എ. പി. ഇബ്രാഹിന് യാത്രയയപ്പ്

December 18th, 2010

mass-sharjah-farewell-epathram

ഷാര്‍ജ : പ്രവാസി സമൂഹം നേടി ത്തരുന്ന വിദേശ മൂലധനത്തെ കുറിച്ചും, അതിന്റെ പുനര്‍ വിന്യാസങ്ങളെ ക്കുറിച്ചും എങ്ങും ചര്‍ച്ചകള്‍ നടക്കുമ്പോഴും, ജീവിതത്തിന്റെ ആഹ്ലാദവും സന്താപവും ഏകാന്തനായി മാത്രം അനുഭവിച്ചു തീര്‍ക്കാന്‍ വിധിക്കപ്പെടുന്ന ഭൂരിപക്ഷത്തിന്റെയും മാനസിക സംഘര്‍ഷങ്ങളെ ക്കുറിച്ച് സമൂഹം വേണ്ടത്ര ചര്‍ച്ച ചെയ്യുന്നില്ലെന്ന് മുന്‍ എം. പി. എ. വിജയ രാഘവന്‍ അഭിപ്രായപ്പെട്ടു. നീണ്ട 38 വര്‍ഷ ക്കാലത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന എ. പി. ഇബ്രാഹിന് 17/12/2010 വെള്ളിയാഴ്ച വൈകിട്ട് ഷാര്‍ജ ഇന്ത്യന്‍് അസോസിയേഷന്‍ ഹാളില്‍ നടന്ന വിപുലമായ യാത്രയയപ്പ് യോഗത്തില്‍ സംസാരിക്കുക യായിരുന്നു അദ്ദേഹം.

ഏകാന്തനായി പ്രവാസിയും, നാട്ടിലുള്ള നാഥനില്ലാത്ത കുടുംബവും അനുഭവിക്കുന്ന സംഘര്‍ഷങ്ങള്‍ പൊതു സമൂഹത്തിന്റെ വിഷയമെന്ന നിലയില്‍ തിരിച്ചറിയ പ്പെടേണ്ടതുണ്ട്. ഏറെ നാളത്തെ പ്രവാസത്തിനു ശേഷം നാട്ടില്‍ തിരിച്ചെത്തുന്നവര്‍ നേരിടുന്ന അന്യതാ ബോധത്തിന് പരിഹാര മെന്നോണം, നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്ക് ഒന്നിച്ചു ചേരാനുള്ള ഒരു സങ്കേതത്തിന്റെ പണിപ്പുരയിലാണ് തങ്ങള്‍ എന്ന് അദ്ദേഹം പറഞ്ഞു. പ്രവാസി ക്ഷേമ നിധി ഡയറക്ടര്‍ ബോര്‍ഡ്‌ അംഗം കൊച്ചു കൃഷ്ണന്‍ അനുബന്ധ പ്രഭാഷണം നടത്തി

എ. പി. ഇബ്രാഹിമിന് എ. വിജയ രാഘവനും, ശ്രീമതി സുലേഖ ഇബ്രാഹിമിന് മാസ് വനിതാ വിഭാഗം കണ്‍വീനര്‍ ശ്രീമതി ഉഷാ പ്രേമരാജനും പ്രശസ്തി ഫലകങ്ങള്‍ നല്‍കി ആദരിച്ചു.

യു. എ. ഇ. യിലെ കലാ സാംസ്കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു എ. പി. ഇബ്രാഹിം.

മാസ് ഷാര്‍ജയുടെ സെക്രട്ടറി, അബുദാബി ശക്തി തിയേറ്റേഴ്സിന്റെ സെക്രട്ടറി, പ്രസിഡന്ട്, കേരള സോഷ്യല്‍ സെന്റര്‍ കലാ വിഭാഗം സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1973 മുതല്‍ 98 വരെ 25 വര്‍ഷക്കാലം അബുദാബിയില്‍ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃപരമായ പങ്കു വഹിച്ചു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍, മാസ് എന്നിവയുടെ ഭാഗമായി ഷാര്‍ജയിലെ മലയാളി സമൂഹത്തിലെ കലാ സാംസ്കാരിക, സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ കഴിഞ്ഞ 12 വര്‍ഷത്തോളം എ. പി. വഹിച്ച പങ്കും എടുത്തു പറയേണ്ടതാണ്.

