൂട്ടിവ്‌ കമ്മിറ്റി റിപ്പോര്‍ട്ട് കൃഷ്ണകുമാര്‍ അവതരിപ്പിച്ചു.

darsana-uae-thiruvathirakali

തിരുവാതിരക്കളി

ഉച്ചയ്ക്ക് ശേഷം നടന്ന സാംസ്കാരിക സംഗമത്തില്‍ ദര്‍ശന അംഗങ്ങള്‍ അവതരിപ്പിച്ച വിവിധ കലാ സാംസ്കാരിക പരിപാടികള്‍ അരങ്ങേറി. നന്ദിതാ കൃഷ്ണകുമാര്‍ അവതരിപ്പിച്ച ക്ലാസിക്കല്‍ നൃത്തം, സുമ സന്തോഷ്‌ കുമാര്‍, അനിത സഖറിയ, മീന രഘു, ഷമീന ഒമര്‍ ഷെറിഫ്, സിന്ധു നാരായണന്‍, രെശ്മി നീലകണ്ഠന്‍, രെശ്മി സുഭാഷ്‌, ഷീന മുരളി എന്നിവര്‍ അവതരിപ്പിച്ച തിരുവാതിരക്കളി, ഭദ്ര സുധീര്‍, ജയിത ഇന്ദുകുമാര്‍ എന്നിവര്‍ അവതരിപ്പിച്ച ക്ലാസിക്കല്‍ നൃത്തം, നീതു ബാലചന്ദ്രന്റെ കവിതാ പാരായണം, കാരോളിന്‍ സാവിയോയും സംഘവും അവതരിപ്പിച്ച സെമി ക്ലാസിക്കല്‍ സംഘ നൃത്തം, റെയ്ന സഖറിയ, ശ്രേയ നീലകണ്ഠന്‍, മേഖ മനോജ്‌, സ്നിഗ്ദ്ധ മനോജ്‌, അവന്തിക മുരളി എന്നിവര്‍ അവതരിപ്പിച്ച സംഘ നൃത്തം, ഷാലിന്‍ ഷേര്‍ഷ, ഷെറിന്‍ ഷേര്‍ഷ എന്നിവരുടെ ക്ലാസിക്കല്‍ നൃത്തം, വേദാന്ത് പ്രദീപിന്റെ ഉപകരണ സംഗീതം, ഗായത്രി ഇന്ദുകുമാര്‍, ജയിത ഇന്ദുകുമാര്‍, അഖീല ഷെറിഫ്, നന്ദിതാ കൃഷ്ണകുമാര്‍, ശില്‍പ്പ നീലകണ്ഠന്‍ എന്നിവര്‍ അവതരിപ്പിച്ച സംഘ നൃത്തം, സോഫിയ ജോസഫ്‌ അവതരിപ്പിച്ച ഭരതനാട്ട്യം, ഋഷികേശ് നാരായണന്‍, അതുല്‍ രഘു, ഗായത്രി ഇന്ദുകുമാര്‍, ജയിത ഇന്ദുകുമാര്‍, അഖീല ഷെറിഫ്, ഭദ്ര സുധീര്‍, റെയ്ന സഖറിയ, ശില്‍പ്പ നീലകണ്ഠന്‍, അവന്തിക മുരളി, നന്ദിതാ കൃഷ്ണകുമാര്‍ എന്നിവര്‍ അവതരിപ്പിച്ച സംഘ ഗാനം, ശ്വേത ശശീന്ദ്രന്റെ ഭരതനാട്ട്യം, ശില്‍പ്പ നീലകണ്ഠന്റെ ഗാനം, ശ്രീകാന്ത്‌ സന്തോഷിന്റെ ഉപകരണ സംഗീതം, ദിയ ലക്ഷ്മിയുടെ ഗാനം, സപ്ന, സന്തോഷ്‌, കാരോളിന്‍, രഞ്ജിത്ത്, ജിഷി, ആനന്ദ്‌ എന്നിവര്‍ അവതരിപ്പിച്ച ഓര്‍ക്കെസ്ട്ര എന്നിവ സാംസ്കാരിക സായാഹ്നത്തിന് മാറ്റ് കൂട്ടി.

ദര്‍ശന സംഘടിപ്പിച്ച വിവിധ മല്‍സരങ്ങളില്‍ സമ്മാനാ ര്‍ഹരായവര്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.

കൂടുതല്‍ ചിത്രങ്ങള്‍ ചിത്രശാലയില്‍ കാണാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« കല അബുദാബി കമ്മിറ്റി
ഹൌ ടു നെയിം ഇറ്റ്‌ ദുബായില്‍ »



  • പയ്യന്നൂർ സൗഹൃദ വേദിക്കു പുതിയ നേതൃത്വം
  • ഐ. എസ്. സി. ഇന്ത്യാ ഫെസ്റ്റ് സീണണ്‍-13 : ജനുവരി 24, 25, 26 തിയ്യതികളില്‍
  • സൺഡേ സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
  • വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യണം
  • ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ പ്രകാശനം ചെയ്തു
  • മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച
  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine