
ദുബായ് : മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഇന്ത്യന്‍ മീഡിയാ ഫോറം സ്ഥാപക അംഗവുമായ കെ. എ. ജബാരിയെ ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദുബായ് വെല്‍ കെയര്‍ ആശുപത്രിയില്‍ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ അദ്ദേഹത്തെ ചികില്‍സിച്ചു വരികയാണ്.
ഉദര സംബന്ധമായ രോഗം മൂലം ഇദ്ദേഹത്തെ കഴിഞ്ഞ ഒക്ടോബറില്‍ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ശസ്ത്രക്രിയക്ക് ശേഷം സുഖം പ്രാപിച്ചു വരികയായിരുന്ന ഇദ്ദേഹത്തിന് വീണ്ടും വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിശദമായ പരിശോധനകള്‍ നടത്തി ചികില്‍സ ആരംഭിക്കും എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.



ദുബായ് : കണ്ണൂര്‍ അന്താരാഷ്ട്ര വിമാന ത്താവളത്തിന്‍റെ ഓഹരികള്‍ പ്രവാസി കള്‍ക്കും ചെറുകിട സംരംഭ കര്‍ക്കും നേടുന്നതിന് അനുകൂല മായ തീരുമാന ങ്ങള്‍ കൈ ക്കൊണ്ട മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍റെ നടപടി കളെ കണ്ണൂര്‍ ജില്ലാ പ്രവാസി കൂട്ടായ്മ യായ ‘വെയ്ക്’ സ്വാഗതം ചെയ്തു.
അബുദാബി : ചങ്ങരംകുളം നിവാസി കളുടെ പ്രവാസി കൂട്ടായ്മ ചങ്ങാത്തം ചങ്ങരംകുളം ഒരുക്കുന്ന പഠന ക്ലാസ്സില്‍ ‘പ്രവാസിയും നിക്ഷേപവും’ എന്ന വിഷയ ത്തെ ആസ്പദ മാക്കി കെ. വി. ഷംസുദ്ധീന്‍ സംസാരിക്കുന്നു.


