ചടങ്ങില്‍ വെച്ച് 2011 ജനുവരിയില്‍ മാസ് സംഘടിപ്പിക്കുന്ന കലോത്സവത്തിന്റെ ലോഗോ പ്രകാശനം എ. വിജയരാഘവന്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ട്രെഷറര്‍ പി. പി. ദിലീപിന് നല്‍കി ക്കൊണ്ട് നിര്‍വഹിച്ചു.

mass-sharjah-logo

മാസ് കലോത്സവത്തിന്റെ ലോഗോ പ്രകാശനം

യോഗത്തില്‍ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് യാസീന്‍ (ഐ. എം. സി. സി.), ജോയ്‌ തോട്ടുംകല്‍ (ഇന്ത്യന്‍ എക്കോസ്), ഉണ്ണി (അജ്മാന്‍ വീക്ഷണം), ബാബു വര്‍ഗീസ് (ഐ. ഓ. സി.), അബ്ദുള്ളക്കുട്ടി (ദല ദുബായ്), പ്രഭാകരന്‍ (ചേതന) എന്നിവരും മാസ് ഷാര്‍ജയുടെ മുന്‍ ഭാരവാഹികളായ മുരളീധരന്‍, ഹമീദ്‌, മാധവന്‍ പാടി എന്നിവരും സംസാരിച്ചു. എ. പി. ഇബ്രാഹിം മറുപടി പ്രസംഗം നടത്തി.

മാസ് പ്രസിഡന്റ് ഇബ്രാഹിം അംബിക്കാന അധ്യക്ഷത വഹിച്ച ചടങ്ങിനു സെക്രട്ടറി അബ്ദുള്‍ ജബ്ബാര്‍ സ്വാഗതവും വൈസ് പ്രസിഡന്റ് ശ്രീപ്രകാശ്‌ നന്ദിയും രേഖപ്പെടുത്തി.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കെ. വി. ഷംസുദ്ധീന് പുരസ്കാരം

December 16th, 2010

best-nri-financial-advisor-kv-shams-epathram

അബുദാബി:  യു.  ടി.  ഐ. –  സി. എന്‍. ബി. സി.  ടി. വി 18 ചാനലിന്‍റെ ഈ വര്‍ഷ ത്തെ  ഏറ്റവും മികച്ച സാമ്പത്തിക ഉപദേഷ്ടാവ്‌ ( എന്‍. ആര്‍. ഐ.) എന്ന ബഹുമതി യു. എ. ഇ. കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബര്‍ജീല്‍ ജിയോജിത് സെക്യൂരിറ്റീസ് കരസ്ഥമാക്കി.  കഴിഞ്ഞ ദിവസം മുംബൈ യില്‍ നടന്ന ചടങ്ങില്‍ കമ്പനി ഡയരക്ടര്‍ കെ. വി. ഷംസുദ്ദീന്‍, സി. ഇ. ഓ.  കൃഷ്ണന്‍ രാമചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന്‍ പുരസ്കാരം സ്വീകരിച്ചു.
 
പ്രവാസി കളില്‍ സമ്പാദ്യ ശീലവും, നിക്ഷേപ സ്വഭാവ വും വളര്‍ത്തുവാന്‍ കഴിഞ്ഞ നാലു പതിറ്റാണ്ടു കളായി പ്രവര്‍ത്തിക്കുന്ന പ്രവാസി ബന്ധു വെല്‍ഫയര്‍ ട്രസ്റ്റ്‌ ചെയര്‍മാന്‍ കൂടിയായ കെ. വി. ഷംസുദ്ധീന്, തന്‍റെ സേവന ങ്ങള്‍ക്കുള്ള അംഗീകാരം  കൂടിയാണ് ഈ പുരസ്കാരം.
 
‘ഒരു നല്ല നാളേക്കു വേണ്ടി’  എന്ന പരിപാടി യുടെ 218 ക്ലാസ്സുകള്‍ അദ്ദേഹം പൂര്‍ത്തിയാക്കി ക്കഴിഞ്ഞു. മാത്രമല്ല 2001 മുതല്‍ ഏഷ്യാനെറ്റ്‌ റേഡിയോ യില്‍ ‘സാമ്പത്തിക ആസൂത്രണവും നിക്ഷേപ മാര്‍ഗ്ഗങ്ങളും’ എന്ന വിഷയം അവതരിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

