ദുബായ്: ‘മുസ്‌ലിം ഐക്യം, നവോത്ഥാനം പുനര്‍ വായന’ എന്ന വിഷയ ത്തില്‍ സീതി സാഹിബ് വിചാര വേദി യു. എ. ഇ. ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന സെമിനാര്‍ നവംബര്‍ 12 വെള്ളിയാഴ്ച 7 മണിക്ക് ദുബായ് കെ. എം. സി. സി. ഹാളില്‍ നടക്കും. എയിംസ് പ്രസിഡന്‍റ് പി. എ. ഇബ്രാഹിം ഹാജി ഉദ്ഘാടനം നിര്‍വഹിക്കും. വിവിധ സംഘടന കളെ പ്രതിനിധീകരിച്ച് ആരിഫ് സൈന്‍, ഹുസൈന്‍ തങ്ങള്‍ വാടനപ്പിള്ളി, ശംസുദ്ധീന്‍ നദുവി, എ. എം. നജീബ് മാസ്റ്റര്‍, സഹദ് പുറക്കാട്, വാജിദ് റഹമാനി, എം. എ. ലത്തീഫ്, തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കും. പ്രസിഡന്‍റ് കെ. എച്. എം. അഷ്‌റഫ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ അഹമ്മദ് കുട്ടി മദനി മോഡറേറ്റര്‍ ആയിരിക്കും.



ദുബായ്: വെഞ്ഞാറമൂട് പ്രവാസി കൂട്ടായ്മ ‘വെണ്മ യു. എ. ഇ.’ യുടെ ഈ വര്‍ഷത്തെ ഓണം – ഈദ് ആഘോഷങ്ങള്‍ ദുബായ് മംസാര്‍ പാര്‍ക്കില്‍ വെച്ചു നടത്തുന്നു. നവംബര്‍ 12 വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ ആരംഭിക്കുന്ന “ഓണം – ഈദ് കാര്‍ണിവല്‍” എന്ന പരിപാടി യില്‍ അത്ത പ്പൂക്കളം, കുട്ടികള്‍ക്കും മുതിര്‍ന്ന വര്‍ക്കുമായി വിവിധ കലാ കായിക മല്‍സരങ്ങള്‍ എന്നിവ ഉണ്ടായിരിക്കും. വിശദ വിവരങ്ങള്‍ക്ക് വിളിക്കുക : രാജേന്ദ്രന്‍ വെഞ്ഞാറമൂട് 050 566 38 17 , സുദര്‍ശനന്‍ 050 545 96 41
ദുബായ് : ഗുരുവായൂര്‍ ഇരിങ്ങാപ്പുറം പ്രദേശത്തെ യു.എ.ഇ. പ്രവാസികളുടെ കൂട്ടായ്മയായ “ഫ്രണ്ട്സ് ഓഫ് ഇരിങ്ങാപ്പുറ” ത്തിന്റെ ഒത്തുചേരല്‍ 2010 നവംബര്‍ 19ന് ദുബായ് ദെയറ ഫിഷ് റൌണ്ടബൌട്ടിന് അടുത്തുള്ള അല്‍ മുത്തീന പാര്‍ക്കില്‍ വെച്ച് വൈകീട്ട് 4 മണിക്ക് നടക്കും എന്ന് ജനറല്‍ കണ്‍വീനര്‍ അഭിലാഷ് വി. ചന്ദ്രന്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 2265718, 055 4701204 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.



