‘പ്രോഗ്രസീവ്‌ ചാവക്കാട്‌’ ലോഗോ പ്രകാശനം ചെയ്തു

December 8th, 2010

progressive-chavakkad-logo-epathram

ദുബായ്:  പുരോഗമന ആശയങ്ങള്‍ ഉയര്‍ത്തി പ്പിടിക്കുന്നവരും ജനാധിപത്യ വിശ്വാസി കളുമായ ചാവക്കാട്  പ്രദേശത്തെ പ്രവാസി കളുടെ   ദുബായിലെ കൂട്ടായ്മ ‘പ്രോഗ്രസീവ്‌ ചാവക്കാട്‌’  ജനറല്‍ ബോഡി യോഗവും ലോഗോ പ്രകാശനവും നടന്നു.
 
ഭാരവാഹികള്‍ : പ്രസിഡന്‍റ്. ഷാഹുല്‍ കണ്ണാട്ട് മണത്തല,  വൈസ്‌ പ്രസിഡന്‍റ്. മുട്ടില്‍ അനില്‍, സെക്രട്ടറി. ബോസ് കുഞ്ചേരി, ജോയിന്‍റ് സെക്രട്ടറി. വി. ബി. അജയ ഘോഷ്‌,  ട്രഷറര്‍. എം. എസ്. ശ്രീജിത്ത്. സൈഫു മണത്തല(പബ്ലിക്‌ റിലേഷന്‍), ഷരീഫ് ചാവക്കാട്(ഫിനാന്‍സ്‌), സതീശന്‍ തിരുവത്ര(ആര്‍ട്സ്‌).
 

progressive-logo-launching-epathram

പ്രസിഡന്‍റ് ഷാഹുല്‍ കണ്ണാട്ട് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ മുഖ്യാതിഥി യായി പങ്കെടുത്ത ഗുരുവായൂര്‍ എം. എല്‍. എ.  കെ. വി. അബ്ദുല്‍ ഖാദര്‍  ലോഗോ പ്രകാശനം ചെയ്തു.   ദേര മലബാര്‍ റസ്റ്റോറണ്ടില്‍ നടന്ന പരിപാടി യോടനുബന്ധിച്ച്  ഗസല്‍, നാടന്‍ പാട്ടുകള്‍ എന്നിവ അവതരിപ്പിച്ചു.
 
ഗള്‍ഫില്‍ പുതിയതായി എത്തിച്ചേര്‍ന്ന തൊഴില്‍ അന്വേഷകര്‍ക്കും, പ്രവാസി കളില്‍ ജോലി നഷ്ടപ്പെടുന്ന വര്‍ക്കും  തൊഴില്‍ കണ്ടെത്തുവാന്‍ ആവശ്യമായ സഹായങ്ങള്‍ നല്‍കുക, തൊഴില്‍ അവസരങ്ങള്‍ അംഗങ്ങളിലേക്ക് എത്തിച്ചു കൊടുക്കുക  തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഈ കൂട്ടായ്മ യുടെ ഉദ്ദേശ ലക്ഷ്യങ്ങളില്‍ പെട്ടതാണ് എന്ന് സംഘാടകര്‍ അറിയിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കാനുള്ള തീരുമാനം സ്വാഗതാര്‍ഹം

December 2nd, 2010

ദുബായ്: പ്രവാസി ഇന്ത്യ ക്കാര്‍ക്ക് ജനവരി മുതല്‍ നടക്കുന്ന തിരഞ്ഞെടുപ്പു കളില്‍ വോട്ട വകാശം നല്‍കു മെന്ന് കേന്ദ്ര നിയമ മന്ത്രി വീരപ്പ മൊയ്‌ലി യുടെ പ്രസ്താവന സ്വാഗതാര്‍ഹ മാണെന്ന് ആലൂര്‍ നുസ്റത്തുല്‍ ഇസ്ലാം സംഘം യു. എ. ഇ. കേന്ദ്ര കമ്മിറ്റി ചെയര്‍മാന്‍  ആലൂര്‍ ടി. എ. മഹമൂദ്ഹാജി ദുബായില്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു.
 
പ്രവാസികള്‍ തിരഞ്ഞെടുപ്പ് സമയത്ത് നാട്ടില്‍ ഉണ്ടായാല്‍ പോലും അവരുടെ പേര് വോട്ടര്‍ പട്ടികയില്‍ ഇല്ലാത്തത്  കാരണം പ്രവാസി കള്‍ക്ക് ഇപ്പോള്‍  വോട്ട് ചെയ്യാന്‍ സാധിക്കുന്നില്ല. അതിനാല്‍ വോട്ടര്‍ പട്ടികയില്‍ പ്രവാസികളുടെ പേര് ചേര്‍ക്കാന്‍ നടപടി എടുക്കണം. പേര് ചേര്‍ക്കാനായി  പ്രവാസികള്‍ പാസ്പോര്‍ട്ടും  കൊണ്ട്  തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ അടുത്ത് പോകണ മെന്നുള്ള  തീരുമാനം അപ്രായോഗിക മാണ്. പകരം കേരള പ്രവാസി വകുപ്പ് നല്‍കി വരുന്ന നോര്‍ക്ക തിരിച്ചറിയല്‍ കാര്‍ഡ്  ഇതിന് സ്വീകരിക്കാം.  ഓണ്‍ലൈന്‍ വഴി വോട്ടര്‍ പട്ടിക യില്‍ പേര് ഉള്‍പ്പെടുത്താന്‍  അവസരം  നല്‍കാനുള്ള തീരുമാനം   വിദേശി കള്‍ക്ക്  വളരെ പ്രയോജനപ്പെടും.  വോട്ടവകാശം സംബന്ധിച്ച് നിയമമന്ത്രി വീരപ്പമൊയ്‌ലി യെ നേരില്‍ കണ്ട് ചട്ടങ്ങള്‍ വേഗത്തി ലാക്കണമെന്ന് ആവശ്യപ്പെട്ട യു. ഡി. എഫ്. എം. പി. മാരെയും മഹമൂദ് ഹാജി അഭിനന്ദിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

‘പ്രോഗ്രസീവ്‌ ചാവക്കാട്‌’ ജനറല്‍ ബോഡിയും ലോഗോ പ്രകാശനവും

December 1st, 2010

ദുബായ്: ദുബായിലെ ചാവക്കാട്  നിവാസികളായ പുരോഗമന ജനാധിപത്യ വിശ്വാസി കളുടെ കൂട്ടായ്മ
‘പ്രോഗ്രസീവ്‌ ചാവക്കാട്‌’ ജനറല്‍ ബോഡി യോഗം ചേരുന്നു. ഡിസംബര്‍ 3 വെള്ളിയാഴ്ച ഉച്ചക്ക്‌ 2 മണിക്ക് ദേര മലബാര്‍ റസ്റ്റോറണ്ടില്‍ നടക്കുന്ന പരിപാടിയില്‍ ഗുരുവായൂര്‍ എം. എല്‍. എ.  കെ. വി. അബ്ദുല്‍ ഖാദര്‍ മുഖ്യാതിഥിയായി പങ്കെടുക്കും. സംഘടനയുടെ ലോഗോ പ്രകാശനം എം. എല്‍. എ. നിര്‍വ്വഹിക്കും എന്നും ഭാരവാഹികള്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക:  050 544 72 69 – 050 49 40 471

- pma

വായിക്കുക: ,

1 അഭിപ്രായം »


« Previous Page« Previous « ഗുരുവായൂര്‍ എന്‍. ആര്‍. ഐ. ഫോറം അവാര്‍ഡുകള്‍
Next »Next Page » പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കാനുള്ള തീരുമാനം സ്വാഗതാര്‍ഹം »



  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്
  • ലുലു മാംഗോ മാനിയ വൈറലായി
  • ഈദ് രാവ് : സംഗീത നിശയുമായി കണ്ണൂർ ഷെരീഫ്
  • ഏകീകൃത ദേശീയ ആരോഗ്യ പരി രക്ഷാ പദ്ധതി : ചരിത്ര പ്രസിദ്ധമായ തീരുമാനം
  • അപകടകരമായ ഡ്രൈവിംഗ് : വാഹനം പിടിച്ചെടുത്തു
  • വാഷിംഗ്ടൺ പോസ്റ്റിന്‍റെ ആഗോള എ. ഐ. കൗൺസിലിൽ അദീബ് അഹമ്മദ്
  • പുതിയ ഏകീകൃത ആരോഗ്യ ഇൻഷ്വറൻസിനു പ്രസിഡണ്ടിന്റെ അംഗീകാരം
  • ഡ്രൈവർമാരായ പ്രമേഹ രോഗികൾക്ക് മുന്നറിയിപ്പ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine